അയർലണ്ടിലെ പണപ്പെരുപ്പത്തിൽ നേരിയ കുറവ്; എന്നിട്ടും വിപണിവില മേൽപ്പോട്ട്

അയര്‍ലണ്ടിലെ പണപ്പെരുപ്പം കുറഞ്ഞു. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസിന്റെ (CSO) ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഒക്ടോബര്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെയുള്ള രാജ്യത്തെ Consumer Price Index (CPI) 5.1% ആണ്. CPI മൂല്യം കണക്കാക്കിയാണ് രാജ്യത്തെ പണപ്പെരുപ്പം എത്രയുണ്ടെന്ന് മനസിലാക്കുന്നത്. സെപ്റ്റംബര്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെയുണ്ടായിരുന്ന CPI 6.4% ആണ് എന്നതിനാല്‍, പുതിയ കണക്കുകള്‍ ആശ്വാസം പകരുന്നതാണ്. അതേസമയം പണപ്പെരുപ്പത്തില്‍ ചെറിയ കുറവ് സംഭവിച്ചെങ്കിലും, വിപണിയില്‍ സാധനങ്ങളുടെ വിലയ്ക്ക് കാര്യമായ കുറവ് വന്നിട്ടില്ല. 2021 ഒക്ടോബര്‍ മുതല്‍ … Read more

അയർലണ്ടിൽ മതവിശ്വാസികൾ അല്ലാത്തവരുടെ എണ്ണം കുത്തനെ ഉയർന്നു

അയര്‍ലണ്ടിലെ മതവിശ്വാസികളുടെ എണ്ണം കുറയുന്നു. Central Statistics Office (CSO) വ്യാഴാഴ്ച പുറത്തുവിട്ട 2022 സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് കത്തോലിക്കാ വിശ്വാസികളുടെ എണ്ണം മുന്‍ സെന്‍സസിനെ അപേക്ഷിച്ച് 10% കുറഞ്ഞപ്പോള്‍, ഒരു മതത്തിലും വിശ്വസിക്കുന്നില്ലെന്ന് പറയുന്നവരുടെ എണ്ണം 63% വര്‍ദ്ധിച്ചു. ഇതിനു മുമ്പ് 2016-ല്‍ നടത്തിയ സെന്‍സസില്‍, അയര്‍ലണ്ടിലെ ആകെ ജനസംഖ്യയുടെ 79% പേര്‍ കത്തോലിക്കാ വിശ്വാസികളാണെന്ന് ബോധ്യപ്പെട്ടിരുന്നു. എന്നാല്‍ 2022-ലേയ്ക്ക് എത്തുമ്പോള്‍ ഇത് 69% ആയി കുറഞ്ഞു. ആകെ 3,515,861 പേരാണ് രാജ്യത്ത് കത്തോലിക്കാ … Read more

ഡബ്ലിനിൽ വീടുകൾക്ക് ഡിമാൻഡ് കുറഞ്ഞു; ഡബ്ലിന് പുറത്ത് വില കുതിച്ചുയരുന്നു

അയര്‍ലണ്ടിലെ ഭവനവില വര്‍ദ്ധന തുടരുന്നു. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസിന്റെ (CSO) ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, ഓഗസ്റ്റ് വരെയുള്ള 12 മാസങ്ങള്‍ക്കിടെ ഡബ്ലിന് പുറത്ത് വീടുകള്‍ക്ക് വില വര്‍ദ്ധിച്ചത് 3.1% ആണ്. അതേസമയം ഡബ്ലിനിലെ വീടുകള്‍ക്ക് ഈ കാലയളവിനിടെ 1.9% വില കുറയുകയാണുണ്ടായതെന്നും Residential Property Price Index (RPPI) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യവ്യാപകമായി കണക്കാക്കുമ്പോള്‍ ഓഗസ്റ്റ് വരെയുള്ള ഒരു വര്‍ഷത്തിനിടെ 0.9% ആണ് വീടുകള്‍ക്ക് വില വര്‍ദ്ധിച്ചത്. 2023 ഓഗസ്റ്റ് മാസത്തില്‍ ആകെ 4,640 വീടുകളുടെ … Read more

അയർലണ്ടിൽ പണപ്പെരുപ്പം വീണ്ടും ഉയർന്നു; ഒരു മാസത്തിനിടെ വില വർദ്ധിച്ചത് എന്തിനെല്ലാം?

