ജനുവരി, ഫെബ്രുവരി മാസങ്ങളിൽ സർക്കാരിന് ലഭിച്ച ടാക്സ് വരുമാനം 12 ബില്യൺ യൂറോ; മുൻ വർഷത്തേക്കാൾ 5% വർദ്ധന

2024-ന്റെ ആദ്യ രണ്ട് മാസങ്ങളില്‍ സര്‍ക്കാരിന് ലഭിച്ച ടാക്‌സ് വരുമാനം 12 ബില്യണ്‍ യൂറോ എന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ ആദ്യ രണ്ട് മാസങ്ങളില്‍ ലഭിച്ചതിനെക്കാള്‍ 5.5% അധികവരുമാനമാണിത് എന്നും ധനകാര്യവകുപ്പ് അറിയിച്ചു. ഇന്‍കം ടാക്‌സ്, വാറ്റ്, എക്‌സൈസ് ഡ്യൂട്ടി എന്നിവയിലെ വര്‍ദ്ധനയാണ് കൂടുതല്‍ ടാക്‌സ് റവന്യൂ സര്‍ക്കാരിലേയ്ക്ക് ലഭിക്കാന്‍ കാരണമായിരിക്കുന്നത്. ഇന്‍കം ടാക്‌സില്‍ മാത്രം 5.7% വര്‍ദ്ധനയാണ് സംഭവിച്ചിരിക്കുന്നത്. ആകെ ലഭിച്ച തുകയില്‍ 5.3 ബില്യണ്‍ യൂറോയും ഇന്‍കം ടാക്‌സ് ഇനത്തിലാണ്. പോയ വര്‍ഷം ജനുവരി- … Read more

അയർലണ്ടിലെ ഓരോ പൗരനും 42,000 യൂറോയ്ക്ക് കടക്കാർ! ദേശീയ കടം 223 ബില്യൺ

അയര്‍ലണ്ടിലെ ദേശീയ കടത്തില്‍ നേരിയ കുറവ്. രാജ്യത്തെ ഓരോ പൗരനും നിലവില്‍ 42,000 യൂറോയ്ക്ക് കടക്കാരനാണെന്നാണ് ബുധനാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ആകെയുള്ള ദേശീയ കടം 223 ബില്യണ്‍ യൂറോ ആണെന്നും ധനകാര്യമന്ത്രി മൈക്കല്‍ മക്ഗ്രാത്ത് പറഞ്ഞു. 2021-ല്‍ ഇത് 236 ബില്യണ്‍ ആയിരുന്നു. അതേസമയം വ്യക്തിഗത കടത്തില്‍ ചെറിയ കുറവ് വന്നെങ്കിലും, ഒരാള്‍ക്ക് 42,000 യൂറോ എന്നത് ലോകത്തിലെ ഉയര്‍ന്ന നിരക്കുകളില്‍ ഒന്ന് തന്നെയാണ്. അയര്‍ലണ്ട് പോലുള്ള ഒരു ചെറിയ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഈ … Read more

അയർലണ്ടിലെ പണപ്പെരുപ്പം കുറഞ്ഞു; ഒരു മാസത്തിനിടെ ഗതാഗത ചെലവിലും കുറവ്

അയര്‍ലണ്ടിലെ പണപ്പെരുപ്പത്തില്‍ കുറവ്. 2024 ജനുവരി വരെയുള്ള ഒരു വര്‍ഷത്തിലെ പണപ്പെരുപ്പം 4.1% ആണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ വരെയുള്ള ഒരു വര്‍ഷത്തിലെ പണപ്പെരുപ്പം 4.6% ആയിരുന്നു. 2021 സെപ്റ്റംബറിന് ശേഷം ഇത് മൂന്നാം തവണ മാത്രമാണ് വാര്‍ഷിക പണപ്പെരുപ്പ നിരക്ക് 5 ശതമാനത്തില്‍ താഴെ നില്‍ക്കുന്നത്. കൂടാതെ ഇത് തുടര്‍ച്ചയായി മൂന്നാം മാസമാണ് പണപ്പെരുപ്പം 5 ശതമാനത്തില്‍ വര്‍ദ്ധിക്കാതെ നില്‍ക്കുന്നതും. അതേസമയം ഊര്‍ജ്ജം, അസംസ്‌കൃത ഭക്ഷ്യവസ്തുക്കള്‍ എന്നിവ ഒഴിവാക്കിയാല്‍ 2024 ജനുവരി വരെയുള്ള 12 മാസത്തിനിടെയുള്ള പണപ്പെരുപ്പ … Read more

