ഡബ്ലിൻ എയർപോർട്ടിൽ മണിക്കൂറുകൾ നീളുന്ന ക്യൂ; പട്ടാളത്തെ ഇറക്കണമെന്ന് റയാൻ എയർ

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെത്തുന്ന യാത്രക്കാര്‍ ഏറെ നേരം ക്യൂവില്‍ നില്‍ക്കേണ്ട സാഹചര്യം തുടരുന്നതിനിടെ എയര്‍പോര്‍ട്ട് അതോറിറ്റി അധികൃതരുമായി ചര്‍ച്ച നടത്തി മന്ത്രി. സ്റ്റാഫിന്റെ എണ്ണക്കുറവ് കാരണം നിലവില്‍ 30 മുതല്‍ 40 മിനിറ്റ് വരെയാണ് യാത്രക്കാര്‍ സെക്യൂരിറ്റി ചെക്കിനായി ക്യൂ നില്‍ക്കേണ്ടിവരുന്നത്. അതിനാല്‍ത്തന്നെ വിമാനം പുറപ്പെടുന്നതിന് മൂന്നര മണിക്കൂര്‍ മുമ്പെങ്കിലും എയര്‍പോര്‍ട്ടിലെത്തണമെന്നാണ് യാത്രക്കാര്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശം. പ്രശ്‌നം രൂക്ഷമായതിനെത്തുടര്‍ന്ന് ഗതാഗതവകുപ്പ് സഹമന്ത്രി Hildegarde Naughton ഇന്നലെ ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുമായി കൂടിക്കാഴ്ച നടത്തി. ജീവനക്കാരെ ഡ്യൂട്ടി മാറ്റി നിയമിക്കുക, … Read more

ഡബ്ലിൻ എയർപോർട്ടിൽ 100 മില്യൺ ചെലവിട്ട് പുതിയ ഹോട്ടൽ; 550 പേർക്ക് ജോലി ലഭിക്കും

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ രണ്ടാം ടെര്‍മിനലിലിനോട് ചേര്‍ന്ന് 100 മില്യണ്‍ യൂറോ ചെലവിട്ട് ഹോട്ടല്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് അംഗീകാരം. ഹോട്ടല്‍ നിര്‍മ്മാണത്തിനിടയിലും, ശേഷവുമായി 550 പേര്‍ക്ക് വരെ ജോലി ലഭിക്കുന്ന തരത്തിലാണ് പദ്ധതി. 410 ബെഡ്‌റൂമുകളടങ്ങിയ ഹോട്ടലാണ് നിര്‍മ്മിക്കാനുദ്ദേശിക്കുന്നത്. പദ്ധതിക്ക് Fingal County Council കഴിഞ്ഞ ദിവസം അംഗീകാരം നല്‍കി. യു.കെ കമ്പനിയായ Arora ബ്രാന്‍ഡിന് കീഴില്‍ നിര്‍മ്മിക്കുന്ന ഹോട്ടലിന് ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങാണ് ഉണ്ടാകുക. ഇതാദ്യമായാണ് Arora അയര്‍ലണ്ടില്‍ ഹോട്ടല്‍ ബിസിനസ് ആരംഭിക്കുന്നത്. ഗ്രേറ്റര്‍ ലണ്ടന്‍ ഏരിയയില്‍ … Read more

HSE-ക്ക് കീഴിലും, ഡബ്ലിൻ എയർപോർട്ടിലും വമ്പൻ തൊഴിലവസരങ്ങൾ; അപേക്ഷ ക്ഷണിക്കുന്നത് ആരംഭിച്ചു

അയര്‍ലണ്ടിലെ HSE-യിലും, ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് (DAA) കീഴിലും വമ്പന്‍ തൊഴിലവസരങ്ങള്‍. മുഴുവന്‍ സമയ തസ്തികകളിലേയ്ക്കുള്ള ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷ സ്വീകരിക്കുന്നത് ഇരു സ്ഥാപനങ്ങളും ആരംഭിച്ചുകഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ചുവടെ: HSE-യില്‍ പോര്‍ട്ടര്‍ ഡബ്ലിനിലാണ് HSE-യില്‍ പോര്‍ട്ടര്‍മാര്‍ക്ക് ജോലി ഒഴിവ് വന്നിട്ടുള്ളത്. രോഗികളെ ക്ലിനിക്കല്‍ ടെസ്റ്റിങ്ങിനും മറ്റുമായി കൊണ്ടുപോകുക, OPD-യില്‍ നിന്നും രോഗികളെ വാര്‍ഡിലേയ്ക്ക് മാറ്റുക, കണ്‍സള്‍ട്ടിങ് റൂമുകളില്‍ രോഗിക്കൊപ്പം കൂട്ട് പോകുക, രോഗികളെ ടോയ്‌ലറ്റിലും മറ്റിടങ്ങളിലും എത്താന്‍ സഹായിക്കുക, രോഗികളുടെ ചാര്‍ട്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുക തുടങ്ങിയവയാണ് പ്രധാന … Read more