ഡബ്ലിനിൽ 853 സോഷ്യൽ, കോസ്റ്റ് റെന്റൽ വീടുകൾ നിർമ്മിക്കാൻ കൗൺസിലർമാരുടെ അംഗീകാരം; പദ്ധതി വഴി 204,000 യൂറോയ്ക്ക് വീടുകൾ ലഭ്യമാകും

ഡബ്ലിനിലെ Santry-യിലുള്ള Oscar Traynor Road-ല്‍ 853 സോഷ്യല്‍, അഫോര്‍ഡബിള്‍ ഹൗസുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് കൗണ്‍സിലര്‍മാരുടെ അംഗീകാരം. എട്ട് വര്‍ഷം മുമ്പ് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ആദ്യമായി കൊണ്ടുവന്ന പദ്ധതിക്കാണ് പലതവണ നടത്തിയ പുനഃപരിശോധനകള്‍ക്ക് ശേഷം കൗണ്‍സിലര്‍മാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. കൗണ്‍സിലിന് കീഴില്‍ ഒഴിഞ്ഞുകിടക്കുന്ന ഏറ്റവും വലിയ ഭൂമികളില്‍ ഒന്നാണ് Oscar Traynor Road-ലേത്. 23-നെതിരെ 36 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കൗണ്‍സിലര്‍മാര്‍ പദ്ധതി അംഗീകരിച്ചത്. Fianna Fail, Fine Gael, Green Party എന്നിവര്‍ക്കൊപ്പം ഭൂരിപക്ഷം Labour … Read more

ഡബ്ലിനിലെ സംരക്ഷിത കെട്ടിടത്തിൽ മ്യൂറൽ പെയിന്റിംഗ്; കലാപ്രവർത്തകർക്ക് 4,500 യൂറോ പിഴയിട്ട് കോടതി

ഡബ്ലിനിലെ സംരക്ഷിത കെട്ടിടത്തില്‍ അനധികൃതമായി മ്യൂറല്‍ പെയിന്റിങ് നടത്തിയ കലാപ്രവര്‍ത്തകരുടെ സംഘടനയ്ക്ക് 4,500 യൂറോയോളം പിഴയിട്ട് കോടതി. ഡബ്ലിനിലെ Paradigm Arts Group Ltd എന്ന സംഘടനയോടാണ് പിഴയടയ്ക്കാനും, നേരിട്ട് ഹാജരാകാനും ഡബ്ലിന്‍ ജില്ലാ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. 2019-ലാണ് നഗരത്തിലെ Grantham Street-ലുള്ള Grantham Cafe കെട്ടിടത്തിന്റെ ഒരു വശത്തായി Think & Wonder എന്ന പേരില്‍ സംഘം മ്യൂറല്‍ പെയിന്റ്ിങ് വരച്ചത്. ശേഷം ഇത് മാറ്റി മറ്റൊരു ചിത്രവും വരച്ചു. എന്നാല്‍ സംരക്ഷിത കെട്ടിടമാണ് … Read more