ഡബ്ലിനിൽ വീടിന് തീപിടിച്ചു; മനഃപൂർവം തീവച്ചതെന്ന സംശയത്തിൽ ഗാർഡ
പടിഞ്ഞാറന്‍ ഡബ്ലിനിലുള്ള വീട്ടില്‍ തീ പടര്‍ന്നതില്‍ സംശയം പ്രകടിപ്പിച്ച് ഗാര്‍ഡ. തിങ്കളാഴ്ച പുലര്‍ച്ചെ 5 മണിയോടെയാണ് Newcastle-ലെ Aylmer Drive പ്രദേശത്തെ ഒരു വീട്ടില്‍ തീ പടര്‍ന്നത്. വീട്ടിലുണ്ടായിരുന്ന നാല് പേരെ പുറത്തെത്തിക്കുകയും, ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല. വീടും പ്രദേശവും സീല്‍ ചെയ്ത ഗാര്‍ഡ, വിദഗ്ദ്ധ പരിശോധന നടത്തും. അതേസമയം വീടിന് തീവെച്ചതാണ് എന്ന സംശയത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.