Ballinasloe Cricket Club ഇനി മുതൽ അറിയപ്പെടുക Kilconnell Cricket Club എന്ന പേരിൽ; പുതിയ കളിക്കാരെ തെരഞ്ഞെടുക്കാനുള്ള രജിസ്ട്രേഷന് ആരംഭം

Ballinasloe Cricket Club ഇനുമുതല്‍ ഔദ്യോഗികമായി Kilconnell Cricket Club എന്നറിയപ്പെടും. 2016-ല്‍ ആരംഭിച്ച ക്ലബ്ബ് അയര്‍ലണ്ടിലെ പ്രമുഖ ടൂര്‍ണ്ണമെന്റുകളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. ഫെയര്‍ ഗ്രീന്‍ ഗ്രൗണ്ട് ആസ്ഥാനമാക്കി കളിച്ചുവന്ന ക്ലബ്ബ്, കഴിഞ്ഞ വര്‍ഷം Kilconnell Community Park-ല്‍ ഗ്രൗണ്ടിനായി സ്ഥലം കണ്ടെത്തുകയും, തുടര്‍ന്ന് ഇവിടെ കളിസ്ഥലമൊരുക്കാനായി പാര്‍ക്ക് അധികൃതരുമായി ധാരണയിലെത്തുകയും ചെയ്തു. പ്രദേശത്തെ Comyn കുടുംബവുമായി ബന്ധപ്പെട്ട് 1890 മുതല്‍ ക്രിക്കറ്റ് Kilconnell-ന്റെ ജീവവായുവാണ്. ഈ വര്‍ഷം മുതല്‍ Kilconnell Community Park-ലെ ഗ്രൗണ്ടില്‍ Ballinasloe … Read more

അയർലണ്ടിലെ സ്വോർഡ്‌സ് ക്രിക്കറ്റ് ക്ലബ് കളിക്കാരെ തേടുന്നു; പുതിയ കളിക്കാർക്കും അവസരം

അയര്‍ലണ്ടിലെ പ്രശസ്തമായ ‘സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്’ പുതിയ കളിക്കാരെ തേടുന്നു. പ്രവാസികളുടെ നേതൃത്വത്തില്‍ 2011-ല്‍ സ്ഥാപിതമായ ക്ലബ്, ഇതിനോടകം തന്നെ രാജ്യത്തെ നിരവധി ടൂര്‍ണ്ണമെന്റുകളില്‍ പങ്കെടുക്കുകയും, കപ്പുകള്‍ നേടുകയും ചെയ്തിട്ടുണ്ട്. ഫിന്‍ഗാള്‍ കൗണ്ടി കൗണ്‍സില്‍, ക്രിക്കറ്റ് ലെന്‍സ്റ്റര്‍ എന്നിവയുടെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ക്ലബ്ബിന്റെ ഹോം ഗ്രൗണ്ട് സ്ഥിതി ചെയ്യുന്നത് ഡോണബേറ്റിലെ ന്യൂ ബ്രിഡ്ജ് പാര്‍ക്കിലാണ്. ഈയിടെ നടന്ന യോഗത്തില്‍ 2024-25 വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്ത സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്, പുതിയ പ്രതിഭകള്‍ക്കായി വാതില്‍ തുറന്നിരിക്കുകയാണ്. പ്രൊഫഷണല്‍ കളിക്കാര്‍ക്കും, … Read more

അയർലണ്ടിലെ ഗാർഡ യൂത്ത് അവാർഡ് നേടി മലയാളിയായ ദിയ ശ്യാം

ഇത്തവണത്തെ ഗാര്‍ഡ യൂത്ത് അവാര്‍ഡ് കരസ്ഥമാക്കി മലയാളിയായ ദിയ ശ്യാം. 13 മുതല്‍ 21 വയസ് വരെ പ്രായമുള്ള ചെറുപ്പക്കാര്‍ സമൂഹത്തിന് നല്‍കുന്ന സംഭാവനകള്‍ കണക്കിലെടുത്താണ് ഓരോ വര്‍ഷവും ഡിവിഷണല്‍, നാഷണല്‍ തലങ്ങളില്‍ ഗാര്‍ഡ യൂത്ത് അവാര്‍ഡുകള്‍ നല്‍കിവരുന്നത്. DMR North Division നല്‍കുന്ന യൂത്ത് അവാര്‍ഡ്‌സില്‍ ഒന്നാം സ്ഥാനമാണ് ഫിന്‍ഗ്ലാസ് ക്രിക്കറ്റ് ക്ലബ്ബിലെ കോച്ചായ മലയാളി പെണ്‍കുട്ടി ദിയ ശ്യാം നേടിയിരിക്കുന്നത്. നേരത്തെ അയര്‍ലണ്ട് അണ്ടര്‍-15 ക്രിക്കറ്റ് ടീം അംഗവുമായിരുന്നു ദിയ. ദിയയുടെ ഈ നേട്ടം … Read more

