പ്രവാസികൾക്ക് ജീവിക്കാൻ ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ ഡബ്ലിനും
പ്രവാസികള്‍ക്ക് ജീവിക്കാന്‍ ഏറ്റവും ചെലവേറിയ ലോകനഗരങ്ങളുടെ പട്ടികയില്‍ ആദ്യ 50-ല്‍ ഡബ്ലിനും. കഴിഞ്ഞ തവണത്തെ പട്ടികയില്‍ നിന്നും ഇത്തവണ 10 സ്ഥാനങ്ങള്‍ കയറി 41-ആം സ്ഥാനത്തായാണ് Mercer’s 2024 റാങ്കിങ്ങില്‍ ഡബ്ലിന്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മിലാന്‍, റോം, മഡ്രിഡ് എന്നിവയെയെല്ലാം ഡബ്ലിന്‍ ഇത്തവണ പിന്തള്ളി. ഗതാഗതം, ഭക്ഷണം, വസ്ത്രം, ദൈനംദിനാവശ്യങ്ങള്‍ക്കുള്ള സാധനങ്ങളുടെ ചെലവ്, വിനോദം എന്നിങ്ങനെ 200-ലധികം ഘടകങ്ങള്‍ അടസ്ഥാനമാക്കിയാണ് അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടിങ് കമ്പനിയായ Mercer പട്ടിക തയ്യാറാക്കിയിരിക്കുന്നത്. വാടകനിരക്ക് അടക്കം പൊതുവിലുള്ള ജീവിതച്ചെലവിലെ വര്‍ദ്ധനയാണ് … Read more