അയർലണ്ടിലെ വാഹനങ്ങളുടെ ചില്ലിൽ ഒട്ടിക്കുന്ന ടാക്സ് ഡിസ്കുകൾ ഒഴിവാക്കൽ; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം
അയര്‍ലണ്ടിലെ വാഹനങ്ങളുടെ വിന്‍ ഷീല്‍ഡുകളില്‍ കാണാവുന്ന തരത്തില്‍ ഒട്ടിക്കുന്ന ടാക്‌സ് ഡിസ്‌കുകള്‍ ഒഴിവാക്കാനുള്ള ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. ഇതിന് പകരമായി ടാക്‌സ്, ഇന്‍ഷുറന്‍സ് മുതലായ വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കാനും, ഗാര്‍ഡയ്ക്ക് പ്രത്യേക ഉപകരണമുപയോഗിച്ച് നമ്പര്‍ പ്ലേറ്റ് സ്‌കാന്‍ ചെയ്ത് ഇവ പരിശോധിക്കാനുമുള്ള സംവിധാനം നടപ്പിലാക്കാനുള്ള നീക്കങ്ങള്‍ നടന്നുവരികയാണ്. ഇതിന് പുറമെ ഗാര്‍ഡയ്ക്ക് റോഡപകടങ്ങളും, സുരക്ഷയുമായി ബന്ധപ്പെട്ട് ലോക്കല്‍ അതോറിറ്റികളുമായി കൂടുതല്‍ വിവരങ്ങള്‍പങ്കുവയ്ക്കാവുന്ന ബില്ലിനും മന്ത്രിസഭ അംഗീകാരം നല്‍കി. റോഡിലെ അപകടങ്ങള്‍, നിയമലംഘനങ്ങള്‍ മുതലായവയുമായി ബന്ധപ്പെട്ടുള്ള ആശയവിനിമയങ്ങള്‍ … Read more