Blanchardstown അപ്പാർട്ട്മെന്റ് തീപിടിത്തം നൂറു കണക്കിന് പേരെ ബാധിച്ചു

Blanchardstown-ലെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍ ഞായറാഴ്ച വൈകിട്ടുണ്ടായ തീപിടിത്തം നൂറുകണക്കിന് പേരെ ബാധിച്ചു. ഇവരില്‍ പലരും തിരികെ അപ്പാര്‍ട്ട്‌മെന്റുകളിലെത്താനാകാതെ ദുരിതത്തിലാണ്. വൈകിട്ട് 5 മണിയോടെയാണ് ക്രൗണ്‍ പ്ലാസ ഹോട്ടലിനും, Blanchardstown Shopping Centre-നും സമീപത്തുള്ള ബഹുനില അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍ തീ പടര്‍ന്നത്. Dublin Fire Brigade-ന്റെ ഏഴ് യൂണിറ്റുകള്‍ സ്ഥലത്തെത്തി ഒരു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും പല അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും കാര്യമായ നാശം സംഭവിച്ചു. അതേസമയം ആളുകള്‍ക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ല. തനിക്ക് തിരികെ അപ്പാര്‍ട്ട്‌മെന്റിലേയ്ക്ക് പോകാന്‍ കഴിയാത്ത … Read more

Blanchardstown-ലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം

ഡബ്ലിൻ Blanchardstown-ലെ ബഹുനില അപ്പാർട്മെന്റ്കെ ട്ടിടത്തിൽ തീപിടിത്തം. ക്രൗൺ പ്ലാസ ഹോട്ടലിനും Blanchardstown ഷോപ്പിംഗ് സെന്ററിനും സമീപത്തുള്ള ബിൽഡിങ്ങിലാണ് തീ പടർന്നത്. തീ നിയന്ത്രിക്കാനായി Dublin Fire Brigade-ന്‍റെ ഏഴു യൂണിറ്റുകൾ എത്തിയിട്ടുണ്ട്. മലയാളികൾ അടക്കം താമസിക്കുന്ന ഇവിടെ ആർക്കെങ്കിലും പരിക്കേറ്റതായി അറിവില്ല.

വെക്സ്ഫോർഡിലെ സ്‌കൂളിൽ തീ പടർന്നു; ആർക്കും പരിക്കുകളില്ലെന്നു റിപ്പോർട്ട്

കൗണ്ടി വെക്‌സ്‌ഫോര്‍ഡിലെ സെക്കന്‍ഡറി സ്‌കൂളില്‍ തീ പടര്‍ന്ന സംഭവത്തില്‍ അന്വേഷണമാരംഭിച്ച് ഗാര്‍ഡ. വൈകിട്ട് 3.30-ഓടെയാണ് Enniscorthy Vocational School-ലെ ബാത്‌റൂമില്‍ നിന്നും തീ പടര്‍ന്നുപിടിച്ചത്. തുടര്‍ന്ന് ഫയര്‍ സര്‍വീസും, ഗാര്‍ഡയും സംഭവസ്ഥലത്തെത്തുകയും, വിദ്യാര്‍ത്ഥികളെയും, ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു. തീപടര്‍ന്ന ബാത്‌റൂമില്‍ പരിശോധന നടത്തിയതായും, എന്തോ ഒരു ഉപകരണത്തിന്റെ അവശിഷ്ടം ലഭിച്ചതായും വെക്‌സ്‌ഫോര്‍ഡ് ചീഫ് ഫയര്‍ ഓഫിസര്‍ റേ മര്‍ഫി പറഞ്ഞു. ഈ ഉപകരണത്തില്‍ നിന്നും ഗ്യാസ് പുറത്ത് വന്ന് ചെറിയ രീതിയില്‍ പൊട്ടിത്തെറിച്ചതാകാം തീപിടിത്തത്തിന് കാരണമെന്ന് … Read more

സൗത്ത് ഡബ്ലിനിലെ വീട്ടിൽ തീപിടിത്തം; രണ്ട് പേർക്ക് ഗുരുതര പരിക്ക്

സൗത്ത് ഡബ്ലിനിലെ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായ പരിക്ക്. ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് താലയിലെ Glenshane Lawns-ലുള്ള വീട്ടില്‍ തീപിടിത്തമുണ്ടായത്. ആറ് പേരെയാണ് വീട്ടില്‍ നിന്നും രക്ഷപ്പെടുത്തിയത്. ഇതില്‍ 20, 46 പ്രായക്കാരായ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. എല്ലാവരും നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡാണ് സംഭവസ്ഥലത്തെത്തി തീയണച്ചത്. വീടിന് കാര്യമായ നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. അന്വേഷണം നടത്തിവരികയാണെന്ന് ഗാര്‍ഡ അറിയിച്ചു.

Co Meath-ലെ വീട്ടിൽ തീപിടിത്തം; ഒരു മരണം

തിങ്കളാഴ്ച രാവിലെ Co Meath-ലെ വീട്ടിലുണ്ടായ അഗ്നിബാധയില്‍ സ്ത്രീ മരിച്ചു. രാവിലെ 6.45-ഓടെയാണ് Trim-ലെ Kilmurray-ലുള്ള വീട്ടില്‍ തീപിടിത്തത്തെത്തുടര്‍ന്ന് അടിയന്തരരക്ഷാ സേന എത്തിയത്. വീട്ടില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത് ഇവരാണ്. തീപിടിത്തത്തില്‍ വീടിന് കാര്യമായ നാശനഷ്ടം സംഭവിച്ചതായി Meath County Council അറിയിച്ചു. തീ പിന്നീട് നിയന്ത്രണവിധേയമാക്കി. സ്ത്രീയുടെ നിര്യാണത്തില്‍ കൗണ്‍സില്‍ അധികൃതര്‍ അനുശോചനമറിയിച്ചു. സംഭവത്തില്‍ ഗാര്‍ഡ അന്വേഷണമാരംഭിച്ചിട്ടുണ്ട്. മരിച്ച സ്ത്രീക്ക് 50-ലേറെ പ്രായമുണ്ട്. Navan-ലെ Our Lady’s Hospital-ലാണ് ശരീരം സൂക്ഷിച്ചിരിക്കുന്നത്.

