അയർലണ്ട് ചരിത്രത്തിൽ വിൻഡ് മിൽ വഴി ഏറ്റവുമധികം വൈദ്യുതി ഉൽപാദിപ്പിച്ച മാസമായി ഇക്കഴിഞ്ഞ ഓഗസ്റ്റ്

അയര്‍ലണ്ടിന്റെ ചരിത്രത്തില്‍ വിന്‍ഡ് മില്ലുകളില്‍ നിന്നും ഏറ്റവുമധികം വൈദ്യുതി ഉല്‍പ്പാദിപ്പിച്ച മാസം എന്ന റെക്കോര്‍ഡിട്ട് ഇക്കഴിഞ്ഞ ഓഗസ്റ്റ്. Wind Energy Ireland (WEI)-ന്റെ കണക്കുകള്‍ പ്രകാരം പോയ മാസം 1,068 ജിഗാവാട്ട് ഹവേഴ്‌സ് (GWh) വൈദ്യുതിയാണ് രാജ്യം വിന്‍ഡ് മില്ലുകള്‍ വഴി ഉല്‍പ്പാദിപ്പിച്ചത്. മുന്‍ റെക്കോര്‍ഡായ (1,042 GWh) 2023 ഓഗസ്റ്റ് മാസത്തെക്കാള്‍ 3% അധികമാണിത്. ശക്തമായ കാറ്റ് ലഭിച്ചതോടെ ഓഗസ്റ്റില്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ട ആകെ വൈദ്യുതിയുടെ 34 ശതമാനവും വിന്‍ഡ് മില്ലുകള്‍ വഴി നല്‍കാനും സാധിച്ചു. 33% … Read more

അയർലണ്ടിൽ വൈദ്യുതി വില കുറയുന്നു; പോയ മാസം ഉൽപ്പാദിപ്പിച്ചതിൽ 41% വിൻഡ് മില്ലുകളിൽ നിന്ന്

അയര്‍ലണ്ടില്‍ ഫെബ്രുവരി മാസം ഉപയോഗിച്ച ആകെ വൈദ്യുതിയില്‍ 41 ശതമാനവും വിന്‍ഡ് മില്ലുകള്‍ വഴി ഉല്‍പ്പാദിപ്പിച്ചതാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മാസത്തിലെ ഉല്‍പ്പാദനത്തെക്കാള്‍ 4% അധികമാണ് ഇതെന്നും Wind Energy Ireland പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതിനൊപ്പം കഴിഞ്ഞ ഫെബ്രുവരിയെക്കാള്‍ ഇത്തവണ വൈദ്യുതിക്കുള്ള ആവശ്യം ചെറിയ രീതിയില്‍ വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആകെ 3,439 ജിഗാവാട്ട് ഹവര്‍ വൈദ്യുതിയാണ് ഈ ഫെബ്രുവരിയില്‍ അയര്‍ലണ്ട് ഉപയോഗിച്ചത്. ഇതില്‍ 1,414 ജിഗാവാട്ട് വിന്‍ഡ് എനര്‍ജിയില്‍ നിന്നുമാണ്. 2024-ലെ ആദ്യ … Read more

ജനുവരിയിൽ അയർലണ്ടിലെ വൈദ്യതോൽപ്പാദനത്തിൽ മൂന്നിൽ ഒന്നും വിൻഡ് മില്ലുകളിൽ നിന്ന്

പോയ മാസം അയര്‍ലണ്ടില്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ട വൈദ്യുതിയുടെ മൂന്നില്‍ ഒന്നും സംഭാവന ചെയ്തത് വിന്‍ഡ് മില്ലുകള്‍ അഥവാ കാറ്റാടി യന്ത്രങ്ങള്‍. ജനുവരിയില്‍ ആകെ വൈദ്യുതോല്‍പ്പാദനത്തിന്റെ 36 ശതമാനവും വിന്‍ഡ് മില്ലുകളില്‍ നിന്നാണ് ലഭ്യമായതെന്ന് Wind Energy Ireland പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ജനുവരി മാസത്തിലെ വിന്‍ഡ് മില്‍ വൈദ്യുതോല്‍പ്പാദനം ഇതുവരെയുള്ള റെക്കോര്‍ഡുകളില്‍ ഒന്നുമാണ്. രാജ്യത്ത് കഴിഞ്ഞ മാസം വൈദ്യുതിയുടെ ആവശ്യത്തിന് നേരിയ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. 3,831 ജിഗാവാട്ട് ഹവേഴ്‌സ് ആണ് കഴിഞ്ഞ മാസത്തെ വൈദ്യുതി ഉപഭോഗം. ഇതില്‍ 1,379 … Read more

ഗ്യാസിനും വൈദ്യുതിക്കും 25% വിലക്കുറവ് പ്രഖ്യാപിച്ച് Flogas; വർഷം എത്ര യൂറോ ലാഭിക്കാം?

