മദ്യപിക്കാതെ വാഹനമോടിക്കാൻ പറ്റില്ലേ? അയർലണ്ടിൽ തിങ്കളാഴ്ച മാത്രം 700 കേസുകൾ
അയര്‍ലണ്ടില്‍ ഓരോ അരമണിക്കൂറിലും ഒരാള്‍ വീതം മദ്യപിച്ച് അല്ലെങ്കില്‍ മയക്കുമരുന്ന് ഉപയോഗിച്ച് വണ്ടിയോടിക്കുന്ന കുറ്റത്തിന് അറസ്റ്റിലാക്കപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റിലെ ബാങ്കവധി വാരാന്ത്യത്തില്‍ 181 പേരെയാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഗാര്‍ഡ അറസ്റ്റ് ചെയ്തത്. Road Enforcement Campaign-ന്റെ ഭാഗമായി ദിവസം തോറും ഇത്തരത്തില്‍ നടക്കുന്ന നിയമലംഘനങ്ങളുടെ കണക്കുകള്‍ ഗാര്‍ഡ പുറത്ത് വിട്ടു. ലഹരിയുപയോഗിച്ച് വാഹനമോടിക്കുക എന്ന കുറ്റത്തിന് പുറമെ അമിതവേഗതയില്‍ വണ്ടിയോടിക്കുന്നവരുടെ എണ്ണത്തിലും ഞെട്ടിക്കുന്ന വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. അവധിദിനമായ ഞായറാഴ്ചയിലെ മാത്രം 381 കാറുകളാണ് അമിതവേഗതയില്‍ ഓടിച്ചതിന് പിടിക്കപ്പെട്ടത്. … Read more