കുടിയേറ്റക്കാരനെ വിമാനത്തിൽ കയറ്റാതെ റയാൻ എയർ; സ്പെയിനിലേയ്ക്ക് യാത്ര ചെയ്യാൻ വിസ വേണമെന്ന് വിചിത്ര വാദം; ഒടുവിൽ ഖേദപ്രകടനം

അയര്‍ലണ്ടില്‍ നിന്നും സ്‌പെയിനിലേയ്ക്ക് യാത്ര ചെയ്യാനായി വിസ വേണമെന്ന് ആവശ്യപ്പെട്ട് കുടിയേറ്റക്കാരന്റെ യാത്ര തടഞ്ഞ സംഭവത്തില്‍ മാപ്പ് പ്രകടിപ്പിച്ച് റയാന്‍ എയര്‍. ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സെപ്റ്റംബര്‍ 25-നായിരുന്നു സംഭവം. ഐറിഷ് അഭയാര്‍ത്ഥി രേഖകള്‍ കൈവശമുള്ളയാളും, കഴിഞ്ഞ ഏഴ് വര്‍ഷമായി അയര്‍ലണ്ടില്‍ താമസിക്കുകയും ചെയ്യുന്ന വെനസ്വേലന്‍ സ്വദേശിയായ കാര്‍ലോസ് വെലാസ്‌കസിനാണ് ദുരനുഭവമുണ്ടായത്. സ്‌പെയിനിലെ മഡ്രിഡില്‍ തന്റെ രോഗിയായ അമ്മയെ സന്ദര്‍ശിക്കുന്നതിന് വിമാനം കയറാനാണ് ഇദ്ദേഹം ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെത്തിയത്. എന്നാല്‍ സ്‌പെയിനിലേയ്ക്ക് പോകാന്‍ വിസ വേണമെന്ന് റയാന്‍ എയര്‍ ചെക്ക്-ഇന്‍ … Read more

ഡബ്ലിനിൽ നിന്നും കാനഡയിലെ ടോറന്റോയിലേക്ക് നോൺ-സ്റ്റോപ്പ് വിമാന സർവീസുമായി WestJet

ഡബ്ലിനില്‍ നിന്നും കാനഡയിലെ ടൊറന്റോയിലേയ്ക്ക് നോണ്‍ സ്‌റ്റോപ്പ് വിമാനസര്‍വ്വീസുമായി WestJet. 2022 മേയ് 15 മുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മെയ് 15 മുതല്‍ ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ നാല് സര്‍വീസുകളാണ് ഉണ്ടാകുക. ജൂണ്‍ 2 മുതല്‍ ഇത് ദിവസേനയുള്ള സര്‍വീസുകളാക്കി മാറ്റും. നീക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ- വിനോദ ബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്ന് WestJet ചാഫ് കൊമേഴ്ഷ്യല്‍ ഓഫിസര്‍ John Weatherill പറഞ്ഞു. പ്രഖ്യാപനത്തെ ഡബ്ലിന്‍ എയര്‍പോര്‍ട്ട് അധികൃതരും സ്വാഗതം ചെയ്തു. നിലവില്‍ കാനഡയിലെ … Read more

വികസനക്കൊടുമുടിയേറാൻ കോർക്ക്; കോർക്ക്, ഡബ്ലിൻ എയർപോർട്ടുകളിൽ നിന്നും പാരിസിലേയ്ക്ക് പുതിയ വിമാന സർവീസ്

ഈ മഞ്ഞുകാലത്ത് അവധിയാഘോഷങ്ങള്‍ ലക്ഷ്യമിട്ട് കോര്‍ക്ക്, ഡബ്ലിന്‍ എയര്‍പോര്‍ട്ടുകളില്‍ നിന്നും പാരിസിലേയ്ക്ക് വിമാനസര്‍വീസുമായി Vueling. Aer Lingus ഉടമകളായ അന്താരാഷ്ട്ര സ്പാനിഷ് കമ്പനിയാണ് Vueling-ന്റെയും ഉടമകള്‍. ഡബ്ലിന് പുറമെ നിലവില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ക്കായി അടച്ചിട്ടിരിക്കുന്ന കോര്‍ക്ക് എയര്‍പോര്‍ട്ടില്‍ നിന്നും പാരിസിലെ Orly-യിലേയ്ക്ക് സര്‍വീസ് ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കോര്‍ക്കില്‍ നിന്നും അന്താരാഷ്ട്ര സര്‍വീസുകളാരംഭിക്കുമെന്ന് Ryanair-ഉം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ഇളവ് ചെയ്തതോടെ ടൂറിസം മേഖലയില്‍ വലിയ രീതിയിലുള്ള ഉണര്‍വ്വ് സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് വിമാനക്കമ്പനികളുടെ ഈ നീക്കം. … Read more