അയര്‍ലണ്ടിലെ മറ്റ് ഊര്‍ജ്ജവിതരണ കമ്പനികള്‍ക്ക് പിന്നാലെ ഗ്യാസ്, വൈദ്യുതി വില കുറയ്ക്കാന്‍ Flogas-ഉം. നാച്വറല്‍ ഗ്യാസിന്റെ വേര്യബിള്‍ റേറ്റില്‍ 25%, വൈദ്യുതിയുടെ വേര്യബിള്‍ റേറ്റില്‍ 15% എന്നിങ്ങനെ കുറവ് വരുത്തുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച് 25-ഓടെ കുറഞ്ഞ നിരക്ക് നിലവില്‍ വരും. വില കുറയ്ക്കുന്നതോടെ Flogas ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്ലില്‍ വര്‍ഷം ശരാശരി 274 യൂറോയും, ഗ്യാസ് ബില്ലില്‍ 429 യൂറോയും ലാഭിക്കാന്‍ കഴിയും. ഗ്യാസിന്റെ സ്റ്റാന്‍ഡിങ് ചാര്‍ജ്ജ് 10% കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം കമ്പനിയുടെ സ്മാര്‍ട്ട് … Read more

വൈദ്യുതിക്കും ഗ്യാസിനും വിലക്കുറവ് പ്രഖ്യാപിച്ച് അയർലണ്ടിലെ പ്രമുഖ കമ്പനി

അയര്‍ലണ്ടില്‍ ഗാര്‍ഹികാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതകത്തിനും, വൈദ്യുതിക്കും വിലക്കുറവ് പ്രഖ്യാപിച്ച് മറ്റൊരു കമ്പനിയും. മാര്‍ച്ച് 1 മുതല്‍ വൈദ്യുതിക്ക് 7.5%, ഗ്യാസിന് 5% എന്നിങ്ങനെ വിലയില്‍ കുറവ് വരുത്തുമെന്നാണ് ഊര്‍ജ്ജവിതരണ കമ്പനിയായ Energia അറിയിച്ചിരിക്കുന്നത്. ഇതോടെ വൈദ്യുതി ബില്ലില്‍ ശരാശരി 105 യൂറോയും, ഗ്യാസ് ബില്ലില്‍ ശരാശരി 65 യൂറോയും വര്‍ഷത്തില്‍ ലാഭം കിട്ടുമെന്ന് Energia പറഞ്ഞു. ഏകദേശം മൂന്ന് ലക്ഷം ഉപഭോക്താക്കള്‍ക്ക് വിലക്കുറവ് സഹായകമാകും. കഴിഞ്ഞ ആറ് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കമ്പനി വിലക്കുറവ് പ്രഖ്യപിക്കുന്നത്. … Read more

അയർലണ്ടിൽ ഗ്യാസ്, വൈദ്യുതി വിലക്കുറവ് പ്രഖ്യാപിച്ച് Bord Gáis Energy-യും

അയര്‍ലണ്ടില്‍ ഗാര്‍ഹികാവശ്യത്തിനുള്ള ഗ്യാസ്, വൈദ്യുതി എന്നിവയുടെ വില കുറയ്ക്കുമെന്ന പ്രഖ്യാപനവുമായി ഊര്‍ജ്ജവിതരണ കമ്പനിയായ Bord Gáis Energy. ജനുവരി 29 മുതല്‍ ഗ്യാസിന് 9.5%, വൈദ്യുതിക്ക് 10% എന്നിങ്ങനെ വില കുറയ്ക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതേസമയം Electric Ireland-ഉം ഗ്യാസ്, വൈദ്യുതി വില മാര്‍ച്ച് മാസത്തോടെ കുറയ്ക്കുമെന്ന് ഈയിടെ വ്യക്തമാക്കിയിരുന്നു. മറ്റൊരു കമ്പനിയായ SSE Airtricity ആകട്ടെ ഡിസംബറില്‍ വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു. നാല് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് Bord Gáis Energy ഊര്‍ജ്ജവില കുറയ്ക്കുന്നത്. സ്റ്റാന്‍ഡിങ് … Read more

അയർലണ്ടിൽ ഗ്യാസിനും വൈദ്യുതിക്കും വീണ്ടും വിലക്കുറവ് പ്രഖ്യാപിച്ച് SSE Airtricity

അയര്‍ലണ്ടില്‍ പാചകവാതകം, വൈദ്യുതി എന്നിവയ്ക്ക് വീണ്ടും വില കുറയ്ക്കുന്നതായി SSE Airtricity. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കമ്പനി വിലക്കുറവ് പ്രഖ്യാപിക്കുന്നത്. നേരത്തെ വൈദ്യുതിക്ക് 12.8%, ഗ്യാസിന് 11.5% എന്നിങ്ങനെ വില കുറച്ചിരുന്നു. വേര്യബിള്‍ റേറ്റില്‍ 2024 ഫെബ്രുവരി 1 മുതല്‍ ആഭ്യന്തര ഉപയോഗത്തിനുള്ള വൈദ്യുതിക്കും, ഗ്യാസിനും 12.8% വില കുറയ്ക്കുമെന്നാണ് SSE Airtricity കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ കമ്പനിയുടെ ഈ രണ്ട് ഊര്‍ജ്ജവും ഉപയോഗിക്കുന്നവര്‍ക്ക് വര്‍ഷം ശരാശരി 376.36 യൂറോ (VAT അടക്കം) … Read more

