ലോകത്തെ ‘Coolest Neighbourhoods’ പട്ടികയിൽ ഇടം നേടി ഡബ്ലിനിലെ Inchicore

ലോകപ്രശസ്തമായ ടൈം ഔട്ട് മാഗസിനിന്റെ ‘World’s Coolest Neighbourhoods 2024’ പട്ടികയില്‍ ഇടം നേടി ഡബ്ലിനിലെ Inchicore. മാഗസിന്‍ പുറത്തിറക്കിയ ഏഴാമത് വാര്‍ഷിക പട്ടികയില്‍ 25-ആം സ്ഥാനമാണ് Inchicore നേടിയത്. ഫ്രാന്‍സിലെ Marseille-ലുള്ള Notre Dame du Mont ആണ് ഒന്നാമത്. Inchicore-ല്‍ ആധുനികമായ എനര്‍ജിയും, അതേസമയം വളരെ പഴക്കം ചെന്ന പബ്ബുകളും സമ്മേളിക്കുന്നുവെന്ന് ടൈം ഔട്ട് നിരീക്ഷിച്ചു. ഡബ്ലിന്‍ നഗരം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളരെ എളുപ്പത്തില്‍ എത്താവുന്ന പ്രദേശമാണ് Inchicore എന്നും, Phoenix Park, Kilmainham … Read more

ഡബ്ലിനിൽ വേടന്റെ ലൈവ് ഷോയുടെ ടിക്കറ്റുകൾ ഗിവ് എവേ ആയി നൽകാൻ TileX; ചെയ്യേണ്ടത് ഇത്ര മാത്രം

സെപ്റ്റംബര്‍ 29-ന് ഡബ്ലിനില്‍ നടക്കുന്ന റാപ്പര്‍ വേടന്റെ ലൈവ് ഷോയില്‍ പങ്കെടുക്കാനുള്ള ടിക്കറ്റുകള്‍ ഗിവ് എവേ ആയി നല്‍കാന്‍ അയര്‍ലണ്ടിലെ പ്രമുഖ ടൈല്‍സ് ഷോറൂമായ TileX. ഇന്ന് മുതല്‍ സെപ്റ്റംബര്‍ 29 വരെയാണ് ഗിവ് എവേ നടക്കുന്നത്. TileX-ന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് ലൈക്ക്, ഷെയര്‍, കമന്റ് എന്നിവ ചെയ്യുന്നവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന വിജയികള്‍ക്ക് 20 യൂറോ നിരക്കുള്ള ഓരോ ടിക്കറ്റ് വീതം സമ്മാനമായി ലഭിക്കും. എല്ലാ ദിവസവും രാത്രി 10 മണിക്കാണ് വിജയയിയെ അനൗണ്‍സ് ചെയ്യുക. ഗിവ് … Read more

അയർലണ്ടിൽ പുതിയൊരു മ്യൂസിക് ട്രൂപ്പ് കൂടി; Rhythm Chendamelam അരങ്ങേറ്റം സെപ്റ്റംബർ 14 ശനിയാഴ്ച

അയർലണ്ടിൽ ഇതാ തനത് കേരളീയ കലയുമായി പുതിയൊരു മ്യൂസിക് ട്രൂപ്പ്. കൗണ്ടി ഗോൾവേയിലെ Ballinasloe ആസ്ഥാനമാക്കി പ്രവർത്തനം ആരംഭിക്കുന്ന ‘Rhythm Chendamelam’ ട്രൂപ്പിന്റെ അരങ്ങേറ്റം സെപ്റ്റംബർ 14 ശനിയാഴ്ച രാവിലെ 10 മണി മുതൽ 12 മണി വരെ നടക്കും. ചടങ്ങിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി Rhythm ടീം അറിയിച്ചു. ചെണ്ടമേളം ബുക്കിങ്ങിന് :Cino -0894932491George -0871676762

തനത് കലാരൂപങ്ങളുമായി “അരങ്ങ്” ഒരുക്കി ക്ലോൺമേൽ സമ്മർ ഫെസ്റ്റ് 2024

ക്ലോൺമേൽ: കേരളത്തിൻറെ തനത് കലാരൂപങ്ങളെ അടുത്തറിയുവാനുള്ള അവസരം ഒരുക്കിക്കൊണ്ട് ക്ലോൺമേൽ സമ്മർ ഫെസ്റ്റ് 2024 സംഘാടകർ. സമ്മർ ഫെസ്റ്റിനോട് അനുബന്ധിച്ച് നടത്തുന്ന അരങ്ങ് എന്ന പ്രത്യേക കലാപരിപാടിയിൽ കേരളത്തിൻറെ സ്വന്തം കലാരൂപമായ “കഥകളി” സുനിൽകുമാറിന്റെ നേതൃത്വത്തിൽ അരങ്ങേറുന്നതാണ്. ഉത്തരേന്ത്യൻ കലാരൂപങ്ങളിൽ അതിപ്രശസ്തമായ ശാസ്ത്രീയ നൃത്തമായ ‘കഥക്’ എന്ന കലാരൂപത്തിന്റെ പ്രദർശനം ഷെറിലിൻ്റെ നേതൃത്വത്തിൽ നടക്കുന്നതാണ്. മോഹിനിയാട്ടത്തിന്റെ പ്രദർശനവും ഉണ്ടായിരിക്കുന്നതാണ്. തിരുവാതിരനൃത്ത പ്രദർശനം, മത്സരം എന്നിവ സംഘടിപ്പിക്കുന്നതാണ്. നൃത്ത മത്സരങ്ങളിലേക്ക് പങ്കെടുക്കാൻ താല്പര്യമുള്ളവർ സംഘാടകസമിതിയെ സമീപിക്കാവുന്നതാണ്. അരങ്ങ് എന്ന … Read more

