ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എടുത്തവർക്കും പാർശ്വഫലങ്ങൾ ഉണ്ടായി: റിപ്പോർട്ട് പുറത്ത്

ആസ്ട്രാസെനിക്കയുടെ കോവിഡ് വാക്‌സിന് പിന്നാലെ ഇന്ത്യ വികസിപ്പിച്ച കോവാക്‌സിന്‍ എടുത്തവര്‍ക്കും പാര്‍ശ്വഫലങ്ങളുണ്ടായതായി പഠനഫലം. ഭാരത് ബയോടെക് പുറത്തിറക്കിയ വാക്‌സിന്‍ എടുത്ത മൂന്നില്‍ ഒരാള്‍ക്ക് വീതം പാര്‍ശ്വഫലങ്ങളുണ്ടായതായാണ് ബനാറസ് ഹിന്ദു സര്‍വ്വകലാശാല നടത്തിയ പഠനത്തില്‍ വ്യക്തമായിരിക്കുന്നത്. ജര്‍മ്മനി ആസ്ഥാനമായുള്ള സ്പ്രിംഗര്‍ഇങ്ക് എന്ന ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്. ഒരു വര്‍ഷത്തോളം നീണ്ടുനിന്ന പഠനത്തില്‍ 926 പേരെയാണ് നിരീക്ഷിച്ചത്. ഇതില്‍ 50% പേര്‍ക്കും അണുബാധയുണ്ടായെന്നും, പ്രത്യേകിച്ചും ശ്വസനേന്ദ്രിയത്തെ ബാധിക്കുന്ന അണുബാധയാണുണ്ടായതെന്നും പഠനഫലത്തില്‍ പറയുന്നു. ഇതിന് പുറമെ ശ്വാസകോശ അണുബാധ, ഹൃദയാഘാതം, ഞരമ്പിനെ … Read more

അയർലണ്ടിൽ വസന്തകാല കോവിഡ് ബൂസ്റ്റർ വാക്സിനുകൾ നൽകാൻ തുടങ്ങി; അർഹരായവർ ഇവർ

അയര്‍ലണ്ടില്‍ spring covid-19 booster vaccine programme-ന് തുടക്കമിട്ട് HSE. ആദ്യ ഘട്ടത്തില്‍ 70 വയസിന് മുകളിലുള്ള ആളുകള്‍, നഴ്‌സിങ് ഹോമുകളിലെ അന്തേവാസികള്‍, ലോങ് ടേം കെയര്‍ സെന്ററുകളിലെ പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുക. വാക്‌സിന്‍ സ്വീകരിക്കുന്ന പ്രതിരോധശേഷി കുറഞ്ഞവര്‍ അഞ്ച് വയസോ, അതിന് മുകളിലോ ഉള്ളവരായിരിക്കണം. ക്യാന്‍സര്‍ രോഗികള്‍, അവയവമാറ്റ ശസ്ത്രക്രിയകള്‍ ചെയ്വര്‍, വൃക്ക സംബന്ധമായ അസുഖമുള്ളവര്‍, ഡയാലിസിസ് ചെയ്യുന്നവര്‍ എന്നിവരെല്ലാം ബൂസ്റ്റര്‍ ഡോസിന് അര്‍ഹരാണ്. Spring സീസണില്‍ അഥവാ വസന്ത … Read more

അയർലണ്ടിലെ ആശുപത്രികളിൽ 1,127 കോവിഡ് രോഗികൾ; ഒരു വർഷത്തിനിടെ ഏറ്റവുമുയർന്ന നിരക്കിൽ

അയര്‍ലണ്ടില്‍ കോവിഡ് ബാധിതരായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം ഒരു വര്‍ഷത്തിനിടെയുള്ള ഏറ്റവുമുയര്‍ന്ന നിരക്കില്‍. ശനിയാഴ്ച വരെയുള്ള കണക്കനുസരിച്ച് 1,127 പേരാണ് വൈറസ് ബാധിച്ച് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 2021 ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് ഒരേ ദിവസം ഇത്രയും രോഗികള്‍ക്ക് ആശുപത്രി ചികിത്സ വേണ്ടിവരുന്നത്. ആശുപത്രികളിലെ ആകെ രോഗികളില്‍ 52 പേര്‍ ഐസിയുവിലാണ്. മുന്‍ ദിവസത്തെ അപേക്ഷിച്ച് നാല് പേര്‍ അധികം. ബാങ്ക് ഹോളിഡേ വീക്കെന്‍ഡ് ആയതിനാല്‍ പുതുതായി സ്ഥിരീകരിക്കപ്പെട്ട രോഗികളുടെ എണ്ണത്തില്‍ പുതിയ അപ്‌ഡേറ്റ് ഇല്ല. ബുധനാഴ്ചയാണ് … Read more

