ക്രിസ്മസിനെ വരവേൽക്കാൻ ഡബ്ലിനിലെ വിപണികൾ ഒരുങ്ങി; പ്രധാന ആകർഷണങ്ങൾ ഇവ

ക്രിസ്മസിന് മുന്നോടിയായുള്ള ഡബ്ലിനിലെ കച്ചവടവിപണികള്‍ മേയര്‍ Daithí de Róiste ഉദ്ഘാടനം ചെയ്തു. പരമ്പരാഗതമായി ക്രിസ്മസ് കാലത്ത് നടത്താറുള്ള Henry Street/Mary Street Christmas market, Moore Street market, പുതുക്കിയ Temple Bar food market എന്നിവയാണ് മേയര്‍ കഴിഞ്ഞ ദിവസം ഔദ്യോഗികമായി ജനങ്ങള്‍ക്ക് തുറന്നുനല്‍കിയത്. Henry Street/Mary Street-ല്‍ ഇത്തവണ 51 സ്റ്റാളുകളാണുള്ളത്. ആഴ്ചയില്‍ എല്ലാ ദിവസവും രാവിലെ 10 മണിമുതല്‍ രാത്രി 9 മണിവരെ വിപണി സജീവമായിരിക്കും. ഡിസംബര്‍ 24 വരെയാണ് ഈ … Read more

ഡബ്ലിനിൽ ബസിലെ സീറ്റിന് തീപിടിച്ചു

ഡബ്ലിനിലെ Parnell Square East-ല്‍ നിര്‍ത്തിയിട്ടിരുന്ന ബസിലെ സീറ്റിന് തീപിടിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം. വ്യാഴാഴ്ച കുട്ടികളടക്കം അഞ്ച് പേരെ ഒരു അക്രമി കുത്തിപ്പരിക്കേല്‍പ്പിച്ചതിനെത്തുടര്‍ന്ന് നഗരത്തിലുണ്ടായ കലാപത്തിന് പിന്നാലെയാണ് ബസില്‍ തീപിടിച്ചതെന്നതിനാല്‍, ഗാര്‍ഡ സംഭവം ഗൗരവമായി അന്വേഷിക്കുന്നുണ്ട്. അക്രമി കുടിയേറ്റക്കാരനാണെന്നതിനാല്‍ തീവ്രവലതുപക്ഷവാദികള്‍ വ്യഴാഴ്ച രാത്രി അഴിച്ചുവിട്ട കലാപം നിയന്ത്രണവിധേയമാക്കാനായി 400-ലധികം ഗാര്‍ഡകള്‍ നഗരത്തിലെത്തിയിരുന്നു. ഇപ്പോഴും പ്രദേശം ഗാര്‍ഡയുടെ നിരീക്ഷണത്തിലാണ്. കലാപത്തില്‍ ഒരു ബസും പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കിയിരുന്നു. കലാപത്തില്‍ പങ്കെടുത്ത 34 പേരെയാണ് ഗാര്‍ഡ ഇതുവരെ അറസ്റ്റ് ചെയ്തത്. … Read more

ഡബ്ലിൻ സ്‌കൂളിലെ അക്രമി കുടിയേറ്റക്കാരൻ, കുട്ടികളുടെ രക്ഷയ്‌ക്കെത്തിയത് മറ്റൊരു കുടിയേറ്റക്കാരൻ; ‘ബെനീസിയോ ഹീറോ’ എന്ന് അയർലണ്ടുകാർ

