2024-ൽ ടൂറിസ്റ്റുകൾക്ക് പോകാവുന്ന ലോകത്തെ ഏറ്റവും മികച്ച സ്ഥലങ്ങളിൽ നാലാം സ്ഥാനത്ത് ഡോണഗൽ

2024-ല്‍ ടൂറിസ്റ്റുകള്‍ക്ക് സന്ദര്‍ശിക്കാവുന്ന ഏറ്റവും മികച്ച സ്ഥലങ്ങളുടെ പട്ടികയില്‍ അയര്‍ലണ്ടിലെ ഡോണഗല്‍ നാലാം സ്ഥാനത്ത്. പ്രശസ്ത ട്രാവല്‍ ഗൈഡ് കമ്പനിയായ ലോണ്‍ലി പ്ലാനറ്റ് (Lonely Planet) പ്രസിദ്ധീകരിച്ച ‘ബെസ്റ്റ് ഇന്‍ ട്രാവല്‍ 2024’ പട്ടികയിലാണ് ഡോണഗല്‍ അഭിമാനകരമായ നേട്ടം കരസ്ഥമാക്കിയത്. കടലിന് സമീപം യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കിഴുക്കാം തൂക്കായ പാറക്കെട്ട് ഡോണഗലിലെ Sliabh Liag ആണ്. 601 മീറ്റര്‍ അഥവാ 1972 അടി മുകളിലാണ് ഇത്. ഡോണഗലിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകര്‍ഷണവുമാണ് Sliabh Liag. … Read more

റോഡപകങ്ങൾ പതിവ്; ഡബ്ലിൻ- ഡോണഗൽ- വടക്കൻ അയർലണ്ട് റോഡ് നവീകരിക്കണം

വടക്കന്‍ അയര്‍ലണ്ടിനെയും, ഡോണഗലിനെയും ബന്ധിപ്പിക്കുന്ന A5 റോഡ് നവീകരിക്കണമെന്ന് ആവശ്യം. നിരവധി അപകടങ്ങളാണ് റോഡില്‍ ഉണ്ടാകുന്നതെന്നും, ഇനിയും ഇത് തുരാന്‍ കഴിയില്ലെന്നും ഇതിനായി കാംപെയിന്‍ നടത്തുന്നവര്‍ വ്യക്തമാക്കി. വടക്കന്‍ അയര്‍ലണ്ട് നഗരമായ Derry-യെയും, അയര്‍ലണ്ടിലെ ഡോണഗലിനെയും Co Tyrone-ലെ അതിര്‍ത്തി പ്രദേശമായ Aughnacloy-ലുമായി ബന്ധിപ്പിക്കുന്നതാണ് A5 റോഡ്. ഡബ്ലിനില്‍ നിന്നും ഡോണഗലിലേയ്ക്ക് എത്തുന്നതും ഈ റോഡ് മാര്‍ഗ്ഗമാണ്. ഈ റോഡിനെ രണ്ട് ലെയിനുള്ളതാക്കാന്‍ 2007-ല്‍ അനുമതി ലഭിച്ചിരുന്നെങ്കിലും, Alternative A5 Alliance (AA5A) എന്ന കൂട്ടായ്മയുടെ നിയമപരമായി … Read more