ആനകളെ ബാധിക്കുന്ന മാരക വൈറസിൽ നിന്നും പൂർണ്ണ മുക്തി; സന്തോഷ വാർത്തയുമായി ഡബ്ലിൻ മൃഗശാല അധികൃതർ

ആനകളെ ബാധിക്കുന്ന മാരക വൈറസില്‍ നിന്നും ഭീഷണി ഒഴിഞ്ഞതായി ഡബ്ലിന്‍ മൃഗശാല അധികൃതര്‍. EEHV (Elephant endotheliotropic herpesvirus) ബാധ കാരണം ജൂലൈയില്‍ മൃഗശാലയിലെ രണ്ട് ആനകള്‍ ചെരിഞ്ഞിരുന്നു. ഇതോടെ രോഗം മറ്റ് ആനകളുടെയും മരണത്തിന് കാരണമാകുമോ എന്ന് ആശങ്കയുയരുകയും ചെയ്തിരുന്നു. മൃഗശാലയിലെ അഞ്ച് ഏഷ്യന്‍ പിടിയാനകളെയും രോഗം ബാധിച്ചെങ്കിലും അവ പിന്നീട് രോഗമുക്തി നേടി. ഒരു കൊമ്പനാനയ്ക്ക് മാത്രം വൈറസ് ബാധയുണ്ടായില്ല. താരതമ്യേന പ്രായം കുറഞ്ഞ ആനകളാണ് രോഗം കാരണം മരിക്കുന്നത്. രോഗം ബാധിച്ച് 8 … Read more

ഡബ്ലിൻ മൃഗശാലയിൽ ഒരു ആനയ്ക്ക് കൂടി മാരകമായ വൈറസ് രോഗം

ഡബ്ലിന്‍ മൃഗശാലയില്‍ ഒരു ഏഷ്യന്‍ ആനയ്ക്ക് കൂടി Elephant Endotheliotropic Herpesvirus (EEHV) രോഗബാധ സ്ഥിരീകരിച്ചു. ആനകളുടെ തലച്ചോറിനെ ബാധിക്കുന്ന ഈ വൈറസ് രോഗം കാരണം ഏതാനും ദിവസം മുമ്പ് രണ്ട് ഏഷ്യന്‍ ആനകള്‍ ചെരിഞ്ഞിരുന്നു. ആശ എന്ന് പേരുള്ള 17 വയസുള്ള ആനയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം താരതമ്യേന പ്രായം കുറഞ്ഞ ഏഷ്യന്‍ ആനകള്‍ക്കാണ് രോഗബാധ കാരണം മരണം സംഭവിക്കാറ്. അതിനാല്‍ ആശ രോഗത്തെ അതിജീവിക്കുമെന്നാണ് പ്രതീക്ഷയെന്ന് മൃഗശാല അധികൃതര്‍ പറഞ്ഞു. ആശയ്ക്ക് എല്ലാവിധ ചികിത്സയും … Read more

ഡബ്ലിൻ മൃഗശാലയിൽ ഒരേ രോഗം ബാധിച്ച് രണ്ട് ഏഷ്യൻ ആനകൾ ചെരിഞ്ഞു

ഡബ്ലിന്‍ മൃഗശാലയില്‍ വൈറസ് രോഗം ബാധിച്ച് ഒരാഴ്ചയ്ക്കിടെ രണ്ടാമതൊരു ഏഷ്യന്‍ ആന കൂടി ചെരിഞ്ഞു. Elephant Endotheliotropic Herpesvirus (EEHV) എന്ന അസുഖമാണ് രണ്ട് ആനകളെയും ബാധിച്ചതെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു. ആനകളുടെ തലച്ചോറിനെ ബാധിക്കുന്ന വൈറസ് രോഗമാണ് EEHV. പ്രായം കുറഞ്ഞ ഏഷ്യന്‍ ആനകളെയാണ് ഇത് പ്രധാനമായും ബാധിക്കുക. ആനകളില്‍ നിന്നും മനുഷ്യരിലേയ്ക്ക് വൈറസ് പകരില്ല. സിന്ദ എന്ന് പേരുള്ള എട്ട് വയസുള്ള ആന രോഗം ബാധിച്ച് ഞായറാഴ്ചയാണ് ചെരിഞ്ഞത്. അവനി എന്ന മറ്റൊരാനയും ഇതേ … Read more

ഡബ്ലിൻ മൃഗശാലയിൽ എത്തിയത് ചരിത്രത്തിലെ ഏറ്റവുമധികം സന്ദർശകർ; വരുമാനം കുതിച്ചുയർന്നു

സന്ദര്‍ശകരുടെ കുത്തൊഴുക്ക് കാരണം ഡബ്ലിന്‍ മൃഗശാലയുടെ ലാഭത്തില്‍ വന്‍ കുതിപ്പ്. 2022-ല്‍ മൃഗശാല സന്ദര്‍ശിക്കാനായി റെക്കോര്‍ഡ് ആളുകളാണ് എത്തിയത്. ഇതുവഴി 1.09 മില്യണ്‍ യൂറോയുടെ അധികലാഭം നടത്തിപ്പുകാരായ Zoological Society of Ireland (ZSI)-ന് നേടാനായി. 2022-ല്‍ ആകെ 24.63 മില്യണ്‍ യൂറോയുടെ വരുമാനമാണ് Dublin Zoo, Fota Island Wildlife Park എന്നിവയില്‍ നിന്നും നടത്തിപ്പുകാരായ ZSI അധികൃതര്‍ക്ക് ലഭിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 4.28 മില്യണ്‍ യൂറോ അധികമാണിത്. പാസ് വില്‍പ്പന വഴി 16.73 … Read more

ഡബ്ലിൻ മൃഗശാലയിൽ പാണ്ടകൾക്കും, ഹിമപ്പുലികൾക്കുമായി പുതിയ ‘ഹിമാലയൻ ഹാബിറ്റാറ്റ്’

ഡബ്ലിന്‍ മൃഗശാലയില്‍ പാണ്ടകള്‍ക്കും, പുള്ളിപ്പുലികള്‍ക്കുമായി പുതിയ ‘ഹിമാലയന്‍ ഹാബിറ്റാറ്റ്.’ നേപ്പാളി ഗ്രാമങ്ങള്‍ക്ക് സമാനമായ ഈ വാസസ്ഥലങ്ങള്‍ റെഡ് പാണ്ടകള്‍, മഞ്ഞ് പ്രദേശത്തെ പുള്ളിപ്പുലികള്‍ (ഹിമപ്പുലികള്‍) എന്നിവയ്ക്കായി പ്രത്യേകം നിര്‍മ്മിച്ചതാണ്. വര്‍ണ്ണശഭളമായ മേല്‍ക്കൂരകള്‍, പ്രെയര്‍ ഫ്‌ളാഗുകള്‍ എന്നിവയാണ് ഈ വാസസ്ഥലങ്ങളുടെ മറ്റൊരു പ്രത്യേകത. ‘ഹിമാലയന്‍ ഹില്‍സ്’ എന്നറിയപ്പെടുന്ന ഈ വാസസ്ഥലം ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍ ഉദ്ഘാടനം ചെയ്തു. International Union for Conservation of Nature (IUCN) നിലനില്‍പ്പിന് ഭീഷണിയുള്ള റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജീവി വര്‍ഗ്ഗമാണ് റെഡ് … Read more