ഡബ്ലിൻ-മീത്ത് അതിർത്തിയിൽ വീട്ടിനുള്ളില്‍ കൊലപാതകം : ഒരാൾ അറസ്റ്റിൽ

ഡബ്ലിൻ-മീത്ത് അതിർത്തിയോട് ചേർന്ന Tobersoolൽ ഒരു വീടിനുള്ളിൽ നിന്ന് ഇന്നലെ രാത്രി  ഒരു പുരുഷനെ മരിച്ച നിലയിൽ കണ്ടെത്തിയതായി ഗാര്‍ഡായി അറിയിച്ചു. വീട് പരിശോധനയ്ക്കായി രാത്രി 11 മണിയോടെ എത്തിയ ഗാര്‍ഡായി ഇയാൾ ആക്രമണത്തിൽപ്പെട്ട് മരിച്ചുവെന്ന് സ്ഥിരീകരിക്കുകയിരുന്നു. 29 വയസ്സുള്ള ഒരു പുരുഷനെ സംഭവ സ്ഥലത്ത് വച്ചു അറസ്റ്റു ചെയ്തതായി ഗാര്‍ഡായി അറിയിച്ചു. ഇയാൾ ഇപ്പോൾ ഗാര്‍ഡ കസ്റ്റഡിയിലാണ്. സംഭവ സ്ഥലം പരിശോധനയ്ക്കായി പാത്തോളജിസ്റ്റ് ഓഫീസിനെയും ഗാര്‍ഡ ടെക്നിക്കൽ വിഭാഗത്തെയും അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ ദൃക്ക്സാക്ഷികളോ മറ്റെന്തെങ്കിലും വിവരം … Read more

വെക്സ്ഫോർഡില്‍ എട്ട് വയസ്സുകാരിയായ Malika Noor Al Katib ന്‍റെ കൊലപാതകത്തിന് പിതാവിനെതിരെ കേസ്

കൗണ്ടി വെക്സ്ഫോർഡിലെ  Gorey District Court ൽ 34 വയസ്സുകാരനായ മുഹമ്മദ് ഷാക്കിർ അൽ തമീമിക്ക്, തന്റെ എട്ട് വയസ്സുകാരിയായ മകൾ മാലിക നൂർ അൽ ഖതീബിനെയും കത്തി കൊണ്ട് കുത്തി കൊലപെടുത്തിയ കേസിലും ഭാര്യ ഐഷ അൽ ഖതീബിനെ ആക്രമിച്ച കേസിലും കുറ്റം ചുമത്തി. ഡിസംബർ 1-ന് മാലികയും ഐഷയും ന്യു റോസിലെ Lower William Street ലുള്ള വീട്ടിൽ ആക്രമിക്കപ്പെട്ടു. തന്‍റെ അമ്മയെ ആക്രമിക്കുന്നത് തടയാന്‍ ചെല്ലവേ ആണ് ആ ധീര ബാലിക ക്ക് … Read more

വെക്സ്ഫോർഡിൽ അക്രമിയില്‍ നിന്നും അമ്മയെ രക്ഷിക്കാൻ ശ്രമിച്ച 8 വയസ്സുകാരിക്ക്  കുത്തേറ്റു ദാരുണാന്ത്യം

വെക്സ്ഫോർഡിലെ ന്യൂ റോസിൽ, അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 8 വയസ്സുകാരിയായ Malika Al Katib കുത്തേറ്റു മരിച്ചതായി റിപ്പോർട്ടുകൾ. ഞായറാഴ്ച രാത്രി വീട്ടിൽ ഉണ്ടായ ആക്രമണത്തിനിടെയാണ് ഈ ദാരുണ സംഭവം നടന്നത്. മാതാവിന് നേരെ കത്തി ഉപയോഗിച്ചുള്ള ആക്രമണം നടക്കുന്നത് കണ്ട Malika, അമ്മയെ സഹായിക്കാൻ ഓടിയെത്തിയപ്പോൾ പ്രതി കത്തിയുമായ് കുട്ടിയെ കുത്തുകയായിരുന്നു. തുടർന്ന് കുട്ടിക്ക് രണ്ടിലധികം കുത്തേറ്റതായി റിപ്പോർട്ടിൽ പറയുന്നു. “അമ്മയെ രക്ഷിക്കാൻ ഒരു കുട്ടിക്കാവുന്നത്ര ശക്തിയോടെ Malikika ശ്രമിച്ചെങ്കിലും, അവളുടെ ധൈര്യം സ്വന്തം ജീവൻ … Read more

