അയർലണ്ടിലെ ടിഡി പോൾ മർഫിക്ക് വധഭീഷണി; ഭീഷണി പ്രത്യക്ഷപ്പെട്ടത് ചുമരിൽ

പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് ടിഡിയായ പോള്‍ മര്‍ഫിക്ക് വധഭീഷണി. അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും കുറച്ച് ദൂരെയുള്ള ഒരു മതിലിലാണ് ശനിയാഴ്ച രാത്രി ‘Paul Murphy RIP’ എന്നെഴുതിയ വാചകങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്എന്റീയുടെ വീട്ടിലേയ്ക്ക് ബോംബ് ഭീഷണി വന്നതിന് പിന്നാലെയാണ് മറ്റൊരു ജനപ്രതിനിധിക്ക് നേരെയും വധഭീഷണി ഉണ്ടായിരിക്കുന്നത്. ഈയിടെ മറ്റ് പല ടിഡിമാര്‍ക്ക് നേരെയും ഇത്തരം ഭീഷണികള്‍ ഉയര്‍ന്നിരുന്നു. അതേസമയം ചുമരിലെ ഭീഷണിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ടിഡി മര്‍ഫി, ‘തനിക്ക് ഭയമില്ല’ … Read more