യൂറോ കറൻസിയുടെ ഡിസൈനിൽ മാറ്റം വരുത്താൻ ആലോചിക്കുന്നതായി യൂറോപ്യൻ ബാങ്ക്; പൊതുജനാഭിപ്രായം തേടും
യൂറോ കറന്‍സികളുടെ ഡിസൈനില്‍ മാറ്റം വരുത്താന്‍ ആലോചനകള്‍ നടത്തുന്നതായി European Central Bank (ECB). പുതിയ ഡിസൈനിന്റെ ആദ്യ രൂപം 2024-ഓടെ പുറത്തുവിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു. 2002 മുതലാണ് യൂറോ കറന്‍സികള്‍ ഉപയോഗത്തിലായത്. 1999 മുതലുള്ള മൂന്ന് വര്‍ഷം യൂറോ കറന്‍സിയായി നേരിട്ട് ഉപയോഗിക്കാന്‍ സാധിക്കില്ലായിരുന്നു. അക്കൗണ്ടിങ്, ഇലക്ട്രോണിക് ട്രാന്‍സാക്ഷന്‍ പോലുള്ള ഇടപാടുകളാണ് നടത്തിവന്നത്. 19 അംഗരാജ്യങ്ങളിലാണ് ഈ കറന്‍സികള്‍ ഉപയോഗിക്കുന്നത്. ഏതെങ്കിലും അംഗരാജ്യത്തിന് മാത്രമായി പ്രാധാന്യം നല്‍കാത്ത തരത്തില്‍ വിവിധ സ്മാരകങ്ങളും മറ്റും … Read more