‘കുടിയേറ്റക്കാരെ പുറത്താക്കുക’; ഡബ്ലിനിൽ വൻ ജനാവലി പങ്കെടുത്ത് കുടിയേറ്റ വിരുദ്ധ മാർച്ച്

ഡബ്ലിനിൽ വൻ ജനാവലി പങ്കെടുത്ത കുടിയേറ്റ വിരുദ്ധ മാർച്ച്. തിങ്കളാഴ്ച ഉച്ചയ്ക്ക് 3 മണിയോടെ ഗാർഡൻ ഓഫ് റിമംബറൻസിൽ നിന്നും ആരംഭിച്ച് ഓ കോണൽ സ്ട്രീറ്റ് വഴി മാർച്ച് കടന്നു പോയ മാർച്ചിനൊപ്പം ഉടനീളം ശക്തമായ ഗാർഡ സാന്നിധ്യവും ഉണ്ടായിരുന്നു. GPO-യ്ക്ക് സമീപം ഉണ്ടായിരുന്ന ചെറിയൊരു സംഘം പലസ്തീൻ അനുകൂല പ്രക്ഷോഭകർക്ക് സമീപത്തുകൂടെയാണ് മാർച്ച് കടന്നുപോയത്. ഈ സമയം ഇരു സംഘങ്ങളും മുദ്രാവാക്യങ്ങൾ മുഴക്കുകയും, അനിഷ്ട സംഭവങ്ങൾ തടയാനായി ഇരു സംഘങ്ങൾക്കും ഇടയിലായി ഗാർഡ ഉദ്യോഗസ്ഥർ നിലകൊള്ളുകയും … Read more

അഭയാർഥികളുടെ കെട്ടിടം വീണ്ടും അഗ്നിക്കിരയാക്കി; ഇത്തവണ കൗണ്ടി ഡബ്ലിനിൽ

രാജ്യത്ത് അഭയാര്‍ത്ഥികളെ താമസിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്ന കെട്ടിടത്തിന് വീണ്ടും തീവെച്ചു. ഞായറാഴ്ച രാവിലെ 7 മണിയോടെയാണ് കൗണ്ടി ഡബ്ലിനിലെ Brittas-ലെ Crooksling-ല്‍ അഗ്നിരക്ഷാസേന എത്തി തീയണച്ചത്. മുമ്പ് ഒരു നഴ്‌സിങ് ഹോം ആണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. അഭയാര്‍ത്ഥികളെ താമസിപ്പിക്കാനായി കെട്ടിടം വിട്ടുനില്‍കുന്നുവെന്ന് വാര്‍ത്ത പരന്നതോടെ ഇവിടെ ഈയിടെയായി നാട്ടുകാര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. അഭയാര്‍ത്ഥികളെയും, കുടിയേറ്റക്കാരെയും താമസിപ്പിക്കാന്‍ ഒരുക്കുന്ന കെട്ടിടങ്ങള്‍ക്ക് അജ്ഞാതര്‍ തീവെയ്ക്കുന്നത് തുടരുന്നതിനിടെ അവയില്‍ ഏറ്റവും പുതിയതാണ് ഇന്നലത്തേത്. രാജ്യത്ത് അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കുമെതിരെ തീവ്രവലതുപക്ഷ വാദികള്‍ പ്രതിഷേധവും … Read more

ഡബ്ലിനിൽ നടന്ന കലാപത്തിൽ അക്രമികൾ നശിപ്പിച്ചത് മലയാളിയുടെ കട; ഭീതിത ദിനം വിവരിച്ച് കട ഉടമ 

ഡബ്ലിനിലെ പാര്‍നല്‍ സ്‌ക്വയര്‍ ഈസ്റ്റില്‍ ഒരാഴ്ച മുമ്പ് നടന്ന കലാപത്തിനിടെ വ്യാപക നഷ്ടം നേരിട്ട കടകളില്‍ ഒന്ന് മലയാളിയുടേത്. Lower Abbey Street-ലെ The Gala Express എന്ന കടയുടെ സഹഉടമയും, മലയാളിയുമായ റെജി യോഹന്നാന്‍, ഭയത്തോടെയാണ് ആ ദിവസത്തെ കുറിച്ച് ഓര്‍ക്കുന്നത്. പ്രദേശത്തെ സ്‌കൂളിന് സമീപം ഒരു അക്രമി, മൂന്ന് കുട്ടികളടക്കം നാല് പേരെ കത്തിയുപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചതാണ് സംഭവങ്ങളുടെ തുടക്കം. അക്രമി കുടിയേറ്റക്കാരനാണെന്നത് പുറത്തുവന്നതോടെ തീവ്രവലതുപക്ഷ വാദികള്‍ നഗരത്തില്‍ കലാപവും, ആക്രമണവും അഴിച്ചുവിടുകയായിരുന്നു. കലാപത്തില്‍ 13 … Read more

‘സ്ഥിതി ശാന്തം’: ഡബ്ലിനിൽ കലാപം നിയന്ത്രണവിധേയമാക്കി ഗാർഡ

ഡബ്ലിന്‍ സ്‌കൂളിന് പുറത്തുവച്ച് അഞ്ച് പേര്‍ക്ക് കുത്തേറ്റതിനെ തുടര്‍ന്ന് സിറ്റി സെന്ററിലുണ്ടായ കലാപം കെട്ടടങ്ങിയതായി ഗാര്‍ഡ. ഇന്നലെ ഉച്ചയ്ക്ക് ശേഷം Parnel Square East-ലെ ഒരു സ്‌കൂളിന് സമീപത്താണ് മൂന്ന് കുട്ടികളടക്കം അഞ്ച് പേരെ അക്രമി കുത്തിപ്പരിക്കേല്‍പ്പിച്ചത്. പ്രതി കുടിയേറ്റക്കാരനാണ് എന്നാരോപിച്ച് തീവ്രവലതുപക്ഷ വാദികളാണ് സംഭവത്തിന് ശേഷം ഡബ്ലിന്‍ സിറ്റി സെന്ററില്‍ കലാപം ആരംഭിച്ചത്. ഗാര്‍ഡ വാഹനങ്ങള്‍ ആക്രമിക്കുകയും, തീയിടുകയും ചെയ്ത പ്രക്ഷോഭക്കാര്‍, അവസരം മുതലാക്കി പ്രദേശത്തെ കടകള്‍ കൊള്ളയടിക്കുകയും ചെയ്തു. തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ … Read more