ഡബ്ലിനിലെ പാര്‍നെല്‍ സ്‌ക്വയര്‍ ഈസ്റ്റില്‍ വ്യാഴാഴ്ച നടന്ന കത്തിക്കുത്ത് സമൂഹത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. അതേസമയം അക്രമിയെ തടയാനായി ആദ്യം മുന്നോട്ടുവന്ന ബ്രസീലുകാരനായ യുവാവ് കാരണമാണ് കൂടുതല്‍ പേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ചാവോ ബെനീസിയോ (Caio Benicio) എന്ന 43-കാരനായ ഡെലിവറൂ ഡ്രൈവറാണ് അക്രമി കത്തിയുമായി ആളുകളെ ആക്രമിക്കുന്നത് കണ്ടയുടന്‍, ബൈക്കില്‍ നിന്നും ചാടിയിറങ്ങി അക്രമിയെ ഹെല്‍മെറ്റ് കൊണ്ടടിച്ച് താഴെയിട്ടത്. വ്യാഴാഴ്ച 1.30-ഓടെ പാര്‍നല്‍ സ്‌ക്വയര്‍ ഈസ്റ്റിലെ Gaelscoil Choláiste Mhuire സ്‌കൂളിന് മുന്നില്‍ വച്ചാണ് 50-ലേറെ പ്രായമുള്ള അക്രമി … Read more

ലോകത്തെ ഏറ്റവും വിദ്യാർത്ഥിസൗഹൃദമായ നഗരങ്ങളിൽ ഗോൾവേയും, കോർക്കും, ഡബ്ലിനും

ലോകത്തെ ഏറ്റവും വിദ്യാര്‍ത്ഥിസൗഹൃദമായ 50 നഗരങ്ങളുടെ പട്ടികയില്‍ അയര്‍ലണ്ടിലെ മൂന്ന് ഇടങ്ങള്‍. TheCampusAdvisor.com പുറത്തുവിട്ട പട്ടികയില്‍ ഗോള്‍വേ, കോര്‍ക്ക്, ഡബ്ലിന്‍ എന്നീ നഗരങ്ങളാണ് അയര്‍ലണ്ടില്‍ നിന്നും ഇടംപിടിച്ചത്. പട്ടികയില്‍ 5-ല്‍ 4.47 പോയിന്റ് നേടിയ ഗോള്‍വേ ഏഴാം സ്ഥാനമാണ് കരസ്ഥമാക്കിയത്. ആദ്യ പത്തിലുള്ള ഏക ഐറിഷ് നഗരവും ഗോള്‍വേയാണ്. പട്ടികയില്‍ 4.24 പോയിന്റോടെ കോര്‍ക്ക് 22-ആം സ്ഥാനം നേടിയപ്പോള്‍, 3.96 പോയിന്റോടെ ഡബ്ലിന്‍ 38-ആം സ്ഥാനത്താണ്. പട്ടികയില്‍ ഓസ്‌ട്രേലിയന്‍ നഗരമായ മെല്‍ബണ്‍ ആണ് ഒന്നാം സ്ഥാനത്ത്. ബെര്‍ലിന്‍ … Read more

ഡബ്ലിനിൽ 607 അപ്പാർട്ട്മെന്റുകൾ നിർമ്മിക്കാൻ കൗൺസിൽ അനുമതി

ഡബ്ലിനിലെ Clonburris-ല്‍ 607 അപ്പാര്‍ട്ട്‌മെന്റുകളുള്ള കെട്ടിടസമുച്ചയം നിര്‍മ്മിക്കാന്‍ അനുമതി. ഇതുമായി ബന്ധപ്പെട്ട് കെട്ടിടനിര്‍മ്മാതാക്കളായ Carin Homes- സമര്‍പ്പിച്ച പദ്ധതിയില്‍ യാതൊരു എതിര്‍പ്പും ഉയരാതിരുന്നതോടെയാണ് സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സില്‍, പദ്ധതിക്ക് അംഗീകാരം നല്‍കിയത്. എട്ട് ബ്ലോക്കുകളിലായി 255 സിംഗിള്‍ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുകള്‍, 307 ഡബിള്‍ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുകള്‍, 32 ത്രീ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവയാണ് നിര്‍മ്മിക്കുക. രണ്ട് ബ്ലോക്കുള്‍ക്ക് ഏഴ് നില ഉയരമുണ്ടാകും. ആദ്യം സമര്‍പ്പിച്ച ഈ പദ്ധതിക്ക് പുറമെ 13 അപ്പാര്‍ട്ട്‌മെന്റുകള്‍ വേറെയും പുതുക്കിയ പദ്ധതി … Read more

