ഡബ്ലിനിൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
ഡബ്ലിനില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റയാള്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 4.30-ഓടെ Whitehall-ലെ Larkhill Road-ല്‍ വച്ചാണ് 30-ലേറെ പ്രായമുള്ള പുരുഷന്‍ ആക്രമിക്കപ്പെട്ടത്. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹം ചൊവ്വാഴ്ച മരിച്ചു. അതേസമയം സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ആക്രമണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സൂചനയുള്ളവര്‍ തൊട്ടടുത്ത സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ തങ്ങളെ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. ജൂലൈ 30 ഞായറാഴ്ച രാവിലെ 1 മണിക്കും 6 മണിക്കും ഇടയില്‍ Larkhill Road, … Read more