പടക്കം പൊട്ടിച്ചാൽ പിടിവീഴും! അയർലണ്ടിലെ ഈ നിയമം അറിയാമോ?
ഹാലോവീന്‍ ആഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, സ്ലൈഗോയില്‍ നിന്നും 20,000 യൂറോയുടെ പടക്കങ്ങള്‍ പിടിച്ചെടുത്ത് ഗാര്‍ഡ. ഒക്ടോബര്‍ 31-ന് രാത്രി നടക്കുന്ന ഹാലോവീന്‍ ആഘോഷങ്ങള്‍ക്കായി സൂക്ഷിച്ച് വച്ചിരുന്നതായിരുന്നു ഇവ. സ്ലൈഗോ ടൗണിലെ ഒരു വീട്ടില്‍ നിന്നും ബുധനാഴ്ട വൈകിട്ട് 6.30-ഓടെയാണ് ഗാര്‍ഡ പടക്കങ്ങള്‍ പിടിച്ചെടുത്തത്. ഒപ്പം ചെറിയ അളവില്‍ കൊക്കെയ്നും കണ്ടെടുത്തു. ഹാലോവീന്‍ പോലുള്ള ആഘോഷങ്ങള്‍ക്കിടെ പടക്കങ്ങള്‍ ഉപയോഗിക്കുന്നതിനെത്തുടര്‍ന്നുള്ള അപകടങ്ങള്‍ തടയാനായി ഗാര്‍ഡ നടത്തുന്ന Operation Tombola-യുടെ ഭാഗമായാണ് സ്ലൈഗോയിലെ വീട്ടില്‍ പരിശോധന നടത്തിയത്. പടക്ക നിര്‍മ്മാണം, … Read more