ലോക കപ്പ് യോഗ്യതാ മൽസരങ്ങള്‍ക്ക് തുടക്കമിടാൻ അയർലണ്ട് – ആദ്യ മൽസരം ഹംഗറി ക്കെതിരെ

അയർലണ്ട് ഫുട്‌ബോൾ ടീംന്‍റെ 2026 ലോകകപ്പ് യോഗ്യതയ്ക്കുള്ള മൽസരങ്ങള്‍ക്ക് അടുത്ത വർഷം സെപ്റ്റംബറിൽ തുടക്കം കുറിക്കും. അയർലണ്ടിൽ വച്ചു ഹംഗറിക്കെതിരെ നടക്കുന്ന ആദ്യ മൽസരത്തോടെയാണ് യോഗ്യതാ റൌണ്ട് മൽസരങ്ങൾ ആരംഭിക്കുക. സെപ്റ്റംബർ 6 ന് Aviva സ്റ്റേഡിയത്തിൽ വൈകീട്ട് 7.30 നാണു മൽസരം.  അതിനുശേഷം ഐറിഷ് ടീം അർമേനിയയിലേക്ക് പുറപ്പെടും. അർമേനിയക്ക് എതിരായ മൽസരം സെപ്റ്റംബർ 9 നു ഐറിഷ് സമയം വൈകീട്ട് 5 മണിക്ക് നടക്കും. സെപ്റ്റംബർ മുതൽ നവംബർ വരെ നടക്കുന്ന നാലു ടീമുകളടങ്ങിയ … Read more

‘ഫുട്ബോൾ പരിശീലകർ ലൈംഗികമായി മുതലെടുത്തു’: ആരോപണവുമായി അയർലണ്ടിലെ മുൻ വനിതാ താരങ്ങൾ

മുന്‍ വനിതാ ഫുട്‌ബോള്‍ താരങ്ങള്‍ ലൈംഗികാരോപണം ഉന്നയിച്ചതിനെത്തുടര്‍ന്ന് മൂന്ന് മുന്‍ പരിശീലകര്‍ക്ക് നേരെ നടപടിയെടുത്തതായി ഫുട്‌ബോള്‍ അസോസിയേഷന്‍ ഓഫ് അയര്‍ലണ്ട് (FAI). സംഭവത്തില്‍ ഗാര്‍ഡ അന്വേഷണമാരംഭിച്ചതിന് പിന്നാലെയാണ് നടപടി. ചില പരിശീലകര്‍ കളിക്കാരുമായി തെറ്റായ ബന്ധം പുലര്‍ത്തിയതായും, പരിശീലകര്‍ ലൈംഗികമായി മുതലെടുത്തതുമായാണ് മുന്‍ വനിതാ താരങ്ങള്‍ ആരോപണമുയര്‍ത്തിയിരിക്കുന്നത്. RTÉ Investigates, Sunday Independent എന്നിവരാണ് സംയുക്തമായി വാര്‍ത്ത പുറത്തുവിട്ടത്. തുടര്‍ന്ന് ചൈല്‍ഡ് ആന്‍ഡ് ഫാമിലി ഏജന്‍സിയായ Tusla, ഗാര്‍ഡ എന്നിവര്‍ അന്വേഷണമാരംഭിക്കുകയായിരുന്നു. അന്വേഷണവുമായി സഹകരിക്കാന്‍ FAI-ക്ക് കായികമന്ത്രി … Read more

​വാട്ടർഫോർഡ് സെവൻസ് ഫുട്ബോൾ മേളക്ക് കൊടിയിറങ്ങി; ജേതാക്കൾ ഇവർ

അയർലണ്ടിലെ പ്രവാസി മലയാളികൾക്ക് ഫുട്ബോളിന്റെ അവേശ നിമിഷങ്ങൾ സമ്മാനിച്ച് വാട്ടർഫോർഡ് ടൈഗേർസ് സംഘടിപ്പിച്ച അഞ്ചാമത് സെവൻസ് ഫുട്ബോൾ മേളയുടെ കൊടിയിറങ്ങി. ബാലി ഗണ്ണർ ഇൻഡോർ സ്റ്റേഡിയത്തിൽ രാത്രിയും പകലുമായി നടന്ന മൽസരങ്ങൾ കാണാൻ നൂറു കണക്കിന് പ്രവാസി മലയാളികളാണ് കുടുംബ സമേതം എത്തിയത്. അണ്ടർ 30 , 30 പ്ലസ് വിഭാഗങ്ങളിലായി ​16 ടീമുകളാണ് ഏറ്റുമുട്ടിയത്. അണ്ടർ 30 വിഭാഗത്തിലെ വാശിയേറിയ മൽസരത്തിൽ ഗോൾവേ ഗ്യാലക്സിയെ ഷൂട്ടൗട്ടിൽ മറികടന്ന് ഡബ്ലിൻ സ്ട്രൈക്കേർസ് ജേതാക്കളായി. മുഴുവൻ സമയത്ത്​ ഓരോ … Read more