നാല് മാസത്തെ വിവാഹ മഹോത്സവത്തിന് ഇന്ന് കൊടിയിറക്കം; അംബാനിയുടെ മകൻ അനന്ത് രാധികയുടെ കഴുത്തിൽ മിന്നണിയുന്നത് ഇന്ന്

നാല് മാസം നീണ്ടുനിന്ന ആഘോഷങ്ങൾക്കൊടുവിൽ റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹം ഇന്ന്. മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ വെച്ചാണ് ചടങ്ങ്. യുകെ മുൻ പ്രധാനമന്ത്രിമാരായ ബോറിസ് ജോൺസൺ, ടോണി ബ്ലെയർ, കാനഡ മുൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപർ തുടങ്ങി ഒട്ടേറെ പ്രമുഖരാണ് എത്തുന്നത്. അതിഥികളുമായി നൂറിലേറെ സ്വകാര്യ വിമാനങ്ങൾ മുംബൈയിലെത്തും. നാളെയാണ് വിരുന്ന് സംഘടിപ്പിച്ചിരിക്കുന്നത്. ശുഭ് ആശിർവാദ് ദിനത്തിലെ വിരുന്നിൽ കേന്ദ്രമന്ത്രിമാരും വിവിധ … Read more

അയർലണ്ടുകാർ ആവേശത്തിൽ! ടെയ്‌ലർ സ്വിഫ്റ്റിന്റെ സംഗീതനിശ ഇന്ന് മുതൽ ഡബ്ലിനിൽ

അമേരിക്കന്‍ പോപ് താരം ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ സംഗീതപരിപാടി ഇന്ന് (ജൂണ്‍ 28) മുതല്‍ ഡബ്ലിനില്‍. തന്റെ പുതിയ സംഗീത ആല്‍ബമായ മിഡ്‌നൈറ്റ്‌സിന്റെ പ്രചരണാര്‍ത്ഥം ലോകമെമ്പാടുമായി നടത്തുന്ന ‘ഇറാസ്’ ടൂറിന്റെ ഭാഗമായാണ് ടെയ്‌ലര്‍ അയര്‍ലണ്ടിലെത്തിയിരിക്കുന്നത്. ഇന്ന് മുതല്‍ ജൂണ്‍ 30 വരെ ഡബ്ലിനിലെ അവൈവ സ്റ്റേഡിയത്തിലാണ് സംഗീതപരിപാടി നടക്കുക. 80,000 പേരെ ഉള്‍ക്കൊള്ളാവുന്ന അവൈവ സ്റ്റേഡിയത്തിലെ എല്ലാ ടിക്കറ്റുകളും പരിപാടിയുടെ തീയതി പ്രഖ്യാപിക്കപ്പെട്ട കഴിഞ്ഞ വേനല്‍ക്കാലത്ത് തന്നെ വിറ്റു തീര്‍ന്നിരുന്നു. വൈകിട്ട് 5 മണിയോടെയാണ് സ്‌റ്റേഡിയത്തിലേയ്ക്കുള്ള പ്രവേശനം ആരംഭിക്കുക. … Read more

മിഴിയുടെ കലാസന്ധ്യ മെയ് 18-ആം തീയതി ഡബ്ലിനിൽ

കഴിഞ്ഞ വർഷം രൂപീകൃതമായ അയർലണ്ട് ഡബ്ലിനിലെ “മിഴി” സംഘടനയുടെ ഒരു തകർപ്പൻ കലാസന്ധ്യയ്ക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. മെയ് 18-ആം തീയതി Castleknock GAA ക്ലബ്ബിൽ വെച്ച് ഉച്ചക്ക് 2 മണിക്ക് തുടങ്ങുന്ന പരിപാടിയുടെ രജിസ്ട്രേഷനുകൾ ആരംഭിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ തരം കലാപരിപാടികളോടൊപ്പം യു.കെയിലെ മാഞ്ചസ്റ്ററിൽ നിന്നുമുള്ള Manchester Beats ബാൻഡും, ഡബ്ലിനിലെ K North ബാൻഡും കലാസന്ധ്യയ്ക്ക് നിറക്കൂട്ടേകും. രാത്രി 11 മണി വരെ നീളുന്ന പരിപാടി വെകുന്നേരത്തെ ചായ സൽക്കാരവും, രാത്രിയിലെ വിഭവസമൃദ്ധമായ ഡിന്നറും … Read more