ഡബ്ലിനിൽ ചെറുപ്പക്കാരന് നേരെ വാൻ ഇടിച്ചു വീഴ്ത്തിയ ശേഷം ആക്രമണം

അക്രമസംഭവങ്ങള്‍ തുടരുന്ന ഡബ്ലിനില്‍ ചെറുപ്പക്കാരനെ വാനിടിച്ച് പരിക്കേല്‍പ്പിച്ച ശേഷം ക്രൂരമായി ആക്രമിച്ചതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ 13 വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് Dublin-15-ലെ Blanchardstown-ലുള്ള Damastown-ല്‍ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അക്രമസംഭവത്തിന്റെ വീഡിയോയില്‍, ഒരുപാട് പേര്‍ നോക്കിനില്‍ക്കെ വെളുത്ത നിറമുള്ള വാന്‍ ഒരു ചെറുപ്പക്കാരനെ ഇടിക്കുന്നതും, ശേഷം ഒരു സംഘമാളുകള്‍ ആയുധങ്ങളുമായി ചെറുപ്പക്കാരനെ ആക്രമിക്കുന്നതും കാണാം. വാന്‍ ഇടിക്കുന്നതിന് മുമ്പ് ഈ ചെറുപ്പക്കാരന്റെ കൈയിലും ഒരു ആയുധം കാണാം. ആക്രമണത്തിന് ശേഷം സംഘം … Read more

അക്രമങ്ങളൊഴിയാതെ ഡബ്ലിൻ; ആക്രമണത്തിൽ ചെറുപ്പക്കാരന് ഗുരുതര പരിക്ക്

അക്രമങ്ങള്‍ അവസാനിക്കാതെ ഡബ്ലിന്‍ തെരുവുകള്‍. ഇന്ന് പുലര്‍ച്ചെ Dawson Street-ല്‍ വച്ച് ചെറുപ്പക്കാരന്‍ ആക്രമിക്കപ്പെട്ടതാണ് ഇതില്‍ ഒടുവിലായി റിപ്പോര്‍ട്ട് ചെയ്തത്. വേറെ രണ്ട് പുരുഷന്മാരുമായുണ്ടായ തര്‍ക്കം ആക്രമണത്തിലേയ്ക്ക് നയിച്ചതിനെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ചെറുപ്പക്കാരനെ സെന്റ് ജെയിംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ 30-ലേറെ പ്രായമുള്ള ഒരു പുരുഷനെ ഗാര്‍ഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യക്കാരടക്കമുള്ളവര്‍ ഡബ്ലിനില്‍ സാമൂഹികവിരുദ്ധരാല്‍ ക്രൂരമായി ആക്രമിക്കപ്പെടുന്നുണ്ട്. പലതും വംശീയ അക്രമങ്ങളുമാണ്.

അയർലണ്ടിൽ ഇന്ത്യക്കാർക്ക് നേരെ അക്രമം തുടരുന്നു; ഡബ്ലിനിൽ മദ്ധ്യവയസ്കനെ ആക്രമിച്ചത് കൗമാരക്കാരുടെ സംഘം

അയര്‍ലണ്ടില്‍ ഈയിടെയായി വര്‍ദ്ധിച്ചുവരുന്ന വംശീയാതിക്രമങ്ങളുടെ തുടര്‍ച്ചയായി ഡബ്ലിനില്‍ ഇന്ത്യക്കാരന് നേരെ ക്രൂരമായ ആക്രമണം. രണ്ട് കുട്ടികളുടെ പിതാവായ അമിത് ശുക്ല എന്ന മദ്ധ്യവയസ്‌കനെയാണ് കഴിഞ്ഞയാഴ്ച ഒരുകൂട്ടം കൗമാരക്കാര്‍ അകാരണമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. സെപ്റ്റംബര്‍ 18 തിങ്കളാഴ്ച വൈകിട്ട് 7.30-ഓടെ സിറ്റി വെസ്റ്റിലെ ഫോര്‍ച്യൂണ്‍സ്ടൗണ്‍ ലുവാസ് സ്‌റ്റോപ്പിന് സമീപമായിരുന്നു സംഭവം. വീട്ടിലേയ്ക്കുള്ള പലചരക്ക് സാധനങ്ങളും പച്ചക്കറികളുമായി നടന്നുവരികയായിരുന്ന അമിത്തിനെ 10-ഓളം പേര്‍ വരുന്ന കൗമാരക്കാരുടെ സംഘം ഒരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നു. താന്‍ അവരുടെ നേരെ നോക്കിയത് പോലുമില്ലായിരുന്നുവെന്നും, എന്തിനാണ് … Read more