കൊമ്പന്മാരിൽ കൊമ്പന്മാരായി LCC

ഡബ്ലിൻ: അയർലണ്ടിൽ ഇതുവരെ നടന്ന 14 മേജർ ടൂർണമെന്റ് വിജയികളെ മാത്രം അണിനിരത്തി നടന്ന അത്യന്തം ആവേശം നിറഞ്ഞ ചാമ്പ്യൻസ് ലീഗ് കിരീടം ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റഴ്സ് (LCC) കരസ്ഥമാക്കി. കലാശപ്പോരാട്ടത്തിൽ Gully ക്രിക്കറ്റ് ടീമിനെ പരാജയപ്പെടുത്തിയാണ് LCC ഈ അപൂർവ നേട്ടം കൈവരിച്ചത്. ഇതോടെ തോൽവിയറിയാതെ ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമുടിന്ന ഒരേ ഒരു ടീമായി LCC മാറി. ചാമ്പ്യന്മാരിൽ ചാമ്പ്യൻമാരെ കണ്ടെത്തുന്നതിനായി അയർലണ്ടിൽ നടത്തപ്പെടുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ഇത്തവണ 10 ടീമുകൾ … Read more

തുടർച്ചയായ രണ്ടാം കിരീടത്തിന്റെ പൊൻതിളക്കത്തിൽ റോയൽ ക്രിക്കറ്റേഴ്‌സ് മീത്ത്‌

അയർലണ്ടിലെ പ്രവാസി ക്രിക്കറ്റ് ലോകത്തിന്റെ സിംഹാസനത്തിലേക്കുള്ള തങ്ങളുടെ അവകാശവാദം വെറുതെയല്ല എന്ന് തെളിയിച്ചുകൊണ്ട്, ഐറിഷ് – ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ പ്രിയപ്പെട്ട ടീമും, നാവൻ സ്പോർട്സ് ക്ലബ്ബിന്റെ ഭാഗമവുമായ റോയൽ ക്രിക്കറ്റേഴ്‌സ് മീത്ത് (RCM) സീസണിലെ തങ്ങളുടെ രണ്ടാമത്തെ കിരീടം നേടുന്ന കാഴ്ചയുമായാണ് പോയ വാരം അവസാനിച്ചത്. സെപ്റ്റംബർ 16- ആം തിയതി Wexford SASC സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ Wexford Strikers ടീമിനെ നിലംപരിശാക്കിക്കൊണ്ടാണ് Royal Cricketers Meath, ഈ സീസണിലെ രണ്ടാം കിരീടത്തിൽ … Read more

BUDDIEZ CAVAN- ULTIMATE BATTLE SEASON-1 ക്രിക്കറ്റ് ടൂർണമെന്റ് ഡബ്ലിനിൽ സെപ്റ്റംബർ 2, 3 തീയതികളിൽ

കാവൻ: ക്രിക്കറ്റിനെയും സൗഹൃദത്തേയും ഒരുപോലെ സ്നേഹിക്കുന്ന BUDDIEZ- ന്റെ ആഭിമുഖ്യത്തിൽ ഈ വരുന്ന സെപ്റ്റംബർ 2, 3 തീയതികളിൽ ഡബ്ലിനിൽ വച്ച് ക്രിക്കറ്റ് ടൂർണമെന്റ് നടത്തപ്പെടുന്നു. വിവിധ കൗണ്ടികളിൽ നിന്നായി 24 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഒന്നാം സമ്മാനം Black White Technologies സ്പോൺസർ ചെയ്യുന്ന 555 യൂറോയും എവർ റോളിങ് ട്രോഫിയും, രണ്ടാംസ്ഥാനം കരസ്ഥമാക്കുന്നവർക്ക് Spice India സ്പോൺസർ ചെയ്യുന്ന 333 യൂറോയും എവർറോളിങ് ട്രോഫിയും, കൂടാതെ Best Batsman, Best Bowler, Man of … Read more

