ലണ്ടൻ-ഡബ്ലിൻ ടിക്കറ്റിന് €500 ചാർജ് ചെയ്തതിൽ ഖേദം പ്രകടിപ്പിച്ച് റയൻഎയർ മേധാവി
ലണ്ടൻ മുതൽ ഡബ്ലിനിലേക്കുള്ള വണ്‍വെ ടിക്കറ്റിന് €500 ചാർജ് ചെയ്തതിൽ റയൻഎയർ സിഇഒ മൈക്കിൾ ഒ’ലീറി ഖേദം പ്രകടിപ്പിച്ചു. ഈ ക്രിസ്മസ് സീസണിൽ ഡബ്ലിൻ വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ യാത്ര പരിധി (പാസഞ്ചർ ക്യാപ്) കാരണം ടിക്കറ്റുകളുടെ വില റൗണ്ട്-ട്രിപ്പ് അടിസ്ഥാനത്തിൽ €1,000 വരെ എത്താൻ സാധ്യതയുണ്ട് എന്ന് ഓഗസ്റ്റിൽ ഒ’ലീറി മുന്നറിയിപ്പ് നല്‍കിയിരുന്നു. പാസഞ്ചർ ക്യാപ് കൂടാതെ, ഹോളിഹെഡ്-ഡബ്ലിൻ ഫെറി സർവീസുകള്‍ ദരാഗ് ചുഴലിക്കാറ്റിന്റെ ഫലമായി ഈ മാസം താൽക്കാലികമായി റദ്ദാക്കിയതും യാത്രക്കാരുടെ പ്രയാസം വർധിപ്പിച്ചു. ഫെറി … Read more