സർക്കാർ രൂപീകരണ ചർച്ചകളുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ച നടത്താന്‍ Fianna Fáil ന്‍റെയും Fine Gael ന്‍റെയും നേതാക്കൾ

Fianna Fáil ന്‍റെയും Fine Gael ന്‍റെയും നേതാക്കന്‍ മാരായ Micheál Martin Simon Harris എന്നിവര്‍ അടുത്ത സര്‍ക്കാര്‍ രൂപീകരണത്തിനായി ചർച്ചകൾ നടത്തും. ഇതിനു പുറമേ രണ്ടു നേതാക്കളും അടുത്ത ദിവസങ്ങളിൽ ലേബർ പാർട്ടി, സോഷ്യൽ ഡെമോക്രാറ്റുകൾ, സ്വതന്ത്ര TD മാർ എന്നിവരുമായി കൂടിക്കാഴ്ചകൾ നടത്തും. Fianna Fáil ഉം Fine Gael ഉം കോാലിഷൻ രൂപീകരണ ചർച്ചകൾക്കായി അവരുടെ പ്രതിനിധി സംഘങ്ങളെ തിരഞ്ഞെടുത്തു. ഇതിനിടയിൽ, Sinn Féin നേതാവ് മേരി ലൂ മക്ഡോണാൾഡ് ഫിയാനാ … Read more

പൊതു തിരഞ്ഞെടുപ്പിന് ശേഷം  ആദ്യ പാർലമെന്ററി യോഗങ്ങൾ ചേരാന്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍

2024 പൊതുതെരഞ്ഞെടുപ്പിന് ശേഷമുള്ള തങ്ങളുടെ ആദ്യ പാർലമെന്ററി യോഗങ്ങള്‍  ഇന്ന് മൂന്നു പ്രമുഖ രാഷ്ട്രീയ കക്ഷികൾ ചേരും. Fianna Fáil, Sinn Féin, Fine Gael എന്നീ പാർട്ടികളുടെ പ്രത്യേക യോഗങ്ങൾ പുതിയ സഖ്യ സർക്കാറിന്റെ ചർച്ചകൾക്ക് തുടക്കമാകും പുതിയ സർക്കാർ രൂപീകരണ ശ്രമങ്ങൾ ഊർജിതമായി തുടരുമ്പോഴും Fianna Fáil, Fine Gael കഷികള്‍ വീണ്ടും അധികാരത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവരോടൊപ്പം വേറെ ഏതൊക്കെ പാര്‍ട്ടികള്‍ ചേരും എന്നത് ഇപ്പോഴും വ്യക്തമല്ല. വെള്ളിയാഴ്ച നടത്തിയ പൊതുതെരഞ്ഞെടുപ്പിന് ശേഷം … Read more

അയര്‍ലണ്ട് പൊതുതിരഞ്ഞെടുപ്പ് : 174 സീറ്റിലെയും വോട്ടെണ്ണല്‍ സമാപിച്ചു, മന്ത്രിസഭ രൂപീകരണ ചര്‍ച്ചകള്‍ക്ക് പാര്‍ട്ടികള്‍  

Cavan-Monaghan യില്‍ രണ്ടു Fianna Fáil സ്ഥാനാര്‍ത്ഥികള്‍ കൂടി തിരഞ്ഞെടുക്കപ്പെട്ടതോടെ 174 സീറ്റിലെയും വോട്ടെണ്ണല്‍ സമാപിച്ചു, മന്ത്രിസഭ രൂപീകരണത്തിനു സാധ്യത തേടി മുഖ്യ രാഷ്ട്രീയ പാര്‍ട്ടികള്‍.   174 സീറ്റുകളിലെയും അന്തിമ ഫലങ്ങള്‍ അനുസരിച്ച് Fianna Fáil ന് 48 TDs, Sinn Féin 39, Fine Gael  38, സ്വതന്ത്രർ 16, ലേബർ 11, സോഷ്യൽ ഡെമോക്രാറ്റുകൾ 11, PBP-സോളിഡാരിറ്റി 3, Aontú 2, ഇൻഡിപെൻഡന്റ് അയർലണ്ട് 4, ഗ്രീൻ പാർട്ടി 1, 100% റെഡ്രസ്സ് … Read more