അയർലണ്ടിലെ പ്രൈവറ്റ് കമ്പനികളിൽ 4 മുതൽ 6% വരെ ശമ്പള വർദ്ധന വേണമെന്ന് റിപ്പോർട്ട്

നിലവിലെ പണപ്പെരുപ്പം അതിജീവിക്കാനായി രാജ്യത്തെ സ്വകാര്യ മേഖലയിലെ ശമ്പളം 4 മുതല്‍ 6 ശതമാനം വരെ വര്‍ദ്ധിപ്പിക്കണമെന്ന് Irish Congress of Trade Unions (ICTU). ഈ വര്‍ഷം 3 ശതമാനത്തില്‍ കൂടുതലും, അടുത്ത രണ്ട് വര്‍ഷത്തില്‍ 5 ശതമാനത്തില്‍ കൂടുതലും ശമ്പളവര്‍ദ്ധനയാണ് ജീവിതച്ചെലവ് പിടിച്ചുനിര്‍ത്താനായി ICTU ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ സ്വകാര്യ തൊഴിലിടങ്ങളിലെ ശമ്പളവര്‍ദ്ധനയുമായി ബന്ധപ്പെട്ട് ഈ വര്‍ഷത്തെ റിപ്പോര്‍ട്ട് ICTU തിങ്കളാഴ്ചയാണ് പുറത്തുവിട്ടത്. സ്വകാര്യമേഖലയിലെ തൊഴിലാളി സംഘടനകള്‍ക്ക് നിലവിലെ സാഹചര്യം വ്യക്തമാക്കിക്കൊടുക്കുന്ന തരത്തിലുള്ളതാണ് റിപ്പോര്‍ട്ട്. നിലവിലെ … Read more

ആശ്വാസം! അയർലണ്ടിലെ പണപ്പെരുപ്പം താഴോട്ട്; യാത്രാ ചെലവുകളടക്കം കുറഞ്ഞു

അയര്‍ലണ്ടിലെ പണപ്പെരുപ്പം ഒരു മാസത്തിനിടെ 2.7% ആയി കുറഞ്ഞു. ഡിസംബര്‍ മാസത്തില്‍ 3.2% ആയിരുന്ന പണപ്പെരുപ്പം ജനുവരിയിലേയ്ക്ക് വരുമ്പോള്‍ 0.5% കുറഞ്ഞത് ജീവിതച്ചെലവ് കാരണം ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് ആശ്വാസ വാര്‍ത്തയാണ്. ആഗോളമായി ഇന്ധനവില കുറഞ്ഞതാണ് ഐറിഷ് വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. ഡിസംബര്‍ മാസത്തെക്കാള്‍ 0.8% കുറവാണ് ആഗോള ഇന്ധനവില ജനുവരിയില്‍ രേഖപ്പെടുത്തിയത്. ഒരു വര്‍ഷത്തിനിടെ 7 ശതമാനവും കുറവ് സംഭവിച്ചു. വിമാന ടിക്കറ്റ് അടക്കമുള്ള ഗതാഗതങ്ങളുടെ ചെലവും ഒരു മാസത്തിനിടെ 4.5% കുറഞ്ഞു. അതേസമയം ഇന്ധനം, അസംസ്‌കൃത ഭക്ഷ്യവസ്തുക്കള്‍ … Read more

കറന്റ് അക്കൗണ്ടുകളുടെ മെയിന്റനൻസ് ഫീസ് വർദ്ധിപ്പിക്കാൻ Permanent TSB

കറന്റ് അക്കൗണ്ടുകളുടെ മെയിന്റനന്‍സിനായി മാസത്തില്‍ ഈടാക്കുന്ന ഫീസ് വര്‍ദ്ധിപ്പിക്കുമെന്നറിയിച്ച് Permanent TSB. നിലവിലെ 6 യൂറോ 8 യൂറോ ആക്കിയാണ് വര്‍ദ്ധിപ്പിക്കുക. ഇത് സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഈയാഴ്ച മുതല്‍ ഉപഭോക്താക്കള്‍ക്ക് കത്തയച്ചു തുടങ്ങുമെന്നും ബാങ്ക് വ്യക്തമാക്കി. ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവിനിടെ ഓരോ തരം അക്കൗണ്ടുകളുടെയും പ്രത്യേകതയനുസരിച്ച് ഫീസ് വര്‍ദ്ധന നിലവില്‍ വരും. വര്‍ദ്ധന നിലവില്‍ വരുന്നതിന് രണ്ട് മാസം മുമ്പ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന കത്തില്‍ ഇക്കാര്യം വിശദമായി പ്രതിപാദിക്കും. കഴിഞ്ഞ അഞ്ച് വര്‍ഷമായി … Read more