ഡബ്ലിനിലെ ലോഡ്ജിൽ തീപിടിത്തം; ഒരാൾ പരിക്കുകളോടെ ആശുപത്രിയിൽ

ഡബ്ലിന്‍ സിറ്റി സെന്ററിലെ ഒരു ലോഡ്ജില്‍ ഇന്നലെയുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ പരിക്കുകളോടെ ആശുപത്രിയില്‍. വെള്ളിയാഴ്ച വൈകിട്ടാണ് Molesworth Street-ലെ ലോഡ്ജില്‍ തീപിടിത്തമുണ്ടായത്. സംഭവസ്ഥലത്ത് കുതിച്ചെത്തിയ ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് സംഘം തീയണച്ചു. തീപിടിത്തത്തില്‍ പരിക്കേറ്റയാളെ ആംബുലന്‍സിലാണ് ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ഇദ്ദേഹത്തിന്റെ പരിക്കുകള്‍ ഗുരുതരമാണെന്ന് ഗാര്‍ഡ അറിയിച്ചു. ലോഡ്ജിലെ ഒരു മുറിയിലാണ് തീ പടര്‍ന്നതെന്നാണ് അനുമാനം. ആറ് മണിയോടെ തീയണച്ചതായും ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് വക്താവ് പറഞ്ഞു. സംഭവത്തില്‍ ഗാര്‍ഡ അന്വേഷണം നടത്തും.

ഡബ്ലിനിലെ വീട്ടിൽ തീപിടിത്തം; ഒരു മരണം

ഡബ്ലിനില്‍ വീടിന് തീപിടിച്ച് ഒരു മരണം. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് Clontarf പ്രദേശത്തെ Belgrove Road-ലെ ഒരു വീട്ടില്‍ തീ പടര്‍ന്നത്. 60-ലേറെ പ്രായമുള്ള ഒരാളാണ് അപകടത്തില്‍ മരിച്ചതെന്ന് ഗാര്‍ഡ അറിയിച്ചു. ഗാര്‍ഡ്‌ക്കൊപ്പം ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡും സ്ഥലത്തെത്തിയിരുന്നു. ഇവരാണ് തീയണച്ചത്. മരിച്ചയാളുടെ ശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. സംഭവത്തില്‍ മറ്റാര്‍ക്കും പരിക്കില്ല. തീപിടിത്തത്തിന്റെ കാരണങ്ങളെപ്പറ്റിയും ഇതുവരെ വിവരമൊന്നുമില്ല.

ഡബ്ലിനിലെ അപ്പാർട്മെന്റിൽ തീപിടിത്തം; പുക ശ്വസിച്ച 7 പേർക്ക് ചികിത്സ നൽകി

ഡബ്ലിനിലെ South Great Georges Street ലുള്ള അപ്പാർട്ട്മെന്റിൽ തീപിടിത്തം. ഞായറാഴ്ച വൈകിട്ട് 4 മണിയോടെയാണ് തീപിടിത്തമുണ്ടായത്. Dublin Fire Brigade (DFB), ഗാർഡ, ആംബുലൻസ് എന്നിവർ രക്ഷാപ്രവർത്തനത്തിനായി എത്തി. പുക ശ്വസിച്ച 7 പേർക്ക് പാരാമെഡിക്കൽ സംഘം ചികിത്സ നൽകി. ആളപായമില്ല. തീ നിയന്ത്രണ വിധേയമാക്കിയ ഫയർ ബ്രിഗേഡ് ഏതാനും മണിക്കൂറുകൾ റോഡിൽ ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു.

Tallght-ലെ ഹോട്ടലിൽ തീപിടിത്തം; 3 പേരെ രക്ഷപ്പെടുത്തി

ഡബ്ലിനിലെ Tallaght-യില്‍ തീപിടിച്ച ഹോട്ടലില്‍ നിന്നും മൂന്ന് പേരെ രക്ഷപ്പെടുത്തി. ശനിയാഴ്ച വൈകിട്ടോടെയാണ് Belgard Square-ലെ Glashaus ഹോട്ടലില്‍ തീപിടിത്തമുണ്ടായത്. ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡിലെ എട്ട് യൂണിറ്റുകളാണ് തീയണയ്ക്കാനായി പരിശ്രമിച്ചത്. ആംബുലന്‍സുകളും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിരുന്നു. മൂന്ന് പേരെ കെട്ടിടത്തില്‍ നിന്നും രക്ഷപ്പെടുത്തിയതായി അധികൃതര്‍ വ്യക്തമാക്കി. കറുത്ത പുക വമിച്ച കെട്ടിടത്തിന് സമീപത്തുകൂടെയുള്ള യാത്രകള്‍ ഒഴിവാക്കാന്‍ ഗാര്‍ഡ പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഏതാനും നേരത്തേയ്ക്ക് Tallaght- Belgarda ലുവാസ് സര്‍വീസും നിര്‍ത്തിവച്ചിരുന്നു. തീ നിയന്ത്രണവിധേയമായതായി ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് … Read more