ഡബ്ലിൻ എയർപോർട്ടിൽ യാത്രക്കാരെ സഹായിക്കാൻ എഐ റോബോട്ടുകൾ; ഗേറ്റിൽ എത്തിക്കുന്നതിനൊപ്പം കടയിൽ പോകാനും, ടോയ്ലറ്റിൽ കയറാനും സഹായിക്കും!

ലോകത്തെ മാറ്റിമറിക്കാൻ പോകുന്ന ടെക്‌നോളജിയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന നാലു റോബോട്ടുകൾ ഡബ്ലിൻ എയർപോർട്ടിൽ സേവനമാരംഭിച്ചു. ഭിന്നശേഷി ഉള്ളവരെയും, മറ്റ്‌ സഹായങ്ങൾ വേണ്ടവരെയും ഗേറ്റിലേക്ക് എത്തിക്കാൻ സഹായം നൽകുകയാണ് ഈ റോബോട്ടുകളുടെ ഡ്യൂട്ടി. ടെർമിനൽ 1-ൽ ആണ് ഇവയുടെ സേവനം ലഭ്യമാകുക. രണ്ട് ക്യാബിൻ ബാഗുകളും, യാത്രക്കാരുടെ മറ്റ്‌ സാധനങ്ങളും വഹിക്കാൻ ഓരോ റോബോട്ടുകൾക്കും ശേഷിയുണ്ട്. ഗേറ്റിൽ എത്തുന്നതിനു മുമ്പായി ടോയ്ലറ്റ്, കടകൾ എന്നിവിടങ്ങളിൽ കയറണമെങ്കിൽ അവയ്ക്കും റോബോട്ടുകൾ സഹായിക്കും. ഇതിനെല്ലാം … Read more

ഡബ്ലിൻ എയർപോർട്ടിലെ പാർക്കിങ്ങിൽ നിർത്തിയിട്ട കാർ മോഷണം പോയി; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ട കാര്‍ മോഷണം പോയതിനെത്തുടര്‍ന്ന് യാത്രക്കാരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം. അവധിക്കാലം ചെലവഴിക്കാനായി വിദേശത്തേയ്ക്ക് പോയ വടക്കന്‍ അയര്‍ലണ്ട് സ്വദേശിയായ റെബേക്ക കൂപ്പര്‍ എന്ന സ്ത്രീയുടെ കാറാണ് മോഷ്ടിക്കപ്പെട്ടത്. ഏപ്രില്‍ 20-ന് ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെത്തിയ റെബേക്ക, എയര്‍പോര്‍ട്ടിന്റെ എക്‌സ്പ്രസ് കാര്‍ പാര്‍ക്കില്‍ തന്റെ കാര്‍ നിര്‍ത്തിയിടുകയും, സ്ഥലം മറന്നുപോകാതിരിക്കാനായി ഫോട്ടോകള്‍ എടുത്ത് വയ്ക്കുകയും ചെയ്തിരുന്നു. ശേഷം വിദേശത്തേയ്ക്ക് പറന്നു. പിന്നീട് മെയ് 1-ന് തിരികെ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ശേഷം കാര്‍ എടുക്കാന്‍ നോക്കിയപ്പോഴാണ് … Read more

വേനൽക്കാലത്തിനു മുന്നോടിയായി ഡബ്ലിൻ എയർപോർട്ടിലെ പാർക്കിങ് സ്‌പേസുകൾ വിറ്റുപോകുന്നത് ചൂടപ്പം പോലെ; ബുക്ക് ചെയ്തില്ലെങ്കിൽ പണി പാളും