2028 യൂറോ കപ്പ്; അയർലണ്ടും യു.കെയും ചേർന്ന് വേദിയൊരുക്കും

2028-ല്‍ നടക്കുന്ന യുവേഫ യൂറോകപ്പ് ഫുട്‌ബോളിന് അയര്‍ലണ്ടും, യു.കെയും ചേര്‍ന്ന് അതിഥ്യം വഹിക്കും. ഇരു രാജ്യങ്ങളും സംയുക്തമായി ടൂര്‍ണ്ണമെന്റ് നടത്താന്‍ നല്‍കിയ അപേക്ഷ യുവേഫ അംഗീകരിച്ചു. നേരത്തെ 2028 യൂറോകപ്പ് സംഘടിപ്പിക്കാനായി രംഗത്തുണ്ടായിരുന്ന തുര്‍ക്കി പിന്മാറിയതോടെയാണ് അയര്‍ലണ്ടും, യു.കെയും വേദികളായി മാറിയത്. ഇത്തവണ പിന്മാറിയെങ്കിലും 2032-ല്‍ ഇറ്റലിയുമായി ചേര്‍ന്ന് തുര്‍ക്കി ടൂര്‍ണ്ണമെന്റിന് ആതിഥ്യം വഹിക്കും. അയര്‍ലണ്ട്, യു.കെ എന്നിവര്‍ സംയുക്തമായി അതിഥ്യം വഹിക്കുമ്പോള്‍ ഫലത്തില്‍ അഞ്ച് രാജ്യങ്ങളിലായാണ് 2028 യൂറോകപ്പ് നടക്കുക. അയര്‍ലണ്ട്, വടക്കന്‍ അയര്‍ലണ്ട്, ഇംഗ്ലണ്ട്, … Read more

സെവൻസ് ഫുട്ബോൾ മേളയുമായി ‘വാട്ടർഫോഡ് ടൈഗേഴ്‌സ്’ വീണ്ടും

കാൽപ്പന്ത് ആരവങ്ങൾക്കൊപ്പം കൂടിച്ചേരലിന്റേയും, സൗഹൃദത്തിന്റേയും ലോകം തിരിച്ച് പിടിക്കാനുള്ള യാത്രയിൽ അയർലണ്ടിലെ പ്രവാസി കൂട്ടായ്‌മയായ വാട്ടർ ഫോർഡ് ടൈഗേർസ് അഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്. പ്രവാസജീവിതത്തിലെ മനം മടുപ്പിക്കുന്ന ജോലിത്തിരക്കുകൾക്കും, വ്യക്തിഗതമായ പ്രയാസങ്ങൾക്കും അവധി നൽകി, ഒക്ടോബര്‍ 29-ന് ബാലിഗണ്ണര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സെവൻസ് ഫുട്ബോൾ മേളയുമായി വാട്ടർഫോഡ് ടൈഗേഴ്‌സ് ജനശ്രദ്ധയാകർഷിക്കുകയാണ്. രണ്ടു വിഭാഗങ്ങളിലായി നടക്കുന്ന ഫുട്ബോൾ മേളയിൽ അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ടീമുകൾ പങ്കെടുക്കും. രാവിലെ 8 മണിക്ക് ആരംഭിച്ച് രാത്രി 8 മണിയോടെ അവസാനിക്കുന്ന രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. … Read more

‘ഓൾ അയർലണ്ട് ഫുട്ബോൾ ടൂർണ്ണമെന്റ് സീസൺ 2’ ഒക്ടോബർ 7-ന് ദ്രോഗഡയിൽ; ചുക്കാൻ പിടിച്ച് അളിയൻസ് ദ്രോഗഡ

അളിയൻസ് ദ്രോഗഡ ചുക്കാൻ പിടിക്കുന്ന രണ്ടാമത് ഓൾ അയർലണ്ട് ഫുട്ബോൾ  ടൂർണമെന്റ് ഈ വരുന്ന ഒക്ടോബർ 7-ആം തീയതി സൈന്റ്റ് പാട്രിക് ജി.എ.എ. സ്റ്റമുള്ളനിൽ വച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു.  പോയ വർഷം നടന്ന ആവോശോജ്ജ്വല പോരാട്ടങ്ങൾക്കൊടുവിൽ ഡബ്ലിൻ സ്‌ട്രൈക്കേഴ്സ് വിജയതിലകം ചൂടിയ, 16 ടീമുകൾ അണിനിരന്ന ടൂർണമെന്റ് സമാനതകൾ ഇല്ലാത്ത വിജയവുമായിരുന്നു.  വരുന്ന മാസം നടക്കുന്ന രണ്ടാം സീസണിൽ അനേകം പുതുമകൾ സംഘാടകർ ഒരുക്കുന്നുണ്ട്.  ആറുപേർ അടങ്ങുന്ന ടീമുകൾ ആണ് ഈ വട്ടം കപ്പിനായി മാറ്റുരയ്ക്കുന്നത്.  മത്സരങ്ങളുടെ രജിസ്ട്രേഷൻ ഇതിനോടകം … Read more

ഡബ്ലിനിൽ ഫുട്ബോൾ മത്സരത്തിനിടെ എതിർ ടീം അംഗം ആക്രമിച്ചതായി പരാതി; താരത്തിന് പരിക്ക്