Tipperary North ല്‍ 7 വോട്ടുകൾ മാത്രം വ്യത്യാസം: റീ കൌണ്ടിംഗ് പ്രഖ്യാപിച്ചു

Tipperary North ല്‍ അവസാന കൌണ്ടിംഗ് ഫലങ്ങള്‍ ആദ്യ കൌണ്ടിംഗ് നെങ്ങക്കാള്‍ ചെറിയ വ്യത്യാസം ശ്രദ്ധയില്‍ പെട്ടതോടെ സ്വതന്ത്ര സ്ഥാനാർത്ഥി Jim Ryan റീ കൌണ്ടിംഗ് ആവശ്യപ്പെട്ടു. ഒമ്പതാമത്തെ കൌണ്ട് നു ശേഷം ആണ് ചെറിയ വോട്ട് വ്യതാസം പ്രശ്നം ഉയര്‍ന്നുവന്നത്. സ്വതന്ത്ര സ്ഥാനാർത്ഥി ജിം റയനും Fianna Fáil  ന്‍റെ മൈക്കൽ സ്മിത്തും തമ്മിൽ വെറും 7 വോട്ടുകളുടെ വ്യത്യാസം  മാത്രമായിരുന്നു ഉണ്ടായിരുന്നത്. മൈക്കൽ ലോറിയുടെ അധിക വോട്ടുകളും മറ്റ് പുറത്തായ സ്ഥാനാർത്ഥികളുടെ വോട്ടുകളും ഉൾപ്പെടുത്തിയതോടെ … Read more

മുൻ ഐറിഷ് പ്രധാനമന്ത്രി John Bruton അന്തരിച്ചു

മുന്‍ ഐറിഷ് പ്രധാനമന്ത്രി John Bruton അന്തരിച്ചു. ഏറെ നാളായി അസുഖബാധിതനായ അദ്ദേഹത്തിന് 76 വയസായിരുന്നു. ചൊവ്വാഴ്ച രാവിലെ ഡബ്ലിനിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഭാര്യ Finola. മക്കള്‍ Matthew, Juliana, Emily, Mary- Elizabeth. 1990 മുതല്‍ 2001 വരെ Fine Gael നേതാവായിരുന്ന Bruton, 1994 മുതല്‍ 1997 വരെ അയര്‍ലണ്ടിന്റെ പ്രധാനമന്ത്രിയായിരുന്നു. ലേബര്‍ പാര്‍ട്ടി, ഡെമോക്രാറ്റിക് ലെഫ്റ്റ് എന്നീ പാര്‍ട്ടികളുടെ പിന്തുണയോടെ ‘മഴവില്‍ സഖ്യം’ രൂപീകരിച്ചായിരുന്നു Bruton സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. വെറും 22-ആം … Read more

അയർലണ്ടിൽ പ്രതിപക്ഷത്തിന്റെ ജനപിന്തുണ കുറയുന്നു; പക്ഷേ നേട്ടം കൊയ്യാനാകാതെ സർക്കാർ കക്ഷികളും

അയര്‍ലണ്ടിലെ പ്രധാനപ്രതിപക്ഷമായ Sinn Fein-നുള്ള ജനപിന്തുണ തുടര്‍ച്ചയായി കുറയുന്നു. The Business Post Red C നടത്തിയ ഏറ്റവും പുതിയ സര്‍വേയില്‍ രാജ്യത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ ജനപിന്തുണ ഇപ്രകാരമാണ്: Sinn Fein- 25%Fine Gael- 20%Fianna Fail- 17%സ്വതന്ത്രരും മറ്റുള്ളവരും- 15%Social Democrats- 6%Green Party- 4%Labour Party- 4%People Before Profit (PBP)- 3%Aontu- 3% ഇതില്‍ ജനപിന്തുണ പ്രധാനമായും കുറഞ്ഞിരിക്കുന്നത് പ്രതിപക്ഷമായ Sinn Fein-ന് ആണ്. മുന്‍ സര്‍വേയില്‍ 29% ആയിരുന്ന പിന്തുണ … Read more

ലിങ്ക് വിൻസ്റ്റാറിനെ Fine Gael പാർട്ടി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു

ഈ വരുന്ന ഡബ്‌ളിൻ സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പിൽ ഡബ്ളിൻ നോർത്തിലെ Artane- White Hall മണ്ഡലത്തിൽ നിന്നും Fine Gael പാർട്ടിയുടെ സ്ഥാനാർത്ഥിയായി ലിങ്ക് വിൻസ്റ്റാർ മാത്യു മൽസരിക്കും. ഈ വാർഡിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ Beaumont, Santry, Kilmore, Coolock, White Hall, Glasnevin, Drumcodra Upper,Griffths Avenew, Artane, Colonshaugh, Prioreswood Darndale Larchill Belcamp തുടങ്ങിയവയാണ്. പൊതുപ്രവർത്തന രംഗത്ത് അയർലണ്ടിലും, കേരളത്തിലും ഒരു പോലെ നിറഞ്ഞു നിൽക്കുന്ന വ്യക്‌തിയാണ് ലിങ്ക് വിൻസ്റ്റാർ. സ്കൂൾ പാർലിമെൻറ് … Read more

