അയർലണ്ടിൽ കഴിഞ്ഞ മാസം ഉൽപാദിപ്പിച്ച വൈദ്യുതിയുടെ 35% വിൻഡ് മില്ലുകളിൽ നിന്ന്

അയര്‍ലണ്ടില്‍ ഏപ്രില്‍ മാസം ഉല്‍പ്പാദിപ്പിച്ച വൈദ്യുതിയുടെ 35 ശതമാനവും വിന്‍ഡ് മില്ലുകള്‍ വഴിയെന്ന് Wind Energy Ireland. രാജ്യം ഊര്‍ജ്ജപ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ വലിയ ആശ്വാസമാണിത്. 2022 ഏപ്രിലിനെ അപേക്ഷിച്ച് 8% അധികം വൈദ്യുതിയാണ് പോയ മാസം ഉല്‍പ്പാദിപ്പിക്കാന്‍ സാധിച്ചത്. രാജ്യത്ത് വൈദ്യുതിയുടെ ഹോള്‍സെയില്‍ നിരക്ക് തുടര്‍ച്ചയായി നാലാം മാസവും കുറഞ്ഞു എന്നതും ഉപഭോക്താക്കള്‍ക്ക് സന്തോഷം പകരുന്ന കാര്യമാണ്. ഏപ്രിലില്‍ ശരാശരി 125.57 യൂറോ ആയാണ് നിരക്ക് കുറഞ്ഞത്. 2021 ജൂണിന് ശേഷം നിരക്ക് ഇത്രയും കുറയുന്ന … Read more

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് വില വർദ്ധന ഇന്നുമുതൽ; ബജറ്റ് താളം തെറ്റുമോ?

അയര്‍ലണ്ടില്‍ ഗ്യാസ്, വൈദ്യുതി അടക്കമുള്ളവയുടെ നിരക്കില്‍ ഇന്നുമുതല്‍ വര്‍ദ്ധന. മെയ് 1 മുതല്‍ വൈദ്യുതി നിരക്കുകള്‍ 23.4% വര്‍ദ്ധിക്കുമെന്ന് Electric Ireland നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഓരോ വീട്ടിലും വര്‍ഷം ശരാശരി 297.58 യൂറോ വീതം ബില്‍ തുകയില്‍ അധികമാകും. Electric Ireland-ന്റെ കീഴിലുള്ള ഗ്യാസ് സേവനത്തിനുള്ള നിരക്ക് 24.8% ആണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ വര്‍ഷം ശരാശരി 220.25 യൂറോ അധികം നല്‍കേണ്ടിവരും. SSE Airtricity നല്‍കുന്ന വൈദ്യുതിയില്‍ 24% ആണ് വര്‍ദ്ധന. ഇതേ കമ്പനിയുടെ തന്നെ … Read more