ഡബ്ലിനിൽ ക്രിമിനൽ സംഘത്തെ ലക്ഷ്യമിട്ട് നടത്തിയ വമ്പൻ ഓപ്പറേഷനിൽ 23 വാഹനങ്ങളും, 400,000 യൂറോയും പിടിച്ചെടുത്തു

വെസ്റ്റ് ഡബ്ലിനില്‍ Criminal Assets Bureau (CAB) നടത്തിയ റെയ്ഡില്‍ 23 വാഹനങ്ങളും, 400,000 യൂറോയും പിടിച്ചെടുത്തു. ബുധനാഴ്ചയാണ് ഡബ്ലിന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഘടിതകുറ്റവാളി സംഘത്തെ ലക്ഷ്യമിട്ട് CAB വലിയ രീതിയിലുള്ള ഓപ്പറേഷന്‍ നടന്നത്. രാജ്യത്ത് മയക്കുമരുന്ന് കടത്തല്‍ അടക്കം നടത്തുന്ന സംഘമാണിത്. CAB ഓഫീസര്‍മാര്‍ക്കൊപ്പം DMR West ഗാര്‍ഡ ഉദ്യോഗസ്ഥര്‍, Emergency Response Unit, Armed Support Unit, Stolen Motor Vehicle Investigation Unit, Customs Dog Unit എന്നിവരടക്കം 130-ഓളം പേര്‍ ഓപ്പറേഷനില്‍ … Read more

കോർക്കിൽ കത്തി കാട്ടി കൊള്ള; പ്രതി പിടിയിൽ

കോര്‍ക്കില്‍ കത്തികാട്ടി കൊള്ള നടത്തിയ ആള്‍ പിടിയില്‍. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കോര്‍ക്ക് സിറ്റിയിലെ Summerhill North-ലെ ഒരു കടയിലെത്തിയ പ്രതി കത്തികാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയത്. തുടര്‍ന്ന് ഗാര്‍ഡ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

സംഘടിത കുറ്റകൃത്യം: ഡബ്ലിനിൽ 3 അറസ്റ്റ്

സൗത്ത് ഡബ്ലിനില്‍ സംഘടിതകുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ അറസ്റ്റില്‍. ഗാര്‍ഡയുടെ Divisional Drugs Unit and Serious Crime Investigation Unit ആണ് മൂന്ന് പുരുഷന്മാരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മയക്കുമരുന്ന് കടത്തല്‍, അനധികൃതമായി പണം പലിശയ്ക്ക് കൊടുക്കല്‍, മയക്കുമരുന്നുമായി ബന്ധപ്പെട്ടുള്ള ഭീഷണിപ്പെടുത്തലുകള്‍ മുതലായവ സംഘടിതമായി നടത്തിവന്നവരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. അറസ്റ്റിലായവരില്‍ ഒരാള്‍ക്ക് 60 വയസിലേറെ പ്രായമുണ്ട്. മറ്റ് രണ്ടുപേര്‍ ചെറുപ്പക്കാരാണ്. അഞ്ച് ദിവസത്തോളം നടത്തിയ ഓപ്പറേഷനിലാണ് അറസ്റ്റുകള്‍. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും, അന്വേഷണം തുടരുമെന്നും ഗാര്‍ഡ അറിയിച്ചു.

