ഡൊണാൾഡ് ട്രംപിന് നേരെ വധശ്രമം; വെടിവെപ്പിൽ ചെവിക്ക് പരിക്ക്

മുന്‍ യുഎസ് പ്രസിഡന്റും, നിലവിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിന് നേരെ വധശ്രമം. പെന്‍സില്‍വേനിയയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രദേശികസമയം ശനിയാഴ്ച വൈകിട്ട് 6.13-ഓടെയാണ് വേദിയില്‍ പ്രസംഗിക്കുകയായിരുന്ന ട്രംപിന് നേരെ വെടിവെപ്പുണ്ടായത്. വെടിവെപ്പില്‍ വലത് ചെവിക്ക് പരിക്കേറ്റ ട്രംപിനെ സീക്രട്ട് സര്‍വീസ് ഉടന്‍ തന്നെ കവചമൊരുക്കി സംരക്ഷിക്കുകയും, അക്രമിയെ വെടിവച്ച് കൊല്ലുകയും ചെയ്തു. തോമസ് മാത്യു എന്ന 20-കാരനാണ് ട്രംപിനെ വെടിവച്ചതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പെന്‍സില്‍വേനിയയിലെ ബെഥേല്‍ പാര്‍ക്ക് സ്വദേശിയായ ഇയാള്‍ ട്രംപിനും, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുമെതിരെ സംസാരിക്കുന്ന … Read more

ഡൊണാൾഡ് ട്രംപ് അയർലണ്ടിലെത്തി; ക്ലെയറിലെ സ്വന്തം റിസോർട്ടിൽ സന്ദർശനം

സ്‌കോട്‌ലണ്ട് സന്ദര്‍ശനത്തിന് ശേഷം അയര്‍ലണ്ടിലെത്തി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഷാനണ്‍ എയര്‍പോര്‍ട്ടില്‍ ബുധനാഴ്ചയാണ് ട്രംപ് വിമാനമിറങ്ങിയത്. ഗാര്‍ഡ Armed Support Unit അദ്ദേഹത്തെ അനുഗമിക്കാനായി എയര്‍പോര്‍ട്ടിലെത്തിയിരുന്നു. തിങ്കളാഴ്ചയാണ് ട്രംപ്, മകനായ എറിക്കിനൊപ്പം സ്‌കോട്‌ലണ്ട് സന്ദര്‍ശനത്തിനെത്തിയത്. അയര്‍ലണ്ടില്‍ കൗണ്ടി ക്ലെയറിലുള്ള Doonberg-ലെ റിസോര്‍ട്ടായ Trump International Golf Links and Hotel-ലാണ് ട്രംപ് സന്ദര്‍ശനം നടത്തുന്നത്. 2014-ലാണ് അദ്ദേഹം 400 ഏക്കറുള്ള ഈ റിസോര്‍ട്ട് വാങ്ങുന്നത്. പിന്നീട് 2019-ല്‍ പ്രസിഡന്റായിരിക്കെയും ഇവിടം സന്ദര്‍ശിച്ചിരുന്നു. ട്രംപിന്റെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് … Read more