ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ നവംബര്‍നു സാക്ഷ്യം വഹിച്ച് ഡബ്ലിൻ, കോർക്ക് വിമാനത്താവളങ്ങൾ

ഈ കഴിഞ്ഞ നവംബര്‍ മാസം ഡബ്ലിൻ, കോർക്ക് വിമാനത്താവളങ്ങൾ  ചരിത്രത്തിലെ ഏറ്റവും യാത്രാ തിരക്കേറിയ മാസമായി മാറി. കഴിഞ്ഞ മാസം, ഡബ്ലിനിൽ 2.3 ദശലക്ഷം യാത്രക്കാരാണ് യാത്ര ചെയ്തത്, ഇത് കഴിഞ്ഞ വർഷത്തെ നവംബറിന്റെ അപേക്ഷിച്ച് 3% വർധനവാണ്. ഡബ്ലിൻ വിമാനത്താവളത്തിൽ നവംബർ മാസത്തിലെ ഏറ്റവും തിരക്കേറിയ ദിവസമായ  നവംബർ 1-ാം തിയതി, വെള്ളിയാഴ്ച, 100,000 യാത്രക്കാരാണ് വിമാനത്താവളത്തിന്റെ രണ്ട് ടെർമിനലുകളും വഴി കടന്നുപോയത്. 2024-ലെ ആകെ യാത്രക്കാരുടെ എണ്ണം 30.97 ദശലക്ഷം ആയി, ഇത് 2023-ലെ … Read more

ഡബ്ലിൻ എയർപോർട്ടിൽ സെക്യൂരിറ്റി ആകാം; ശമ്പളം മണിക്കൂറിൽ 17.47 യൂറോ

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ 100 സെക്യൂരിറ്റി ജോലി ഒഴിവുകള്‍ വരുന്നു. യാത്രക്കാരുടെ എണ്ണം വളരെയധികം കൂടിയ സാഹചര്യത്തിലാണ് വരുന്ന 12 മാസക്കാലയളവില്‍ നിരവധി പെര്‍മനന്റ് ഫുള്‍ടൈം ജോലികള്‍ സൃഷ്ടിക്കാന്‍ നടത്തിപ്പുകാരായ daa തയ്യാറെടുക്കുന്നത്. മണിക്കൂറിന് 17.47 യൂറോ നിരക്കിലാണ് ശമ്പളം ആരംഭിക്കുന്നത്. ഒപ്പം പെന്‍ഷന്‍ സ്‌കീം, കരിയറിലെ വളര്‍ച്ച, ഭക്ഷണത്തിന് സബ്‌സിഡി, എയര്‍പോര്‍ട്ടില്‍ പ്രത്യേകം ഡിസ്‌കൗണ്ടുകള്‍ എന്നിവയും ഓഫര്‍ ചെയ്യുന്നു. ജോലിക്ക് അപേക്ഷിക്കാനും, കൂടുതല്‍ വിവരങ്ങള്‍ക്കുമായി: https://www.daa.ie/careers/dublin-airport/

ഡബ്ലിൻ, കോർക്ക് എയർപോർട്ടുകളുടെ ലാഭം 44% വർദ്ധിച്ചു; രാജ്യത്ത് ഏറ്റവും വേഗത്തിൽ വളരുന്ന എയർപോർട്ടായി കോർക്ക്

2024-ന്റെ ആദ്യ പകുതിയില്‍ ഡബ്ലിന്‍, കോര്‍ക്ക് എയര്‍പോര്‍ട്ടുകള്‍ ഉപയോഗിച്ച യാത്രക്കാരുടെ എണ്ണം 17.9 മില്യണ്‍ എന്ന് റിപ്പോര്‍ട്ട്. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങള്‍ക്കിടെ ഡബ്ലിനില്‍ യാത്രക്കാരുടെ എണ്ണം 5% വര്‍ദ്ധിച്ചപ്പോള്‍, കോര്‍ക്കിലെ വര്‍ദ്ധന 11% ആണ്. ഇതോടെ രാജ്യത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന എയര്‍പോര്‍ട്ട് എന്ന ഖ്യാതിയും കോര്‍ക്ക് നേടി. ഇരു എയര്‍പോര്‍ട്ടുകളുടെയും നടത്തിപ്പുകാരായ ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റി (DAA) ഗ്രൂപ്പിന്റെ വരുമാനം 504.3 മില്യണ്‍ യൂറോ ആയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. മുന്‍ വര്‍ഷത്തെ ആദ്യ … Read more

ഡബ്ലിൻ, കോർക്ക് എയർപോർട്ടുകൾക്ക് റെക്കോർഡ് വരുമാനം; പോയ വർഷം നേടിയ ലാഭം 176 മില്യൺ