ഡബ്ലിനിൽ നിരവധി പെട്രോൾ ബോംബുകളുമായി ചെറുപ്പക്കാരൻ അറസ്റ്റിൽ

ഡബ്ലിനില്‍ സായുധ ഗാര്‍ഡ സംഘം നടത്തിയ തിരച്ചിലില്‍ പെട്രോള്‍ ബോംബുകളുമായി ഒരാള്‍ പിടിയില്‍. വടക്കന്‍ ഡബ്ലിനിലെ സംഘടിതകുറ്റകൃത്യങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട് നടന്നുവരുന്ന ഓപ്പറേഷന്റെ ഭാഗമായി തിങ്കളാഴ്ചയാണ് ഗാര്‍ഡ തിരച്ചില്‍ നടത്തിയത്. രാവിലെ 10.30-ഓടെ ഡബ്ലിന്‍ 13-ലെ Balgriffin-ലുള്ള ഒരു വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിരവധി പെട്രോള്‍ ബോംബുകള്‍ കണ്ടെത്തുകയായിരുന്നു. Coolock Garda Station-ലെ ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലിന് ഗാര്‍ഡ സായുധ സേന സഹായം നല്‍കി. സംഭവത്തില്‍ 20-ലേറെ പ്രായമുള്ള ഒരു പുരുഷനെ അറസ്റ്റ് ചെയ്തതായി ഗാര്‍ഡ അറിയിച്ചിട്ടുണ്ട്. … Read more

വെക്സ്ഫോർഡിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി; 2 പേർ അറസ്റ്റിൽ

കൗണ്ടി വെക്‌സ്‌ഫോര്‍ഡില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് Shelmalier Commons-ല്‍ വച്ച് 20-ലേറെ പ്രായമുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണമാരംഭിച്ച ഗാര്‍ഡ 40-ലേറെ പ്രായമുള്ള ഒരു പുരുഷനെയും, 30-ലേറെ പ്രായമുള്ള ഒരു സ്ത്രീയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.

ഐറിഷ് ക്രിമിനൽ സംഘത്തലവൻ ജെറി ഹച്ച് സ്‌പെയിനിൽ അറസ്റ്റിൽ

ഐറിഷ് ക്രിമിനല്‍ സംഘത്തലവനായ ജെറി ‘ദി മങ്ക്’ ഹച്ചിനെ സ്പാനിഷ് പൊലീസ് അറസ്റ്റ് ചെയ്തു. സംഘടിതകുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഹച്ചിനെ അദ്ദേഹം താമസിച്ചുവരുന്ന Lanzarote ദ്വീപിലെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ചയായിരുന്നു അറസ്റ്റ്. രണ്ട് വര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് ജെറി ഹച്ചിനെ സ്പാനിഷ് പൊലീസ് അറസ്റ്റ് ചെയ്തതെന്നാണ് വിവരം. ഹച്ചിനൊപ്പം ഇയാളുടെ ഒപ്പം പ്രവര്‍ത്തിക്കുന്ന ചിലരും അറസ്റ്റിലായിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഒമ്പത് പേരില്‍ ഏഴ് പേരെ ജാമ്യത്തില്‍ വിട്ടതായും, രണ്ട് പേരെ റിമാന്‍ഡ് ചെയ്തതായും അധികൃതര്‍ വ്യക്തമാക്കി. സ്‌പെയിനിലെ … Read more

പെൺകുട്ടികളെ ഓൺലൈൻ വഴി ചൂഷണം ചെയ്യുകയും, 12 വയസുകാരിയെ ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്ത പ്രതിക്ക് നോർത്തേൺ അയർലണ്ടിൽ 20 വർഷം തടവ്

ഓണ്‍ലൈന്‍ വഴി പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത പ്രതിക്ക് നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 20 വര്‍ഷം തടവ്. 12 വയസുകാരിയെ ആത്മഹത്യയിലേയ്ക്ക് നയിച്ചത് അടക്കമുള്ള കുറ്റങ്ങള്‍ക്കാണ് Alexander McCartney എന്ന 26-കാരനെ ബെല്‍ഫാസ്റ്റിലെ ക്രൗണ്‍ കോടതി വെള്ളിയാഴ്ച ശിക്ഷിച്ചത്. 70 കുട്ടികള്‍ ഉള്‍പ്പെടുന്ന 185 ചാര്‍ജ്ജുകളാണ് ഇയാള്‍ക്ക് മേല്‍ ചുമത്തിയത്. കൗമാരക്കാരിയായ പെണ്‍കുട്ടി എന്ന വ്യാജേനയാണ് ഇയാള്‍ ലോകത്തെ വിവിധ രാജ്യങ്ങളിലുള്ള മറ്റ് പെണ്‍കുട്ടികളുമായി സ്‌നാപ്ചാറ്റ് വഴി സൗഹൃദം സ്ഥാപിച്ചത്. ശേഷം പെണ്‍കുട്ടികളെ ബ്ലാക്ക് മെയില്‍ ചെയ്യുന്നതായിരുന്നു രീതി. … Read more