വേനല്‍ക്കാലം വരുന്നത് പ്രമാണിച്ച് ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ പാര്‍ക്കിങ് ടിക്കറ്റുകള്‍ വളരെ വേഗത്തില്‍ വിറ്റുപോകുന്നതായി അധികൃതര്‍. കഴിഞ്ഞ വേനല്‍ക്കാലത്ത് ഉണ്ടായിരുന്നതിലും വേഗത്തിലാണ് ടിക്കറ്റുകള്‍ വിറ്റുപോകുന്നതെന്നും, വേനല്‍ക്കാലത്ത് വിനോദയാത്രകള്‍ വര്‍ദ്ധിക്കുന്നതോടെ എയര്‍പോര്‍ട്ടില്‍ പാര്‍ക്കിങ് സ്ലോട്ടുകള്‍ കിട്ടാന്‍ ഇടയില്ലാത്ത സ്ഥിതിയാകുമെന്നും അധികൃതര്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 23,000-ഓളം കാര്‍ പാര്‍ക്കിങ് സ്‌പേസുകള്‍ ഉണ്ടെങ്കിലും, എയര്‍പോര്‍ട്ടില്‍ എത്തുന്ന വാഹനങ്ങളുടെ ആവശ്യത്തിന് ഇവ തികയുന്നില്ല. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ചില ദിവസങ്ങളിലെ പാര്‍ക്കിങ് ടിക്കറ്റുകള്‍ ഇതിനോടകം തന്നെ വിറ്റുപോയതായും എയര്‍പോര്‍ട്ട് അതോറിറ്റി വക്താവ് … Read more

ക്യൂവിൽ നിൽക്കുന്ന സമയം കൂടി, ബാത്റൂമുകൾ വൃത്തിയാക്കിയില്ല: ഡബ്ലിൻ എയർപോർട്ടിന് 10.1 മില്യൺ യൂറോ പിഴ

സുരക്ഷാ പരിശോധനയ്ക്ക് ക്യൂവില്‍ നില്‍ക്കുന്ന സമയം നീളുക, ടെര്‍മിനലുകള്‍, ബാത്ത്‌റൂമുകള്‍ എന്നിവ വൃത്തിയാക്കാതിരിക്കുക, ഗ്രൗണ്ട് ട്രാന്‍സ്‌പോര്‍ട്ട് സംബന്ധിച്ച് കൃത്യമായി വിവരങ്ങള്‍ നല്‍കാതിരിക്കുക തുടങ്ങിയ വീഴ്ചകള്‍ വരുത്തിയതിനെത്തുടര്‍ന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ടിന് 10.1 മില്യണ്‍ യൂറോ പിഴയിട്ട് The Irish Aviation Authority (IAA). 2023-ല്‍ ഉണ്ടായ വീഴ്ചകളുടെ പേരിലാണ് പിഴ. അതേസമയം ഉപഭോക്താക്കളുടെ സംതൃപ്തി, സൗകര്യപ്രദമായി യാത്രകള്‍ കൈകാര്യം ചെയ്യുക, വൈഫൈ സൗകര്യം, ബാഗേജ് ട്രോളി ലഭ്യമാക്കല്‍ എന്നിവയില്‍ കാട്ടിയ മികവ് 3.4 മില്യണ്‍ യൂറോയുടെ അധിക സര്‍വീസ് … Read more

ഡബ്ലിൻ എയർപോർട്ടിലേക്കുള്ള ബസ് സർവീസിൽ സമൂലമാറ്റം; എല്ലാ യാത്രക്കാർക്കും സീറ്റ് ഉറപ്പാക്കും

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലേയ്ക്കും, തിരിച്ചും യാത്ര ചെയ്യുന്ന എല്ലാവര്‍ക്കും ബസുകളില്‍ സീറ്റ് ഉറപ്പാക്കാനുള്ള പദ്ധതിയുമായി എയര്‍പോര്‍ട്ട് അധികൃതര്‍. എയര്‍പോര്‍ട്ടിലെത്താനായി കൂടുതല്‍ പേര്‍ പൊതുഗതാഗതം ഉപയോഗപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങാനും പുതിയ സ്റ്റോപ്പുകള്‍ സ്ഥാപിക്കാനും daa തയ്യാറെടുക്കുന്നത്. അടുത്ത മാസം മുതല്‍ പദ്ധതിക്ക് ആരംഭമാകുമെന്നും 2025-ഓടെ എയര്‍പോര്‍ട്ട് സര്‍വീസ് നടത്തുന്ന ബസുകളില്‍ കയറുന്ന എല്ലാവര്‍ക്കും സീറ്റ് ഉറപ്പാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 2025-ഓടെ ആകെ 35 മില്യണ്‍ സീറ്റുകള്‍ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി അടുത്ത മാസം മുതല്‍ … Read more