ഡബ്ലിന്‍, കോര്‍ക്ക് എയര്‍പോര്‍ട്ടുകളുടെ നടത്തിപ്പുകാരായ daa കഴിഞ്ഞ വര്‍ഷം നേടിയത് റെക്കോര്‍ഡ് ലാഭം. 2023-ല്‍ ആകെ 1,018 ബില്യണ്‍ യൂറോ വരുമാനവും, 176 മില്യണ്‍ യൂറോയുടെ ലാഭവുമാണ് കമ്പനി നേടിയത്. 2019-ന് ശേഷം ആദ്യമായി 31 മില്യണ്‍ യൂറോ സര്‍ക്കാരിന് ഡിവിഡന്‍ഡ് ആയി നല്‍കാനും കമ്പനിക്ക് സാധിച്ചു. 2022-നെ അപേക്ഷിച്ച് 35% അധികവരുമാനമാണ് daa-യ്ക്ക് പോയ വര്‍ഷം ലഭിച്ചത്. ആകെ 36.3 മില്യണ്‍ പേരാണ് 2023-ല്‍ രണ്ട് എയര്‍പോര്‍ട്ടുകളിലുമായി യാത്ര ചെയ്തത്. ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ മാത്രം രണ്ട് … Read more

ക്യൂവിൽ നിൽക്കുന്ന സമയം കൂടി, ബാത്റൂമുകൾ വൃത്തിയാക്കിയില്ല: ഡബ്ലിൻ എയർപോർട്ടിന് 10.1 മില്യൺ യൂറോ പിഴ

സുരക്ഷാ പരിശോധനയ്ക്ക് ക്യൂവില്‍ നില്‍ക്കുന്ന സമയം നീളുക, ടെര്‍മിനലുകള്‍, ബാത്ത്‌റൂമുകള്‍ എന്നിവ വൃത്തിയാക്കാതിരിക്കുക, ഗ്രൗണ്ട് ട്രാന്‍സ്‌പോര്‍ട്ട് സംബന്ധിച്ച് കൃത്യമായി വിവരങ്ങള്‍ നല്‍കാതിരിക്കുക തുടങ്ങിയ വീഴ്ചകള്‍ വരുത്തിയതിനെത്തുടര്‍ന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ടിന് 10.1 മില്യണ്‍ യൂറോ പിഴയിട്ട് The Irish Aviation Authority (IAA). 2023-ല്‍ ഉണ്ടായ വീഴ്ചകളുടെ പേരിലാണ് പിഴ. അതേസമയം ഉപഭോക്താക്കളുടെ സംതൃപ്തി, സൗകര്യപ്രദമായി യാത്രകള്‍ കൈകാര്യം ചെയ്യുക, വൈഫൈ സൗകര്യം, ബാഗേജ് ട്രോളി ലഭ്യമാക്കല്‍ എന്നിവയില്‍ കാട്ടിയ മികവ് 3.4 മില്യണ്‍ യൂറോയുടെ അധിക സര്‍വീസ് … Read more

ഡബ്ലിൻ എയർപോർട്ടിലേക്കുള്ള ബസ് സർവീസിൽ സമൂലമാറ്റം; എല്ലാ യാത്രക്കാർക്കും സീറ്റ് ഉറപ്പാക്കും

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലേയ്ക്കും, തിരിച്ചും യാത്ര ചെയ്യുന്ന എല്ലാവര്‍ക്കും ബസുകളില്‍ സീറ്റ് ഉറപ്പാക്കാനുള്ള പദ്ധതിയുമായി എയര്‍പോര്‍ട്ട് അധികൃതര്‍. എയര്‍പോര്‍ട്ടിലെത്താനായി കൂടുതല്‍ പേര്‍ പൊതുഗതാഗതം ഉപയോഗപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങാനും പുതിയ സ്റ്റോപ്പുകള്‍ സ്ഥാപിക്കാനും daa തയ്യാറെടുക്കുന്നത്. അടുത്ത മാസം മുതല്‍ പദ്ധതിക്ക് ആരംഭമാകുമെന്നും 2025-ഓടെ എയര്‍പോര്‍ട്ട് സര്‍വീസ് നടത്തുന്ന ബസുകളില്‍ കയറുന്ന എല്ലാവര്‍ക്കും സീറ്റ് ഉറപ്പാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 2025-ഓടെ ആകെ 35 മില്യണ്‍ സീറ്റുകള്‍ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി അടുത്ത മാസം മുതല്‍ … Read more

ടേക്ക് ഓഫിനിടെ വിമാനത്തിൽ പുക; ഡബ്ലിൻ എയർപോർട്ടിൽ അടിയന്തരാവസ്ഥ

ടേക്ക് ഓഫ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്തിന്റെ കോക്ക്പിറ്റില്‍ നിന്നും പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു ടേക്ക് ഓഫ് ചെയ്യാന്‍ ശ്രമിച്ച ഒരു സ്വകാര്യ വിമാനത്തിലാണ് പുക ഉയര്‍ന്നത്. സംഭവത്തെത്തുടര്‍ന്ന് മുന്‍കരുതലായാണ് എയര്‍പോര്‍ട്ടില്‍ പൂര്‍ണ്ണമായ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തര രക്ഷാസേന സഹായത്തിനായി വിമാനത്തിനടുത്ത് എത്തുകയും ചെയ്തു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും, വിമാനത്തില്‍ ഉണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തേയ്ക്ക് മാറ്റിയെന്നും ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റി (DAA) അറിയിച്ചു. സംഭവം നടക്കുന്ന സമയം ടേക്ക് ഓഫുകള്‍ … Read more

