ഡബ്ലിനിൽ ഫുടബോൾ ഫാൻസ് സഞ്ചരിച്ചിരുന്ന ബസിന് ഓട്ടത്തിനിടെ തീപിടിച്ചു
ഡബ്ലിനിലെ M1 റോഡില്‍ ഫുട്‌ബോള്‍ ഫാന്‍സ് സഞ്ചരിച്ചിരുന്ന ബസിന് ഓട്ടത്തിനിടെ തീപിടിച്ചു. ഫുട്‌ബോള്‍ ക്ലബ്ബായ Shelbourne-ന്റെ ആരാധകര്‍ സഞ്ചരിച്ചിരുന്ന ബസിനാണ് ശനിയാഴ്ച പുലര്‍ച്ചെ 1.50-ഓടെ Balbriggan-ഉം Donabate-നും ഇടയില്‍ വച്ച് തീപിടിച്ചത്. തുടര്‍ന്ന് ഗാര്‍ഡയും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തീയണച്ചു. യാത്രക്കാരെ ബസില്‍ നിന്നും സുരക്ഷിതമായി ഒഴിപ്പിച്ചതായും, ആര്‍ക്കും പരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. League of Ireland-ല്‍ Derry-ക്കെതിരെ Shelbourne-ന്റെ മത്സരം കണ്ട് മടങ്ങുന്ന ആരാധകരായിരുന്നു ബസില്‍ ഉണ്ടായിരുന്നത് എന്നാണ് വിവരം. മത്സരത്തില്‍ Shelbourne വിജയിച്ചിരുന്നു. ബസ് … Read more