ക്രിസ്മസ് സീസണില്‍ 50,000-ലധികം യാത്രക്കാർക്കായി അധിക രാത്രി സർവീസുകൾ പ്രഖ്യാപിച്ച് ഡബ്ലിൻ ബസ്
ഡബ്ലിൻ ബസ് ക്രിസ്മസ് കാലയളവിൽ 50,000 കൂടുതൽ യാത്രകാര്‍ക്ക് സൌകര്യ പ്രദമായ രീതിയില്‍ അധിക രാത്രി ബസ് സർവീസുകൾ പ്രഖ്യാപിച്ചു. കമ്പനിയുടെ 24 മണിക്കൂർ സർവീസുകൾക്ക് കൂടുതൽ ബസുകൾ ചേർക്കുകയും, കൂടുതൽ നൈറ്റ്ലിങ്ക് സർവീസുകൾ നൽകുകയും ചെയ്യും. ആഴ്ചാ അവസാനങ്ങളില്‍ ഡാർട്ട് സർവീസുകളും കമ്മ്യുട്ടർ ട്രെയിനുകളും വീണ്ടും പ്രവർത്തനത്തിലേക്ക് മടങ്ങിയെത്തുന്ന സാഹചര്യത്തിലാണ് ഇത് നടപ്പാക്കുന്നത്. “നിശ്ചിത ദിവസങ്ങളിൽ 45 അധിക സർവീസുകളും രാത്രി സർവീസ് റൂട്ടുകളും ഉണ്ടായിരിക്കും. കൂടാതെ, നൈറ്റ്ലിങ്ക് സേവനങ്ങൾക്കായി ആറ് അധിക ദിവസങ്ങളും ഒരുക്കുന്നതാണ്.” … Read more