നെറ്റ്ഫ്ലിക്സ് അവാർഡ് ജേതാവ് ആകാശ് മെഹ്തയുടെ സ്റ്റാൻഡ് അപ്പ് കോമഡി ഷോ ഡബ്ലിനിൽ മെയ് 11-ന്; ടിക്കറ്റ് വിൽപ്പന ആരംഭിച്ചു

ആസ്വാദകരെ കുടുകുടെ ചിരിപ്പിക്കാന്‍ നെറ്റ്ഫ്ളിക്‌സ് അവാര്‍ഡ് ജേതാവായ ആകാശ് മെഹ്തയുടെ സ്റ്റാന്‍ഡ് ആപ്പ് കോമഡി ഷോ ഡബ്ലിനില്‍. Top Notch Studios-ന്റെ അവതരണത്തില്‍ മെയ് 11-ന് നടക്കുന്ന ‘The Wedding Show’യില്‍ ആകാശിനൊപ്പം മറ്റ് ഏതാനും കലാകാരന്മാരും പങ്കെടുക്കും. ‘Social Currency’ എന്ന നെറ്റ്ഫ്‌ളിക്‌സ് ഷോയ്ക്ക് അവാര്‍ഡ് ലഭിച്ച ആകാശ് മെഹ്ത, ഡബ്ലിനിലെ ഷോയില്‍ ‘ഗുര്‍പ്രീത് സിങ്’ എന്ന ആക്ട് ആണ് ആദ്യം അവതരിപ്പിക്കുക. നേരത്തെ ബുക്ക് ചെയ്യുന്നവര്‍ക്ക് 27.19 യൂറോ മുതലാണ് ടിക്കറ്റ് നിരക്ക്. 2 … Read more

ഡബ്ലിനിൽ സംഗീതത്തിന്റെ മാസ്മരിക മേളയൊരുക്കാൻ ബില്ലി എലിഷ്; ടിക്കറ്റ് വിൽപ്പന മെയ് 3 മുതൽ

ലോകപ്രശസ്ത അമേരിക്കന്‍ ഗായിക ബില്ലി എലിഷ് അയര്‍ലണ്ടില്‍ പരിപാടി അവതരിപ്പിക്കാനെത്തുന്നു. തന്റെ പുതിയ ആല്‍ബമായ Hit Me Hard And Soft-ന്റെ പ്രചരണവുമായി ബന്ധപ്പെട്ട് നടത്തുന്ന വേള്‍ഡ് ടൂറിന്റെ ഭാഗമായാണ് 22-കാരിയായ എലിഷ് അടുത്ത വര്‍ഷം ഡബ്ലിനിലെത്തുക. വടക്കേ അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ പരിപാടികള്‍ക്ക് ശേഷമാണ് 2025-ല്‍ എലിഷിന്റെ യൂറോപ്യന്‍ ടൂര്‍ ആരംഭിക്കുക. യു.കെയിലെ പരിപാടികള്‍ക്ക് പിന്നാലെ 2025 ജൂലൈ 26, 27 തീയതികളിലായി ഡബ്ലിനില്‍ എലിഷ് സംഗീതത്തിന്റെ മാസ്മരിക മേള ഒരുക്കും. ഡബ്ലിനിലെ 3Arena-യില്‍ നടക്കുന്ന … Read more

‘കണക്ട്-24 ഇന്റർനാഷണൽ ഫുഡ് ആൻഡ് കൾച്ചറൽ ഫെസ്റ്റിവൽ’ മെയ് 4,5 തീയതികളിൽ ഡബ്ലിനിൽ

ഗ്രേറ്റര്‍ കൊച്ചിന്‍ ക്ലബ്ബ് (GCC), ഫിന്‍ഗാള്‍ കൗണ്ടി കൗണ്‍സില്‍ എന്നിവര്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ‘കണക്ട്- 24 ഇന്റര്‍നാഷണല്‍ ഫുഡ് ആന്‍ഡ് കള്‍ച്ചറല്‍ ഫെസ്റ്റിവല്‍’ മെയ് 4, 5 തീയതികളില്‍ ഡബ്ലിനില്‍. GCC-യുടെ ഒമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന ഫെസ്റ്റിവല്‍ ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍ ഷോപ്പിങ് സെന്ററിന് സമീപമുള്ള മില്ലേനിയം പാര്‍ക്ക് ഗ്രൗണ്ടിലാണ് അരങ്ങേറുക. പേരുപോലെ ലോകമെമ്പാടുമുള്ള വിവിധ സംസ്‌കാരങ്ങളുടെ കൂടിച്ചേരലാണ് ഫെസ്റ്റിവലില്‍ നടക്കുക. അയര്‍ലണ്ടിലെ ഇന്ത്യക്കാര്‍ക്ക് പുറമെ അയര്‍ലണ്ട്, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍, ഫിലിപ്പൈന്‍സ്, ആഫ്രിക്ക, അമേരിക്ക, പേര്‍ഷ്യന്‍ പ്രദേശങ്ങള്‍ മുതലായ … Read more