വർഷം 3,000 യൂറോ വീതം മോർട്ട്ഗേജ് തിരിച്ചടവിൽ ലാഭിക്കണോ? മോർട്ട്ഗേജ് സ്വിച്ച് ചെയ്യൂ!

അഡ്വ. ജിതിന്‍ റാം മോര്‍ട്ട്‌ഗേജ് തിരിച്ചടവില്‍ കാര്യമായ ലാഭം ലഭിക്കുന്നതിനായി അക്കൗണ്ട് മറ്റൊരു ബാങ്കിലേയ്ക്ക് സ്വിച്ച് ചെയ്യുക എന്നത് വളരെ മികച്ച ഒരു ഓപ്ഷനാണ്. ഇത്തരത്തില്‍ Switch My Bank കാംപെയിനിന്റെ മൂന്നാമത്തെയും, അവസാനത്തെയും ഘട്ടം ധനമന്ത്രി പാസ്‌കല്‍ ഡോണഹു കഴിഞ്ഞ ആഴ്ച അവതരിപ്പിക്കുകയും ചെയ്തിരുന്നു. 2021-ലെ കണക്കനുസരിച്ച് 7,000-ലേറെ പേരാണ് നിലവിലെ ബാങ്കില്‍ നിന്നും തങ്ങളുടെ മോര്‍ട്ട്‌ഗേജ് മറ്റൊരു ബാങ്കിലേയ്ക്ക് സ്വിച്ച് ചെയ്തത്. 2020-നെ അപേക്ഷിച്ച് 22% വര്‍ദ്ധനയാണിത്. സ്വിച്ചിങ് ജനകീയമായിക്കൊണ്ടിരിക്കുന്നു എന്നതിന് ഇതില്‍പ്പരം തെളിവ് … Read more

പുതുവർഷത്തിൽ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്കിൽ നേരിയ വർദ്ധന; കോവിഡ് ആഘാതം തുടരുന്നതായി വിദഗ്ദ്ധർ

പുതുവര്‍ഷത്തില്‍ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്കില്‍ നേരിയ വര്‍ദ്ധന. Central Statistics Office (CSO) പുറത്തുവിട്ട 2022 ജനുവരി മാസത്തിലെ കണക്ക് പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 7.8% ആണ്. ഡിസംബര്‍ മാസത്തില്‍ ഇത് 7.4% ആയിരുന്നു. കോവിഡ് മഹാമാരിയുടെ ആഘാതം ഇപ്പോഴും തുടരുന്നു എന്നതിന്റെ തെളിവാണ് പുതിയ കണക്കെന്ന് CSO സ്റ്റാറ്റിസ്റ്റിക്‌സ് വിദഗ്ദ്ധനായ John Mullane ഇതുമായി ബന്ധപ്പെട്ട് പറഞ്ഞു. ”ജനുവരി മാസത്തില്‍ ദേശീയതലത്തിലെ പൊതുമാനദണ്ഡപ്രകാരമുള്ള (standard measure) തൊഴിലില്ലായ്മാ നിരക്ക് 5.3% ആണെങ്കിലും, Pandemic Unemployment … Read more

ഒമിക്രോൺ ഏറ്റില്ല; ഐറിഷ് സമ്പദ് വ്യവസ്ഥ കുതിക്കുന്നു

ഒമിക്രോണ്‍ രൂക്ഷമായി ബാധിക്കുന്നതിനിടയിലും അയര്‍ലണ്ടില്‍ നിത്യോപയോഗ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ആവശ്യക്കാരേറുന്നത് രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാകുമെന്ന് സെന്‍ട്രല്‍ ബാങ്ക് വിലയിരുത്തല്‍. രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് കുറയുന്നത് ശുഭസൂചനയാണെന്നും ബാങ്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ട Quarterly Economic Bulletin-ല്‍ പറയുന്നു. കോവിഡ് കാലത്തിന് മുമ്പുള്ള സാമ്പത്തികാവസ്ഥയിലേയ്ക്ക് ഇതിനകം തന്നെ അയര്‍ലണ്ട് എത്തിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ വര്‍ഷം gross domestic product (GDP) 8.7% വളര്‍ച്ച നേടുമെന്നും, modified domestic demand 7% വര്‍ദ്ധിക്കുമെന്നും സെന്‍ട്രല്‍ ബാങ്ക് പ്രവചിക്കുന്നുണ്ട്. … Read more

കോവിഡിനിടയിലും അയർലണ്ടിന്റെ സമ്പദ് വ്യവസ്ഥ കുതിക്കുമെന്ന് റിപ്പോർട്ട്; ക്രിസ്മസ് കാലത്ത് ജനം ചെലവാക്കുക 5.4 ബില്യൺ

കോവിഡ് പ്രതിസന്ധിക്കിടയിലും അയര്‍ലണ്ടിന്റെ സമ്പദ് വ്യവസ്ഥ കുതിപ്പ് തുടരുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ബിസിസ് സ്ഥാപനങ്ങളുടെ കൂട്ടായ്മയായ Ibec-ന്റെ Quarterly Economic Outlook-ല്‍ ഈ വര്‍ഷം സമ്പദ് വ്യവസ്ഥ 13% അഭിവൃദ്ധി പ്രാപിക്കുമെന്നാണ് പ്രവചനം. 2022-ല്‍ 6 ശതമാനവും. അതേസമയം രാജ്യത്ത് തൊഴിലാളികളുടെ ദൗര്‍ലഭ്യത്തിന് സാധ്യതയുണ്ടെന്നും, ഇതാകും സാമ്പത്തികരംഗം നേരിടാന്‍ പോകുന്ന വലിയ വെല്ലുവിളിയെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മുതല്‍ രാജ്യത്തെ ജനങ്ങളുടെ സമ്പാദ്യം വര്‍ദ്ധിച്ചുവരുന്നതാണ് നാം കാണുന്നതെന്നും, ഈ തുക വിപണിയിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്നും … Read more