ഡബ്ലിനില്‍ നടന്ന Athletic Union League ഫുട്‌ബോള്‍ മത്സരത്തിനിടെ താരത്തിന് പരിക്കേറ്റ സംഭവത്തില്‍ അന്വേഷണമാരംഭിച്ച് ഗാര്‍ഡ. 30-ലേറെ പ്രായമുള്ള ഫുട്‌ബോള്‍ താരമാണ് സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സ തേടിയത്. നോര്‍ത്ത് ഡബ്ലിനിലെ Clonshaugh Park-ല്‍ Celtic United-ഉം, St Brendan’s United-ഉം തമ്മില്‍ Unidare Cup-നായി നടന്ന മത്സരത്തിനിടെയാണ് സംഭവം. ഏപ്രില്‍ 29-നായിരുന്നു മത്സരം. Celtic United അംഗത്തെ എതിര്‍ ടീമിലെ കളിക്കാരന്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം. ആക്രമണത്തില്‍ കഴുത്തിന് പരിക്കേറ്റ് രക്തമൊഴുകുന്ന നിലയിലായിരുന്നു Celtic United കളിക്കാരന്‍. … Read more

GICC CUP ഫുട്ബോൾ ടൂർണമെന്റ് മെയ് 27-ന് ഗോൾവേയിൽ

Galway Indian Cultural Community സംഘടിപ്പിക്കുന്ന All Ireland 7 – A Side Indoor Tournament ഫുട്‌ബോള്‍ മത്സരത്തിന്റെ മൂന്നാം എഡിഷന്‍, GICC CUP 2023 മെയ് 27-ന്. Galway-ലെ Castlegar Football Arena-യിലെ GAA Club-ല്‍ വച്ച് രാവിലെ 8 മണി മുതല്‍ രാത്രി 8 വരെയാണ് മത്സരങ്ങള്‍ നടക്കുക. ടീമുകള്‍ രജിസ്റ്റര്‍ ചെയ്യാനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി: 0877765728Email: indiansingalway@gmail.com

കേരളാ ഹൗസ് ഓൾ അയർലൻഡ് ഫുട്ബാൾ ആറാട്ട് ജൂൺ 6 ന്

അയർലൻഡ് മലയാളികളുടെ ജനപ്രിയ ഉത്സവമായ കേരളാ ഹൗസ് കാർണിവൽ ഇത്തവണ ജൂൺ 18 നു ലൂക്കൻ ഗ്രൗണ്ടിൽ വച്ച് നടക്കുന്നു. കാർണിവലിന്റെ മുന്നോടിയായി നടത്തപെടാറുള്ള മൽസരങ്ങൾക്കായി മത്സരാത്ഥികളും കാണികളും വേദികളും ഒരുങ്ങി കഴിഞ്ഞു . ഫുട്ബോൾ ലോകത്തെ ലോക രാജാക്കന്മാരെ കണ്ടുപിക്കാനുള്ള മത്സരം അങ്ങ് ഖത്തറിൽ തുടങ്ങുന്നതിനും ഒരു പിടിമുന്നേ അയർലൻഡ് മലയാളികളുടെ ഫുട്ബോൾ രാജാക്കമാരെ തേടിയുള്ള മത്സരം ഒരുക്കുകയാണ് കേരളാ ഹൗസ്. കാർണിവലിന്റെ ഭാഗമായി വർഷാവർഷം നടത്തിവരുന്ന ഓൾ അയർലൻഡ് ഫുട്ബോൾ മാമാങ്കം ഇത്തവണ ജൂൺ … Read more

GICC CUP 2021 – സ്‌ട്രൈക്കേഴ്‌സ് FC ഡബ്ലിൻ വിജയികൾ

ഗോള്‍വേ: അയര്‍ലണ്ടിലെ വിവിധ കൗണ്ടികളിൽ നിന്നും 12 പ്രമുഖ ഫുട്‌ബോള്‍ ടീമുകള്‍ വാശിയോടെ ഏറ്റുമുട്ടിയ 7A  SIDE-ഫുട്‌ബോള്‍ മാമാങ്കത്തില്‍ സ്‌ട്രൈക്കേഴ്‌സ് FC ഡബ്ലിൻ എതിരില്ലാത്ത ഒരു ഗോളിന് ലീമെറിക് റോവേഴ്‌സ് എഫ്സി-യെ മറികടന്ന് രണ്ടാമത് 2021  GICC കപ്പും, 300 യൂറോ കാഷ് അവാർഡും കരസ്ഥമാക്കി. ഗോൾവേ Castlegar GAA Club Indoor Football പിച്ചിൽ വെച്ചായിരുന്നു കാല്‍പ്പന്തുകളിയുടെ മാമാങ്കം. റണ്ണേഴ്‌സ് അപ്പ് ടീമിന് 200 യൂറോ ക്യാഷ് അവാർഡും, ട്രോഫിയും ലഭിച്ചു. കൊറോണായുടെ സാഹചര്യത്തിൽ കഴിഞ്ഞ … Read more