അയര്‍ലണ്ടിലെ പണപ്പെരുപ്പത്തില്‍ ഒരു മാസത്തിനിടെ വീണ്ടും വര്‍ദ്ധനയുണ്ടായതായി Central Statistics Office (CSO). ഓഗസ്റ്റില്‍ 6.3% ആയിരുന്ന പണപ്പെരുപ്പം സെപ്റ്റംബറില്‍ 6.4% ആയാണ് ഉയര്‍ന്നത്. മോര്‍ട്ട്‌ഗേജ് പലിശനിരക്കിലെ വര്‍ദ്ധന, വസ്ത്രങ്ങളുടെയും, ചെരിപ്പുകളുടെയും വിലവര്‍ദ്ധന, വീട്ടില്‍ ഹീറ്റിങ്ങിന് ഉപയോഗിക്കുന്ന ഓയിലിന്റെ വില വര്‍ദ്ധന എന്നിവയാണ് പണപ്പെരുപ്പം വര്‍ദ്ധിക്കാനുള്ള പ്രധാന കാരണങ്ങള്‍. ഒരു മാസത്തിനിടെ 6.3 ശതമാനവും, ഒരു വര്‍ഷത്തിനിടെ 49.5 ശതമാനവും ആണ് മോര്‍ട്ട്‌ഗേജ് തിരിച്ചടവുകള്‍ കുതിച്ചുയര്‍ന്നത്. ചരക്കുകളുടെ വില ഒരു വര്‍ഷത്തിനിടെ 3.1% വര്‍ദ്ധിച്ചപ്പോള്‍, മോര്‍ട്ട്‌ഗേജ് ഒഴിച്ചുള്ള … Read more

അയർലണ്ടിൽ ഭവനവില വർദ്ധനയുടെ നിരക്ക് കുറഞ്ഞു; മോർട്ട്ഗേജ് തിരിച്ചടവുകൾ കുതിച്ചുയർന്നു

അയര്‍ലണ്ടില്‍ ഭവനവില വര്‍ദ്ധനയുടെ നിരക്ക് കുറഞ്ഞു. അതേസമയം മോര്‍ട്ട്‌ഗേജ് തിരിച്ചടവ് കുത്തനെ ഉയര്‍ന്നുവെന്നും സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (CSO) കഴിഞ്ഞ ദിവസം പുറത്തുവിട്ട റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി പ്രൈസ് ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ വര്‍ഷം ജൂലൈ വരെയുള്ള ഒരു വര്‍ഷത്തിനിടെ രാജ്യത്തെ ഭവനവില 1.5% എന്ന നിരക്കിലാണ് വര്‍ദ്ധിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഭവനവില ഇത്രയും ചെറിയ നിരക്കില്‍ വര്‍ദ്ധിക്കുന്നത്. അതേസമയം ഈയിടെ തുടര്‍ച്ചയായി ഒമ്പത് തവണ പലിശനിരക്ക് വര്‍ദ്ധിപ്പിച്ച സെന്‍ട്രല്‍ ബാങ്ക് നടപടി കാരണം … Read more

അയർലണ്ടിലെ മലയാളികളുടെ എണ്ണം 24,000-ൽ അധികം; രാജ്യത്ത് പ്രബല വിഭാഗമായി കേരളീയർ

അയര്‍ലണ്ടില്‍ മലയാളം സംസാരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. Central Statistics Office (CSO) പുറത്തുവിട്ട 2022 ഏപ്രിലിലെ സെന്‍സസ് പ്രകാരം രാജ്യത്ത് 24,674 പേരാണ് മലയാളം സംസാരിക്കുന്നവരായി ഉള്ളത്. അയര്‍ലണ്ടില്‍ ഏറ്റവുമധികം പേര്‍ സംസാരിക്കുന്ന വിദേശഭാഷകളില്‍ പത്താം സ്ഥാനത്താണ് മലയാളം. പോളിഷാണ് അയര്‍ലണ്ടില്‍ ഏറ്റവുമധികം പേര്‍ സംസാരിക്കുന്ന വിദേശഭാഷ. 123,968 പേര്‍ പോളിഷ് സംസാരിക്കുന്നു. അതേസമയം ഇന്ത്യന്‍ ഭാഷകളായ ഉര്‍ദു, ഹിന്ദി എന്നിവ സംസാരിക്കുന്നവര്‍ മലയാളികളെക്കാള്‍ കുറവാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 16,307 പേരാണ് അയര്‍ലണ്ടില്‍ ഉര്‍ദു സംസാരിക്കുന്നവരായി … Read more

അയർലണ്ടിലെ ചില്ലറ വിൽപ്പന 2.8% വർദ്ധിച്ചു; ഭക്ഷണം, പാനീയം വിൽപ്പന കുറഞ്ഞു

അയര്‍ലണ്ടില്‍ ചില്ലറ വില്‍പ്പന (retail sales) ഏപ്രില്‍ മാസത്തില്‍ 2.8% വര്‍ദ്ധിച്ചതായി Central Statistics Office (CSO) . 2022 ഏപ്രിലില്‍ ഉണ്ടായിരുന്നതിനെക്കാള്‍ 7.5% വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മാര്‍ച്ച് മാസത്തില്‍ നിന്നും ഏപ്രിലിലേയ്ക്ക് എത്തുമ്പോള്‍ 0.5% ആണ് വര്‍ദ്ധന. മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് ഏപ്രിലില്‍ 14% വില്‍പ്പന വര്‍ദ്ധിച്ച ബാര്‍ മേഖലയാണ് ഏറ്റവും വലിയ വര്‍ദ്ധന നേടിയത്. വാഹന വില്‍പ്പനയില്‍ 10.3%, തുണിത്തരങ്ങള്‍, പാദരക്ഷകള്‍ എന്നിവയില്‍ 9.5% എന്നിങ്ങനെയും വര്‍ദ്ധന സംഭവിച്ചു. മുന്‍ വര്‍ഷത്തെ … Read more

