അയർലണ്ടിലെ Royal College of Surgeons-ൽ നിന്നും പിഎച്ച്ഡി നേട്ടവുമായി മലയാളിയായ ഡോ. ഹരിത

Royal College of Surgeons in Ireland (RCSI) – ല്‍ നിന്നും ബയോമെഡിക്കല്‍ എഞ്ചിനീയറിങ്ങില്‍ പിഎച്ച്ഡി കരസ്ഥമാക്കി മലയാളി വിദ്യാര്‍ത്ഥിനി. ലൂക്കനിലെ ഡോ. ഹരിത ജേക്കബാണ് ഈ നേട്ടത്തോടെ അയര്‍ലണ്ട് മലയാളികള്‍ക്കാകെ അഭിമാനമായത്. ലൂക്കനിലെ ജേക്കബ് ജോണ്‍, അമ്മിണി ജേക്കബ് ദമ്പതികളുടെ മകളും, അയര്‍ലണ്ട് മലയാളിയായ ഡോ. പവന്‍ തോമസ് മാത്യുവിന്റെ ഭാര്യയുമാണ് ഡോ. ഹരിത. ഡോ. ഹരിത ജേക്കബിന് ‘റോസ് മലയാള’ത്തിന്റെ ആശംസകള്‍.

അയർലണ്ടിലെ സൗജന്യ ജിപി കാർഡിന് ഇപ്പോൾ അപേക്ഷിക്കാം; നിങ്ങൾ അർഹരാണോ?

സൗജന്യ ജിപി (ജനറല്‍ പ്രാക്ടീഷണര്‍) വിസിറ്റ് കാര്‍ഡിന് അര്‍ഹരായവര്‍ ഉടന്‍ തന്നെ ഓണ്‍ലൈനായി അപേക്ഷ നല്‍കണമെന്ന് HSE. നിങ്ങളുടെ വരുമാനവും, ചെലവും അധികമാണെങ്കില്‍ പോലും ചിലപ്പോള്‍ സൗജന്യ ജിപി കാര്‍ഡിന് അര്‍ഹരായേക്കുമെന്നും, ഇക്കാര്യം ഓണ്‍ലൈനില്‍ പരിശോധിക്കണമെന്നും HSE വ്യക്തമാക്കി. https://www2.hse.ie/services/schemes-allowances/gp-visit-cards/gp-visit-cards/ എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ അപേക്ഷകള്‍ നല്‍കാവുന്നതാണ്. അപേക്ഷിക്കുമ്പോള്‍ PPS നമ്പര്‍ നല്‍കേണ്ടതുണ്ട്. വരുമാനം സംബന്ധിച്ച വിവരങ്ങള്‍, ചെലവ് വിവരങ്ങള്‍, വിവാഹിതരാണോ അല്ലയോ എന്നത്, ജനന തീയതി, ആശ്രിതരുടെ വിവരങ്ങള്‍ എന്നിവയും ഒപ്പം നല്‍കണം. ജിപി … Read more

തോക്ക് ചൂണ്ടി ഭീഷണി, ഇടി, കടി; രോഗികളിൽ നിന്നും ആക്രമണങ്ങൾ നേരിട്ട് അയർലണ്ടിലെ ഡോക്ടർമാർ

അയര്‍ലണ്ടില്‍ നിരവധി ഡോക്ടര്‍മാര്‍ രോഗികളില്‍ നിന്നും, അവരുടെ ബന്ധുക്കളില്‍ നിന്നും ഈയിടെ ആക്രമണം നേരിട്ടതായി റിപ്പോര്‍ട്ട്. രാജ്യത്തെ 900 ഡോക്ടര്‍മാരെ സര്‍വേ ചെയ്തതില്‍ നിന്നുമാണ് Medical Protection Society (MPS) ആശങ്കാജനകമായ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. കഴിഞ്ഞ 12 മാസത്തിനിടെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുക, തലയ്ക്ക് അടിക്കുക, കടിക്കുക, ഇടിക്കുക എന്നിങ്ങനെ പലതരത്തിലുള്ള ശാരീരികമായ ആക്രമണങ്ങളും, വാക്കുകള്‍ കൊണ്ടുള്ള അധിക്ഷേപങ്ങളും നേരിടേണ്ടി വന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. നഴ്‌സുമാര്‍ക്കും സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചിലര്‍ റേഡിയോ സ്‌റ്റേഷനുകളില്‍ വിളിച്ച് ഡോക്ടര്‍മാര്‍ക്കെതിരെ … Read more

ഈ മരുന്നുകൾ കഴിച്ച് കാറോടിക്കല്ലേ… അപകടങ്ങൾക്ക് കാരണമായേക്കാം!

ഡോക്ടര്‍മാര്‍ കുറിച്ചുനല്‍കുന്ന ചില മരുന്നുകള്‍ കഴിച്ചാല്‍ ഡ്രൈവിങ്ങിനിടെ ശാരീരികാസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെടുമെന്നും, ഗാര്‍ഡയുടെ മയക്കുമരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ടേക്കാമെന്നും മുന്നറിയിപ്പ്. കാഴ്ച മങ്ങുക, കൈകള്‍ക്ക് വിറയല്‍ അനുഭവപ്പെടുക തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് മനസിലാക്കാതെയാണ് പലരും ഇത്തരം മരുന്നുകള്‍ കഴിക്കുകയും, ഡ്രൈവ് ചെയ്യുകയും ചെയ്യുന്നതെന്നും ഡോക്ടര്‍ Maire Finn, RTE Radio-യില്‍ സംപ്രേഷണം ചെയ്ത പരിപാടിയില്‍ വ്യക്തമാക്കി. മാരകമായ രോഗങ്ങള്‍ക്കോ, വിഷാദത്തിനോ, ഉത്കണ്ഠയ്‌ക്കോ ഒക്കെയാണ് ഇത്തരം മരുന്നുകള്‍ പൊതുവെ കുറിച്ചുനല്‍കുന്നത്. ഇതിന്റെ പാര്‍ശ്വഫലങ്ങളെ പറ്റി കഴിക്കുന്നവര്‍ക്ക് അറിയില്ല എന്നതിനാല്‍, ഇവ കുറിച്ചുനല്‍കുന്ന ഡോക്ടര്‍മാര്‍ … Read more