‘വിന്ററിൽ ഫ്യൂസ് ഊരരുത്’; അയർലണ്ടിൽ ഗ്യാസിനും വൈദ്യുതിക്കും മൊറട്ടോറിയം പ്രഖ്യാപിച്ച് അധികൃതർ

അയര്‍ലണ്ടില്‍ വിന്റര്‍ സീസണ്‍ വരുന്ന് പ്രമാണിച്ച് വീടുകളിലെ ഗ്യാസ്, വൈദ്യുതി എന്നിവയുടെ കണക്ഷന്‍ വിച്ഛേദിക്കുന്നതിന് വിലക്ക് (മൊറട്ടോറിയം). The Commission for Regulation of Utilities (CRU) ഉത്തരവ് പ്രകാരം വിന്ററില്‍ ഗ്യാസ്, വൈദ്യുതി എന്നിവയെ ആശ്രയിക്കേണ്ടത് അനിവാര്യമാണെന്ന് കാട്ടി രജിസ്റ്റര്‍ ചെയ്ത വീടുകളിലെ കണക്ഷന്‍, പണം അടച്ചില്ലെങ്കിലും വിച്ഛേദിക്കാന്‍ പാടില്ല. ഒക്ടോബര്‍ 1 മുതല്‍ മാര്‍ച്ച് 31 വരെയാണ് ഈ നിയന്ത്രണമുള്ളത്. ജീവിക്കാന്‍ വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ അത്യന്താപേക്ഷിതമായവരുടെ വീടുകളിലെ കണക്ഷനും വിച്ഛേദിക്കുന്നതിന് വിലക്കുണ്ട്. … Read more

അയർലണ്ടിൽ വൈദ്യുതിക്കും ഗ്യാസിനും വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് Flogas Energy

വൈദ്യുതി, ഗ്യാസ് എന്നിവയ്ക്ക് വമ്പന്‍ വിലക്കുറവ് പ്രഖ്യാപിച്ച് ഐറിഷ് ഊര്‍ജ്ജവിതരണ കമ്പനിയായ Flogas Energy. 30% വിലക്കുറവ് കമ്പനി പ്രഖ്യാപിച്ചതോടെ വൈദ്യുതിബില്ലില്‍ വര്‍ഷം ശരാശരി 895 യൂറോയും, ഗ്യാസിന് 778 യൂറോയും ലാഭിക്കാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയും. നവംബര്‍ 6 മുതല്‍ വിലക്കുറവ് നിലവില്‍ വരും. വിപണിവിലയിലുണ്ടായ കുറവ് ഉപോഭാക്താക്കള്‍ക്ക് കൈമാറുകയാണെന്ന് വിലക്കുറവ് പ്രഖ്യാപിച്ചുകൊണ്ട് കമ്പനി അറിയിച്ചു. സ്മാര്‍ട്ട് വേര്യബിള്‍ റേറ്റ് ഉപഭോക്താക്കളടക്കം, എല്ലാ വേര്യബിള്‍ റേറ്റ് ഉപഭോക്താക്കള്‍ക്കും വിലക്കുറവ് ബാധകമാണെന്ന് കമ്പനി വ്യക്തമാക്കി. 2022 ഒക്ടോബറില്‍ വൈദ്യുതിക്ക് … Read more

അയർലണ്ടിലെ വൈദ്യുതോൽപ്പാദനത്തിന്റെ മൂന്നിൽ ഒന്നും വിൻഡ് മില്ലുകളിൽ നിന്ന്

അയര്‍ലണ്ടില്‍ 2023-ലെ ആദ്യ ആറ് മാസത്തില്‍ ഉല്‍പ്പാദിപ്പിച്ച വൈദ്യുതിയുടെ മൂന്നില്‍ ഒന്നും കാറ്റാടി യന്ത്രങ്ങള്‍ (വിന്‍ഡ് മില്‍) വഴി. അതേസമയം ജൂണ്‍ മാസത്തില്‍ മോശം കാലാവസ്ഥ കാരണം ആകെ വൈദ്യുതോല്‍പ്പാദനത്തിന്റെ 20% മാത്രമാണ് വിന്‍ഡ് മില്ലുകള്‍ക്ക് സംഭാവന ചെയ്യാന്‍ സാധിച്ചത്. രാജ്യത്തെ വൈദ്യുതിയുടെ മൊത്തവിതരണ വില 2023 ജൂണില്‍, മുന്‍ വര്‍ഷത്തെക്കാള്‍ 35% കുറഞ്ഞിട്ടുണ്ട്. 2022 ജൂണില്‍ ഒരു മെഗാവാട്ട് മണിക്കൂറിന് 181.84 യൂറോ ആയിരുന്നത്, 2023 ജൂണില്‍ 117.11 യൂറോ ആയി കുറഞ്ഞു. അതേസമയം അനുകൂല … Read more