മൂന്ന് വർഷത്തിനിടെ ആദ്യമായി അയർലണ്ടിൽ വീടുകൾക്ക് വില കുറഞ്ഞു
അയര്‍ലണ്ടില്‍ മൂന്ന് വര്‍ഷത്തിനിടെ ഇതാദ്യമായി ഭവനവില കുറഞ്ഞു. 2023-ന്റെ രണ്ടാം പാദത്തിലെ ഭവനവില (മാര്‍ച്ച്-ജൂണ്‍), ഒരു വര്‍ഷം മുമ്പുണ്ടായിരുന്നതിനെക്കാള്‍ 0.5% കുറഞ്ഞതായാണ് പ്രോപ്പര്‍ട്ടി വെബ്സൈറ്റായ Daft.ie പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവിലെ ശരാശരി വില 309,648 യൂറോ ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോര്‍ക്ക് സിറ്റിയിലാണ് വില ഏറ്റവുമധികം കുറഞ്ഞത്. 2022-ന്റെ രണ്ടാം പാദത്തെ അപേക്ഷിച്ച്, 2023-ന്റെ രണ്ടാം പാദത്തിലേയ്ക്ക് എത്തുമ്പോള്‍ ഇവിടെ വീടുകള്‍ക്ക് 3.3% വില കുറഞ്ഞു. കോര്‍ക്ക് നഗരത്തില്‍ നിലവിലെ ശരാശരി ഭവനവില 320,793 യൂറോയാണ്. … Read more