അയർലണ്ടിൽ നവംബർ മാസത്തിലെ കോർപ്പറേഷൻ ടാക്സ് വരുമാനം 6.3 ബില്യൺ

അയര്‍ലണ്ടില്‍ നവംബറില്‍ ലഭിച്ച കോര്‍പ്പറേഷന്‍ ടാക്‌സ് വരുമാനം, മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് മൂന്നിരട്ടി. നവംബറില്‍ 6.3 ബില്യണ്‍ യൂറോയാണ് ഈ ഇനത്തില്‍ സര്‍ക്കാരിന് ലഭിച്ചത്. 2022 നവംബറിനെ അപേക്ഷിച്ച് 1.3 ബില്യണ്‍ യൂറോ അഥവാ 27% അധികമാണിത്. രാജ്യത്തെ പല ബഹുരാഷ്ട്ര കമ്പനികളുടെയും ടാക്‌സ് റിട്ടേണ്‍ ലഭിക്കുന്നത് നവംബറിലായതിനാലാണ് കോര്‍പ്പറേഷന്‍ ടാക്‌സില്‍ ഈ വര്‍ദ്ധന രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഇതിന് മുമ്പ് തുടര്‍ച്ചയായി മൂന്ന് മാസങ്ങളിലും കോര്‍പ്പറേഷന്‍ ടാക്‌സ് വരുമാനം കുറയുകയാണ് ചെയ്തിരുന്നത്. 2023-ല്‍ ഇതുവരെ … Read more

അയർലണ്ടിലെ പണപ്പെരുപ്പത്തിൽ നേരിയ കുറവ്; എന്നിട്ടും വിപണിവില മേൽപ്പോട്ട്

അയര്‍ലണ്ടിലെ പണപ്പെരുപ്പം കുറഞ്ഞു. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസിന്റെ (CSO) ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഒക്ടോബര്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെയുള്ള രാജ്യത്തെ Consumer Price Index (CPI) 5.1% ആണ്. CPI മൂല്യം കണക്കാക്കിയാണ് രാജ്യത്തെ പണപ്പെരുപ്പം എത്രയുണ്ടെന്ന് മനസിലാക്കുന്നത്. സെപ്റ്റംബര്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെയുണ്ടായിരുന്ന CPI 6.4% ആണ് എന്നതിനാല്‍, പുതിയ കണക്കുകള്‍ ആശ്വാസം പകരുന്നതാണ്. അതേസമയം പണപ്പെരുപ്പത്തില്‍ ചെറിയ കുറവ് സംഭവിച്ചെങ്കിലും, വിപണിയില്‍ സാധനങ്ങളുടെ വിലയ്ക്ക് കാര്യമായ കുറവ് വന്നിട്ടില്ല. 2021 ഒക്ടോബര്‍ മുതല്‍ … Read more

അയർലണ്ടിന്റെ ജിഡിപി കുറയും; 10 വർഷത്തിനിടെ ഇത് ആദ്യം

10 വർഷത്തിനിടെ ഇതാദ്യമായി അയർലണ്ടിന്റെ ജിഡിപി കുറയുമെന്ന് The Economic and Social Research Institute (ESRI). രാജ്യത്തെ ബഹുരാഷ്ട്ര കമ്പനികളുടെ പ്രവർത്തനം മന്ദഗതിയിലായത് 2012- ന് ശേഷം ആദ്യമായി ജിഡിപി 1.6% കുറയാൻ കാരണമാകും. ഇതിന്റെ സൂചനയായി ഈ വർഷത്തിന്റെ ആദ്യ രണ്ട് പാദങ്ങളിലും ജിഡിപിയിൽ കുറവ് വന്നിട്ടുണ്ട്. ഒരു രാജ്യത്തെ സാധനങ്ങൾ, സേവനങ്ങൾ എന്നിവയുടെ ആകെ മൂല്യത്തെയാണ് ഗ്രോസ്സ് ഡൊമസ്റ്റിക് പ്രോഡക്റ്റ് അഥവാ ജിഡിപി എന്ന് പറയുന്നത്. വിദേശരാജ്യങ്ങളിൽ ഉടമസ്ഥരുള്ള അയർലണ്ടിലെ ബഹുരാഷ്ട്ര കമ്പനികളിൽ … Read more

‘അയർലണ്ടുകാർ അസ്വസ്ഥരാണ്’; തങ്ങളുടെ സമ്പാദ്യത്തിൽ ഉടൻ വർദ്ധനയുണ്ടാകില്ലെന്ന് ഭൂരിപക്ഷം

അയര്‍ലണ്ടിലെ Consumer Sentiment Index-ല്‍ കുറവ്. ജനങ്ങള്‍ക്ക് ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലും, തങ്ങളുടെ വ്യക്തിഗത സാമ്പത്തികാവസ്ഥയിലുമുള്ള ശുഭാപ്തിവിശ്വാസം അടിസ്ഥാനമാക്കിയാണ് ആ രാജ്യത്തെ Consumer Sentiment Index കണക്കാക്കുന്നത്. The Credit Union പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം അയര്‍ലണ്ടിലെ Consumer Sentiment Index സെപ്റ്റംബര്‍ മാസത്തില്‍ 58.8-ലേയ്ക്ക് താഴ്ന്നിരിക്കുകയാണ്. ഓഗസ്റ്റില്‍ ഇത് 62.2 ആയിരുന്നു. അതേസമയം 2022 ഫെബ്രുവരിയില്‍ റഷ്യയുടെ ഉക്രെയിന്‍ അധിനിവേശം ആരംഭിക്കുന്നതിന് മുമ്പ് 77 ആയിരുന്നു അയര്‍ലണ്ടിന്റെ Consumer Sentiment Index. … Read more