ടേക്ക് ഓഫിനിടെ വിമാനത്തിൽ പുക; ഡബ്ലിൻ എയർപോർട്ടിൽ അടിയന്തരാവസ്ഥ

ടേക്ക് ഓഫ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്തിന്റെ കോക്ക്പിറ്റില്‍ നിന്നും പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു ടേക്ക് ഓഫ് ചെയ്യാന്‍ ശ്രമിച്ച ഒരു സ്വകാര്യ വിമാനത്തിലാണ് പുക ഉയര്‍ന്നത്. സംഭവത്തെത്തുടര്‍ന്ന് മുന്‍കരുതലായാണ് എയര്‍പോര്‍ട്ടില്‍ പൂര്‍ണ്ണമായ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തര രക്ഷാസേന സഹായത്തിനായി വിമാനത്തിനടുത്ത് എത്തുകയും ചെയ്തു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും, വിമാനത്തില്‍ ഉണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തേയ്ക്ക് മാറ്റിയെന്നും ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റി (DAA) അറിയിച്ചു. സംഭവം നടക്കുന്ന സമയം ടേക്ക് ഓഫുകള്‍ … Read more

ഡബ്ലിൻ എയർപോർട്ടിൽ ആളില്ലാത്ത ലഗേജുകൾ 2 യൂറോയ്ക്ക് വിറ്റ് ഒഴിവാക്കുന്നു?

ഡബ്ലിൻ എയർപോർട്ടിൽ ആളില്ലാത്ത ലഗേജുകളും, അതിൽ അടങ്ങിയിരിക്കുന്ന സാധനങ്ങളും വെറും 2 യൂറോ നിരക്കിൽ വിറ്റ് ഒഴിവാക്കുന്നു! വാർത്ത കേട്ടയുടൻ എയർപോർട്ടിലേക്ക് ഓടാൻ വരട്ടെ- നല്ല ഒന്നാന്തരം വ്യാജ വാർത്തയാണ് ഇതെന്ന് സ്ഥിരീകരിച്ച് എയർപോർട്ട് അധികൃതർ തന്നെ രംഗത്തു വന്നിരിക്കുകയാണ്. ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളിലാണ് കുറച്ചു ദിവസങ്ങളായി ഇത്തരം ഒരു വ്യാജ വാർത്ത പരക്കുന്നത്. വിമാനത്തിൽ യാത്ര ചെയ്തവർ ക്ലെയിം ചെയ്യാതെ പോയ ബാഗുകളും, അവയിലെ ഇലക്ട്രോണിക്‌സ് അടക്കമുള്ള സാധനങ്ങളും എയർപോർട്ടിലെ സ്ഥലം ലാഭിക്കുന്നതിനായി വെറും … Read more