Sinn Fein-മായി ചേർന്ന് സർക്കാർ രൂപീകരിക്കില്ല: നിലപാട് വ്യക്തമാക്കി വരദ്കർ

നിലവിലെ പ്രതിപക്ഷമായ Sinn Fein-മായി ചേര്‍ന്ന് അടുത്ത തെരഞ്ഞെടുപ്പിന് ശേഷം സഖ്യസര്‍ക്കാര്‍ രൂപീകരിക്കുമോ എന്നത് ചോദ്യം പോലുമല്ലെന്ന് വ്യക്തമാക്കി Fine Gael നേതാവും, പ്രധാനമന്ത്രിയുമായ ലിയോ വരദ്കര്‍. വരുന്ന പൊതുതെരഞ്ഞെടുപ്പിന് ശേഷം Sinn Fein നേതാവ് Mary Lou McDonald-മായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമോ എന്ന ചോദ്യത്തിന്, അവരുമായി പ്രവര്‍ത്തിക്കാന്‍ തനിക്ക് സന്തോഷമുണ്ടെന്നും, എന്നാല്‍ Sinn Fein-മായി സഖ്യസര്‍ക്കാര്‍ രൂപീകരിക്കുക എന്നത് ചിന്തയില്‍ പോലുമില്ലെന്നും വരദ്കര്‍ മറുപടി നല്‍കി. നേരത്തെ Sinn Fein-നെ അമിതരാജ്യസ്‌നേഹികള്‍, ഉത്പതിഷ്ണുക്കളായ ഇടതുപക്ഷക്കാര്‍, യൂറോപ്യന്‍ … Read more

അയർലണ്ടിൽ ഏറ്റവും ജനപിന്തുണ Sinn Fein-ന് തന്നെ; പിന്തുണ വർദ്ധിപ്പിച്ച് Fine Gael

പുതിയ അഭിപ്രായവോട്ടെടുപ്പിലും അയര്‍ലണ്ടിലെ ഏറ്റവും ജനപിന്തുണയുള്ള രാഷ്ട്രീയ പാര്‍ട്ടിയായി Sinn Fein. അതേസമയം മുമ്പ് നടത്തിയ വോട്ടെടുപ്പിലെക്കാള്‍ പിന്തുണ ചെറിയ രീതിയില്‍ കുറഞ്ഞിട്ടുമുണ്ട്. ഓഗസ്റ്റ് 31, സെപ്റ്റംബര്‍ 1 തീയതികളിലായി Sunday Independent/ Ireland Thinks poll-ല്‍ രാജ്യത്തെ 33% ജനങ്ങളുടെ പിന്തുണയാണ് Mary Lou McDonald നയിക്കുന്ന പാര്‍ട്ടിക്കുള്ളത്. മുന്‍ സര്‍വേയെക്കാള്‍ 1% പിന്തുണ ഇത്തവണ കുറഞ്ഞു. 2% പിന്തുണ വര്‍ദ്ധിപ്പിച്ച് ഭരണകക്ഷിയായ Fine Gael 21 ശതമാനം പിന്തുണ നേടി. മറ്റൊരു ഭരണകക്ഷിയായ Fnna … Read more

പിതാവും മകനും അയർലണ്ടിൽ ഭരണകക്ഷിയുടെ സ്ഥാനാർത്ഥികൾ; അയർലണ്ട് മലയാളികൾക്ക് ഇത് അത്യപൂർവ നേട്ടം

അയർലണ്ടിലെ County Council-ലേക്കുള്ള അടുത്ത തെരഞ്ഞെടുപ്പ് 2024 ജൂണിൽ  നടത്തുവാൻ സർക്കാർ നിശ്ചയിച്ചിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഭരണകക്ഷിയായ Fine Gael പാർട്ടിയുടെ സ്ഥാനാർത്ഥികളായി  Tallaght South-ൽ  നിലവിലെ കൗൺസിലർ ബേബി പെരേപ്പാടനെയും Tallaght Central-ൽ മകനായ  ഡോ. ബ്രിട്ടോ പെരേപ്പാടനെയും തെരഞ്ഞെടുത്തു. താലയിലെ Maldron Hotel-ൽ  തിങ്കളാഴ്ച്ച ചേർന്ന Fine Gael പാർട്ടി മെമ്പർമാരുടെ കൺവെൻഷനിലാണ്  ഇരുവരെയും ഏകകണ്ഠമായി തെരഞ്ഞെടുത്തത്. ബേബി പെരേപ്പാടൻ മൂന്നാം തവണയാണ് മത്സരിക്കുന്നത്. കന്നിയങ്കത്തിൽ സ്വതന്ത്രനായി മത്സരിച്ചു പൊരുതി തോറ്റ അദ്ദേഹം, … Read more