ഡബ്ലിനിൽ ഐറിഷ് ടിവി അവതാരകന് നേരെ കവർച്ചാശ്രമം; ഓടിരക്ഷപ്പെട്ടു

പ്രശസ്ത ഐറിഷ് ടിവി അവതാരകനായ ഡാരന്‍ കെന്നഡിക്കും ബോയ്ഫ്രണ്ടിനും നേരെ ഡബ്ലിനില്‍ കവര്‍ച്ചാശ്രമം. തിങ്കളാഴ്ച രാത്രി 11.30-ഓടെ നടന്ന സംഭവം ഇന്‍സ്റ്റാഗ്രാം വീഡിയോ വഴിയാണ് കെന്നഡി പുറംലോകത്തെ അറിയിച്ചത്. തന്റെ ബോയ്ഫ്രണ്ടിനൊപ്പം നടന്നുപോകുകയായിരുന്ന തന്നെയും ബോയ്ഫ്രണ്ടിനെയും അജ്ഞാതനായ ഒരാള്‍ പിന്തുടരുകയും, ഭീഷണി സ്വരത്തില്‍ കൈയിലുള്ള പണമെല്ലാം നല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നുവെന്ന് കെന്നഡി പറയുന്നു. മുഖത്തിന്റെ താഴ്ഭാഗം മറയ്ക്കാന്‍ ശ്രമിച്ചിരുന്ന ഇയാളുടെ ടീഷര്‍ട്ടിനുള്ളില്‍ കത്തി ഉണ്ടായിരുന്നതായി തോന്നിയെന്നും കെന്നഡി കൂട്ടിച്ചേര്‍ത്തു. കൈയിലെ കുട കൊണ്ട് പ്രതിരോധിക്കാന്‍ ശ്രമിച്ച ശേഷം തങ്ങള്‍ … Read more

നമ്മൾ ക്രിമിനിലുകളോ? അയർലണ്ടിൽ കുടിയേറ്റക്കാരെ പ്രത്യേകമായി പരിശോധിക്കാൻ ഗാർഡ; ഇരട്ട നീതിക്കെതിരെ പ്രതിഷേധം

ഡബ്ലിന്‍ നഗരത്തിലെ അക്രസംഭവങ്ങള്‍ വളരെയധികം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ‘days of high impact visibility’ എന്ന പേരില്‍ കൂടുതല്‍ സുരക്ഷാപരിശോധനകള്‍ നടത്തുമെന്ന് ഗാര്‍ഡ കഴിഞ്ഞയിടെ പ്രഖ്യാപിച്ചിരുന്നു. അതേസമയം ഇതിന്റെ ഭാഗമായി ‘immigration checks’ നടത്തുമെന്ന പ്രഖ്യാപനം രാജ്യത്തെ ഇന്ത്യക്കാര്‍ അടക്കമുള്ള കുടിയേറ്റക്കാരില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഇന്റലിജന്‍സ്, ട്രാഫിക് പരിശോധനകള്‍ക്ക് പുറമെ കുടിയേറ്റക്കാരെ പ്രത്യേകമായി പരിശോധിക്കുമെന്നാണ് ഗാര്‍ഡ അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇതില്‍ വ്യക്തത ആവശ്യപ്പെട്ട് കുടിയേറ്റക്കാരുടെ സംഘടനയായ Migrant Rights Cennre Ireland (MRCI) രംഗത്തുവന്നു. ഈ … Read more