ഡബ്ലിൻ എയർപോർട്ടിൽ ആളില്ലാത്ത ലഗേജുകൾ 2 യൂറോയ്ക്ക് വിറ്റ് ഒഴിവാക്കുന്നു?

ഡബ്ലിൻ എയർപോർട്ടിൽ ആളില്ലാത്ത ലഗേജുകളും, അതിൽ അടങ്ങിയിരിക്കുന്ന സാധനങ്ങളും വെറും 2 യൂറോ നിരക്കിൽ വിറ്റ് ഒഴിവാക്കുന്നു! വാർത്ത കേട്ടയുടൻ എയർപോർട്ടിലേക്ക് ഓടാൻ വരട്ടെ- നല്ല ഒന്നാന്തരം വ്യാജ വാർത്തയാണ് ഇതെന്ന് സ്ഥിരീകരിച്ച് എയർപോർട്ട് അധികൃതർ തന്നെ രംഗത്തു വന്നിരിക്കുകയാണ്. ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളിലാണ് കുറച്ചു ദിവസങ്ങളായി ഇത്തരം ഒരു വ്യാജ വാർത്ത പരക്കുന്നത്. വിമാനത്തിൽ യാത്ര ചെയ്തവർ ക്ലെയിം ചെയ്യാതെ പോയ ബാഗുകളും, അവയിലെ ഇലക്ട്രോണിക്‌സ് അടക്കമുള്ള സാധനങ്ങളും എയർപോർട്ടിലെ സ്ഥലം ലാഭിക്കുന്നതിനായി വെറും … Read more

ഡബ്ലിൻ എയർപോർട്ടിൽ കത്തിക്കുത്ത്; ഒരാൾക്ക് പരിക്ക്, അക്രമി പിടിയിൽ

ഡബ്ലിനില്‍ എയര്‍പോര്‍ട്ടില്‍ കത്തിക്കുത്ത്. ഞായറാഴ്ചയാണ് പ്രകോപനങ്ങളൊന്നുമില്ലാതെ 50 വയസിലേറെ പ്രായമുള്ള ഒരാള്‍ ആളുകളെ ആക്രമിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് പരിക്കേറ്റ ഒരു മദ്ധ്യവയസ്‌കനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഒന്നാം ടെര്‍മിനലിന് പുറത്ത് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. അക്രമം കാണിച്ചയാളെ വൈകാതെ തന്നെ എയര്‍പോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തു. Air Navigation Transport Act പ്രകാരം എയര്‍പോര്‍ട്ടിലും, അതിന് കീഴിലുള്ള പ്രദേശത്തും അക്രമം കാണിക്കുന്നവരെ തടയാനും, പരിശോധിക്കാനും, പിടിച്ചുവയ്ക്കാനും എയര്‍പോര്‍ട്ട് പൊലീസിന് അധികാരമുണ്ട്. അക്രമി അയര്‍ലണ്ടുകാരനല്ലെന്നും, ചുറ്റുമുള്ളവരെ യാതൊരു … Read more

ഓഗസ്റ്റ് മാസം ഡബ്ലിൻ എയർപോർട്ടിലൂടെ യാത്ര ചെയ്തത് 3.4 മില്യൺ പേർ; ഏറ്റവുമധികം പേരെത്തിയത് 13-ന്

ഓഗസ്റ്റ് മാസത്തില്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടിലൂടെ യാത്ര ചെയ്തത് 3.4 മില്യണിലധികം പേര്‍. 2022 ഓഗസ്റ്റിനെ അപേക്ഷിച്ച് 12% അധികമാണിത്. ഈ ഓഗസ്റ്റിലെ ആകെ യാത്രക്കാരില്‍ 2 ലക്ഷം പേര്‍ എയര്‍പോര്‍ട്ട് വഴി കണക്ഷന്‍ ഫ്‌ളൈറ്റില്‍ യാത്ര ചെയ്തവരുമാണ് (transfer passengers). ഈ വര്‍ഷം ഓഗസ്റ്റ് വരെ 22 മില്യണ്‍ പേരാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്തത്. ഇതില്‍ 10.1 മില്യണ്‍ പേരും വേനല്‍ക്കാലമായ ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായാണ് യാത്ര നടത്തിയത്. അതോടൊപ്പം 119,000-ഓളം പേര്‍ … Read more