ഒന്നാമത് Sheela Palace AMC ക്രിക്കറ്റ്‌ ടൂർണമെന്റിന് ഒരുക്കങ്ങൾ പൂർത്തിയായി

ഡബ്ലിന്‍ ADAMSTOWN-ലെ മുന്‍നിര ക്രിക്കറ്റ് ക്ലബ് ആയ AMC അവതരിപ്പിക്കുന്ന ഒന്നാമത് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഡബ്ലിന്‍-15 ലുള്ള Tyrellstown Cricket Ground-ല്‍ ഓഗസ്റ്റ് 19, 20 തിയതികളിലായി നടത്തപ്പെടുന്നു. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന പോരാട്ടത്തില്‍ അയര്‍ലണ്ടില്‍ നിന്നുള്ള മികച്ച 24 ടീമുകളാണ് കൊമ്പ് കോര്‍ക്കുന്നത്. ചാമ്പ്യന്‍മാരെ കാത്തിരിക്കുന്നത് Sheela Palace Restaurant സ്‌പോണ്‍സര്‍ ചെയ്യുന്ന 701 യൂറോയും, Sheela Palace എവര്‍ റോളിങ് ട്രോഫിയുമാണ്. റണ്ണേഴ്‌സ് അപ്പിന് 351 യൂറോയും, Sheela Palace എവര്‍ റോളിങ് ട്രോഫിയും ലഭിക്കും. വ്യക്തിഗത ട്രോഫികളുടെ എണ്ണത്തിലും AMC ക്രിക്കറ്റ് ടൂര്‍ണമെന്റ് മാതൃകയാവുകയാണ്. ക്വാര്‍ട്ടര്‍ ഫൈനല്‍ മുതല്‍ ഫൈനല്‍ വരെയുള്ള എല്ലാ മത്സരത്തിലും, മികച്ച കളിക്കാരന് അവാര്‍ഡ് ലഭിക്കുന്നു. മികച്ച … Read more

അയർലണ്ടിനെതിരായ ഇന്ത്യൻ ടീമിൽ സഞ്ജുവും; അയർലണ്ട് മലയാളികൾ ആവേശത്തിൽ

അയര്‍ലണ്ട് മലയാളികളെ കൂടുതല്‍ ആവേശത്തിലാക്കിക്കൊണ്ട് അയര്‍ലണ്ടിനെതിരെ നടക്കുന്ന ടി20 സീരീസിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംനേടി സഞ്ജു സാംസണ്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായി മികച്ച പ്രകടനം പുറത്തെടുത്തിട്ടും മലയാളിയായ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാത്തതില്‍ ആരാധകര്‍ നിരാശയിലാരിക്കെയാണ് സന്തോഷ വാര്‍ത്ത. വെസ്റ്റ് ഇന്‍ഡീസിനെതിരായി ഇപ്പോള്‍ നടന്നുവരുന്ന ടൂര്‍ണ്ണമെന്റില്‍ ടീമിലുണ്ടെങ്കിലും കഴിഞ്ഞ ദിവസം നടന്ന ഏകദിനത്തില്‍ ഒമ്പത് റണ്‍സ് മാത്രമാണ് സഞ്ജുവിന് എടുക്കാനായത്. അതേസമയം പ്രമുഖതാരങ്ങളില്‍ പലര്‍ക്കും വിശ്രമം നല്‍കിയാണ് അയര്‍ലണ്ടില്‍ നടക്കുന്ന മൂന്ന് ടി20 മത്സരങ്ങള്‍ക്കായുള്ള … Read more

റ്റിഎസ്കെ ഓസ്കാർ ട്രോഫി: വാട്ടർഫോർഡ് ടൈഗേഴ്സ് ജേതാക്കൾ

ഡബ്ലിനിൽ വെച്ചു നടന്ന റ്റിഎസ്കെ ഓസ്കാർ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ വാട്ടർഫോർഡ് ടൈഗേഴ്സിന് കിരീടം. ഇഞ്ചോടിഞ്ചു നടന്ന പോരാട്ടത്തിൽ ശക്തരായ കെസിസിയെ പരാജയപ്പെടുത്തിയാണ് ടൈഗേഴ്സ് കപ്പിൽ മുത്തമിട്ടത്. ഈ സീസണിലെ ടൈഗേഴ്സിന്റെ രണ്ടാം കിരീടമാണിത്. അയർലണ്ടിലെ വിവിധ കൗണ്ടികളിൽ നിന്നുള്ള പതിനെട്ടു ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു.

Waterford Vikings Big Bash Cricket Championship ഓഗസ്റ്റ് 6-ന്; ഒന്നാം സമ്മാനം 501 യൂറോ

Waterford Vikings Cricket Club സംഘടിപ്പിക്കുന്ന Big Bash Cricket Championship-ന്റെ സീസണ്‍ 2, ഈ വരുന്ന ഓഗസ്റ്റ് 6-ന്. ഡബ്ലിന്‍ 15-ലെ Tyrrelstown-ല്‍ വച്ച് നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് 501 യൂറോയും, രണ്ടാം സ്ഥാനക്കാര്‍ക്ക് 351 യൂറോയും സമ്മാനമായി ലഭിക്കും. അയര്‍ലണ്ട് മലയാളികളുടെ പ്രിയപ്പെട്ട രുചികളൊരുക്കുന്ന ഷീലാ പാലസ് റസ്റ്ററന്റാണ് ടൂര്‍ണ്ണമെന്റിന്റെ മുഖ്യ സ്‌പോണ്‍സര്‍മാര്‍. രജിസ്‌ട്രേഷന്‍ ഫീസ് 150 യൂറോ. രജീസ്‌ട്രേഷനായി:ബിജില്‍- 89 276 3311ജിജോ- 89 271 5719ജോബിന്‍- 89 447 … Read more