അമേരിക്കയിൽ നിന്നും ഡബ്ലിനിലേയ്ക്ക് പുതിയ വിമാന സർവീസ് ആരംഭിക്കാൻ ജെറ്റ്ബ്ലൂ

അമേരിക്കയില്‍ നിന്നും അയര്‍ലണ്ടിലേയ്ക്കും, തിരിച്ചും വിമാന സര്‍വീസ് ആരംഭിക്കാന്‍ ജെറ്റ്ബ്ലൂ (jetBlue). യുഎസിലെ ബോസ്റ്റണില്‍ നിന്നും, ന്യൂയോര്‍ക്കില്‍ നിന്നും ഡബ്ലിനിലേയ്ക്ക് വസന്തകാല, വേനല്‍ക്കാല സീസണ്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് അമേരിക്കന്‍ ബജറ്റ് എയര്‍ലൈന്‍സായ ജെറ്റ്ബ്ലൂ അറിയിച്ചിരിക്കുന്നത്. ഇതിന് പുറമെ യുഎസില്‍ നിന്നും സ്‌കോട്ട്‌ലണ്ട് തലസ്ഥാനമായ എഡിന്‍ബര്‍ഗിലേയ്ക്കും പുതിയ സര്‍വീസ് ആരംഭിക്കും. 2024 മാര്‍ച്ച് 13 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് ബോസ്റ്റണ്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നും ഡബ്ലിനിലേയ്ക്ക് വിമാനസര്‍വീസ് ആരംഭിക്കുക. ന്യൂയോര്‍ക്ക്- എഡിന്‍ബര്‍ഗ് സര്‍വീസ് മെയ് 22 മുതല്‍ … Read more

ഡബ്ലിൻ എയർപോർട്ടിൽ കത്തിക്കുത്ത്; ഒരാൾക്ക് പരിക്ക്, അക്രമി പിടിയിൽ

ഡബ്ലിനില്‍ എയര്‍പോര്‍ട്ടില്‍ കത്തിക്കുത്ത്. ഞായറാഴ്ചയാണ് പ്രകോപനങ്ങളൊന്നുമില്ലാതെ 50 വയസിലേറെ പ്രായമുള്ള ഒരാള്‍ ആളുകളെ ആക്രമിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് പരിക്കേറ്റ ഒരു മദ്ധ്യവയസ്‌കനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഒന്നാം ടെര്‍മിനലിന് പുറത്ത് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. അക്രമം കാണിച്ചയാളെ വൈകാതെ തന്നെ എയര്‍പോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തു. Air Navigation Transport Act പ്രകാരം എയര്‍പോര്‍ട്ടിലും, അതിന് കീഴിലുള്ള പ്രദേശത്തും അക്രമം കാണിക്കുന്നവരെ തടയാനും, പരിശോധിക്കാനും, പിടിച്ചുവയ്ക്കാനും എയര്‍പോര്‍ട്ട് പൊലീസിന് അധികാരമുണ്ട്. അക്രമി അയര്‍ലണ്ടുകാരനല്ലെന്നും, ചുറ്റുമുള്ളവരെ യാതൊരു … Read more

ഓഗസ്റ്റ് മാസം ഡബ്ലിൻ എയർപോർട്ടിലൂടെ യാത്ര ചെയ്തത് 3.4 മില്യൺ പേർ; ഏറ്റവുമധികം പേരെത്തിയത് 13-ന്

ഓഗസ്റ്റ് മാസത്തില്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടിലൂടെ യാത്ര ചെയ്തത് 3.4 മില്യണിലധികം പേര്‍. 2022 ഓഗസ്റ്റിനെ അപേക്ഷിച്ച് 12% അധികമാണിത്. ഈ ഓഗസ്റ്റിലെ ആകെ യാത്രക്കാരില്‍ 2 ലക്ഷം പേര്‍ എയര്‍പോര്‍ട്ട് വഴി കണക്ഷന്‍ ഫ്‌ളൈറ്റില്‍ യാത്ര ചെയ്തവരുമാണ് (transfer passengers). ഈ വര്‍ഷം ഓഗസ്റ്റ് വരെ 22 മില്യണ്‍ പേരാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്തത്. ഇതില്‍ 10.1 മില്യണ്‍ പേരും വേനല്‍ക്കാലമായ ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായാണ് യാത്ര നടത്തിയത്. അതോടൊപ്പം 119,000-ഓളം പേര്‍ … Read more