അയർലണ്ടിൽ കുട്ടികൾ ഉള്ള സ്ഥലങ്ങളിൽ ഇനി പുകവലി ഉൽപ്പന്നങ്ങളുടെ പരസ്യം പാടില്ല

അയര്‍ലണ്ടില്‍ കുട്ടികളുടെ സാന്നിദ്ധ്യമുള്ള ഇടങ്ങളില്‍ ഇ- സിഗരറ്റുകളുടെ പരസ്യം പതിക്കുന്നത് തടയുമെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി. Public Health (Tobacco Products and Nicotine Inhaling Products) Act 2023-ലെ പുതിയ വകുപ്പ് പ്രകാരമാണ് നടപടി. ഈ വര്‍ഷം സെപ്റ്റംബറോടെ നിയന്ത്രണം നിലവില്‍ വരും. കുട്ടികളുടെ സിനിമകള്‍ ആരംഭിക്കുന്നതിന് മുമ്പ് ഇത്തരം പരസ്യം നല്‍കുന്നതിന് വിലക്കുണ്ടാകും. ഇതിന് പുറമെ പൊതുഗതാഗതം, സ്‌കൂളിന് 200 മീറ്റര്‍ ചുറ്റളവ് എന്നിവിടങ്ങളിലും ഇ-സിഗരറ്റുകള്‍, വേപ്പറുകള്‍ എന്നിവയുടെ പരസ്യം പാടില്ല. കുട്ടികള്‍ക്ക് ഇത്തരം … Read more

യു.കെയിൽ ഡിസ്പോസബിൾ ഇ-സിഗററ്റുകൾക്ക് നിരോധനം; അയർലണ്ടിലും നിരോധനം വന്നേക്കുമെന്ന് മാർട്ടിൻ

ഡിസ്‌പോസബിള്‍ വേപ്പറുകള്‍ അഥവാ ഇ സിഗരറ്റ് വേപ്പറുകള്‍ക്ക് അയര്‍ലണ്ടില്‍ നിരോധനമേര്‍പ്പെടുത്തിയേക്കുമെന്ന് ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. സമാനമായ നിരോധനം യു.കെയില്‍ പ്രധാനമന്ത്രി ഋഷി സുനക് നടപ്പാക്കിയതിന്റെ പശ്ചാത്തലത്തിലാണ് മാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍. സിഗരറ്റിന് പകരമായാണ് ഇ സിഗരറ്റ് വേപ്പറുകള്‍ പല രാജ്യങ്ങളിലും സുലഭമായത്. എന്നാല്‍ ഇവ പുകവലി വര്‍ദ്ധിക്കാന്‍ കാരണമായതായും, പ്രത്യേകിച്ച് കുട്ടികളില്‍ രോഗങ്ങളുണ്ടാക്കുന്നതായും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് യു.കെ നടപടിയെടുത്തിരിക്കുന്നത്. ഇതോടെ യു.കെ, വടക്കന്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം മുതല്‍ വേപ്പറുകള്‍ക്ക് നിരോധനം നിലവില്‍ വന്നു. യു.കെയില്‍ ഇ സിഗരറ്റ് … Read more

അയർലണ്ടിൽ 18 വയസ് തികയാതെ ഇനി ഇ സിഗരറ്റ് ലഭിക്കില്ല

അയർലണ്ടിൽ 18 വയസിനു താഴെ പ്രായമുള്ളവർക്ക് വേപ്പർ, ഇ സിഗരറ്റ് അടക്കമുള്ള നിക്കോട്ടിൻ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് നിരോധനം. ഡിസംബർ 22 മുതൽ നിരോധനം പ്രാബല്യത്തിൽ വരും. ഇത് ലംഘിക്കുന്നവർക്ക് 4,000 യൂറോ വരെ പിഴയും, 6 മാസം വരെ തടവുമാണ് ശിക്ഷ. വേപ്പർ, ഇ സിഗരറ്റ് എന്നിവയുടെ വിൽപ്പന, പരസ്യം, ഡിസ്പ്ലേ എന്നിവ സംബന്ധിച്ച് പൊതുജനങ്ങളോട് അഭിപ്രായം തേടിയ ശേഷമാണ് സർക്കാർ ഈ തീരുമാനത്തിലെത്തിയത്. 2024-ൽ ഇവയുടെ വിപണനവും ഉപയോഗവും മറ്റും സംബന്ധിച്ച് കൂടുതൽ കർശന നിയമങ്ങൾ … Read more

ഇ-സിഗരറ്റ് വഴി മയക്കുമരുന്ന് കലർത്തുന്നു; അയർലണ്ടുകാർ ജാഗ്രതൈ!

ഇ-സിഗരറ്റ് അഥവാ വേപ്പറുകള്‍ (vapers) വഴി മയക്കുമരുന്ന് കലര്‍ത്തി തട്ടിപ്പ്. National College of Ireland’s Student Union ആണ് ഇത്തരം നിരവധി സംഭവങ്ങള്‍ ഇംഗ്ലണ്ട് അടക്കമുള്ള രാജ്യങ്ങളില്‍ നടന്നുവരുന്നതായി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വൈകാതെ അയര്‍ലണ്ടിലും ഇവ വ്യാപിച്ചേക്കാമെന്നാണ് ആശങ്ക. അപരിചിതരില്‍ നിന്നോ, ക്ലബ്ബുകളില്‍ വച്ചും മറ്റും പരിചയപ്പെടുന്നവരില്‍ നിന്നോ വേപ്പര്‍ ഉപയോഗിച്ച് പുകയെടുത്താല്‍ ബോധം മറയുന്ന രീതിയിലാണ് തട്ടിപ്പ്. ജൂണ്‍ 17-ന് ഇംഗ്ലണ്ടിലെ Wight festival-ല്‍ വച്ച് 26-കാരിയായ ഒരു യുവതിക്ക് ഇത്തരമൊരു അനുഭവമുണ്ടായി. അപരിചിതനായ … Read more

കൗമാരക്കാർക്കിടയിൽ വില്ലനായി ഇ-സിഗരറ്റ്; സ്ഥിതി ആശങ്കപ്പെടുത്തുന്നതെന്ന് HSE

അയര്‍ലണ്ടിലെ ചെറുപ്പക്കാര്‍ക്കിടയില്‍ ഇ-സിഗരറ്റ് ഉപയോഗം വര്‍ദ്ധിക്കുന്നത് ആശങ്കപ്പെടുത്തുന്നുവെന്ന് HSE. രാജ്യത്ത് ഇ-സിഗരറ്റുകള്‍ ഒരു ട്രെന്‍ഡായി മാറിക്കൊണ്ടിരിക്കുകയാണെന്നും HSE-യുടെ Tobacco Free Programme മേധാവിയായ Martina Blake പറഞ്ഞു. ഇ-സിഗരറ്റ് ഉപയോഗിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്നും, ഭാവിയില്‍ ഇവര്‍ യഥാര്‍ത്ഥ സിഗരറ്റ് ശീലമാക്കാനുള്ള സാധ്യത കൂടുതലാണെന്നും Blake പറയുന്നു. 25 വയസിന് താഴെ പ്രായമുള്ള 14% പേരാണ് തങ്ങള്‍ ഒരിക്കലെങ്കിലും ഇ-സിഗരറ്റ് ഉപയോഗിച്ചതായി ഈയിടെ നടത്തിയ Healthy Ireland സര്‍വേയില്‍ പ്രതികരിച്ചത്. 4% പേര്‍ ഇപ്പോഴും അത് ഉപയോഗിക്കുന്നു. … Read more