അയർലണ്ടിലെ തൊഴിലില്ലായ്മാ നിരക്കിൽ റെക്കോർഡ് കുറവ്; വലിയ നേട്ടമെന്ന് സാമ്പത്തിക വിദഗ്ദ്ധർ

അയര്‍ലണ്ടില്‍ നിലവിലെ തൊഴിലില്ലായ്മാ ഏറ്റവും കുറഞ്ഞ നിരക്കിലെന്ന് റിപ്പോര്‍ട്ട്. തൊഴിലില്ലായ്മ ഏറ്റവും കുറവായിരുന്ന 2000-ന്റെ തുടക്കത്തിന് സമാനമായ സാഹചര്യമാണ് ഇപ്പോള്‍ രാജ്യത്ത് എന്നും Central Statistics Office (CSO) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 2023 ഏപ്രിലിലെ കണക്കനുസരിച്ച് (seasonally adjusted) രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 3.9% ആണ്. 2022-ല്‍ ഇത് 4.2 ശതമാനത്തിനും, 4.5 ശതമാനത്തിനും ഇടയിലായിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇത് 4.1 ശതമാനമായും, മാര്‍ച്ചില്‍ 4 ശതമാനമായും കുറഞ്ഞു. 2000 ഒക്ടോബറിനും, 2001 ഏപ്രിലിനും … Read more

അയർലണ്ടിലെ പകുതി സ്ത്രീകളും ഏതെങ്കിലും തരത്തിൽ ലൈംഗികാതിക്രമം നേരിട്ടവരെന്ന് റിപ്പോർട്ട്

അയര്‍ലണ്ടിലെ പകുതി സ്ത്രീകളും തങ്ങള്‍ ജീവിതത്തില്‍ എന്തെങ്കിലും തരത്തിലുള്ള ലൈംഗികാതിക്രമം അനുഭവിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയതായി Central Statistics Office (CSO). CSO-യുടെ Sexual Violence Survey പ്രകാരം രാജ്യത്തെ പ്രായപൂര്‍ത്തിയായ 40% പേരും എന്തെങ്കിലും തരത്തിലുള്ള ലൈംഗികാതിക്രമത്തിന് ഇരയായവരാണ്. ഇതില്‍ 52% പേരും സ്ത്രീകളാണ്. 28% ആണ് പുരുഷന്മാര്‍. പ്രായം കുറഞ്ഞവരാണ് കൂടുതലായി അതിക്രമങ്ങള്‍ നേരിട്ടിട്ടുള്ളത്. 18-24 പ്രായക്കാരായ 22% പേരും, തങ്ങള്‍ കുഞ്ഞായിരിക്കുമ്പോഴും, പ്രായപൂര്‍ത്തിയായതിന് ശേഷവും അതിക്രമങ്ങള്‍ നേരിട്ടതായി വെളിപ്പെടുത്തിയപ്പോള്‍, 65 വയസിന് മേലെയുള്ള 8% പേര്‍ … Read more

അയർലണ്ടിൽ സാധനങ്ങളുടെയും സേവനങ്ങളുടെയും വില 7% വർദ്ധിച്ചു; ഇത്രയും വർദ്ധന 2000-ന് ശേഷം ഇതാദ്യമായി

അയർലണ്ടിൽ ദൈനംദിന സാധനങ്ങളുടെയും സേവനങ്ങളുടെയും വില 12 മാസത്തിനിടെ 7% വർദ്ധിച്ചതായി Central Statistics Office (CSO). ഓരോ വീട്ടുകാരും സാധനങ്ങൾക്കും സേവനങ്ങൾക്കുമായി ചെലവിടുന്ന ശരാശരി തുക Consumer Price Index (CPI) ആയാണ് കണക്കാക്കുന്നത്. ഈ തുക 2021 മാർച്ച് മുതൽ 2022 മാർച്ച് വരെ 6.7% ആണ് ഉയർന്നത്. എന്നാൽ ഏപ്രിൽ വരെയുള്ള 12 മാസത്തെ കണക്കെടുത്താൽ അത് 7% ആണെന്നും CSO വ്യക്തമാക്കുന്നു. ഒരു വർഷത്തിനിടെ CPI ഇത്രകണ്ട് വർദ്ധിക്കുന്നത് 2000-ന് ശേഷം … Read more