അയർലണ്ടിൽ കോവിഡ് ബാധ വീണ്ടും രൂക്ഷം; 16,019 പുതിയ രോഗികൾ; ബോധവൽക്കരണം പുനഃരാരംഭിക്കാൻ HSE

അയര്‍ലണ്ടില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ പശ്ചാത്തലത്തില്‍ ബോധവല്‍ക്കരണം ശക്തമാക്കാന്‍ തീരുമാനിച്ച് HSE. രോഗബാധയ്‌ക്കൊപ്പം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചതാണ് ആശങ്കപ്പെടുത്തുന്നത്. തിങ്കളാഴ്ച 16,019 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച രാവിലെ വരെയുള്ള കണക്കനുസരിച്ച് 1,047 പേരാണ് രോഗം ബാധിച്ച് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. മുന്‍ ദിവസത്തെക്കാള്‍ അഞ്ച് പേര്‍ കൂടി പുതുതായി അഡ്മിറ്റ് ചെയ്യപ്പെട്ടു. 42 പേരാണ് ഐസിയുവില്‍ കഴിയുന്നത്. 2022 ജനുവരിക്ക് ശേഷം ഇതാദ്യമായാണ് ആശുപത്രിയിലെ കോവിഡ് രോഗികളുടെ എണ്ണം … Read more

നാലാം ഡോസ് കോവിഡ് ഡോസ് നൽകാനൊരുങ്ങി സ്വീഡൻ; രണ്ടാം ഡോസ് പോലും ലഭിക്കാതെ ലോകത്ത് നിരവധി രാജ്യങ്ങളെന്ന് വിദഗ്ദ്ധർ

80 വയസ് കഴിഞ്ഞവര്‍ക്ക് കോവിഡ് വാക്‌സിന്റെ നാലാം ഡോസ് നല്‍കാനൊരുങ്ങി സ്വീഡന്‍. ഇവര്‍ക്ക് പുറമെ നഴ്‌സിങ് ഹോമിലും, ഹോം കെയറിലും കഴിയുന്നവര്‍ക്കും നാലാം ഡോസ് വാക്‌സിന്‍ നല്‍കാന്‍ സ്വീഡിഷ് പൊതുജനാരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി. പല ലോകരാജ്യങ്ങളും മൂന്നാം ഡോസ് പദ്ധതികള്‍ ആരംഭിക്കുന്നതിനിടെ, നാലാം ഡോസിലേയ്ക്ക് കടക്കുന്ന രാജ്യമായി മാറിയിരിക്കുകയാണ് സ്വീഡന്‍. കോവിഡിന്റെ നാലാം ഡോസ് നല്‍കുന്ന രാജ്യങ്ങള്‍ നിലവില്‍ വളരെ അപൂര്‍വ്വമാണ്. മൂന്നാം ഡോസ് കഴിഞ്ഞ് കുറഞ്ഞത് നാല് മാസമെങ്കിലും കഴിഞ്ഞവര്‍ നാലാം ഡോസ് എടുക്കണമെന്നാണ് … Read more

അയർലണ്ടിൽ കുട്ടികൾക്ക് നൽകിയ വാക്സിൻ ഡോസിൽ പാളിച്ച; പലർക്കും നൽകിയത് മുതിർന്നവർക്കുള്ള അളവിലെന്ന് റിപ്പോർട്ട്

അയര്‍ലണ്ടില്‍ കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ പദ്ധതിക്കിടെ ചില കുട്ടികള്‍ക്ക് നല്‍കിയത് മുതിര്‍ന്നവര്‍ക്ക് നല്‍കുന്ന അതേ ഡോസിലുള്ള വാക്‌സിനെന്ന് റിപ്പോര്‍ട്ട്. സെക്കന്‍ഡ് ഡോസ് എടുക്കാനായി മാസ് വാക്‌സിനേഷന്‍ സെന്ററിലെത്തിയ കുട്ടികളുടെ വിവരങ്ങള്‍ പരിശോധിച്ച വാക്‌സിനേറ്റര്‍മാര്‍, ഇവരുടെ കാര്‍ഡില്‍ രേഖപ്പെടുത്തിയ ആദ്യ ഡോസിലുള്ള അളവ് വ്യത്യാസം കണ്ടെത്തുകയായിരുന്നു. കുട്ടികള്‍ക്ക് നല്‍കേണ്ട Pfizer/BioNTech (Comirnaty എന്നും ഈ വാക്‌സിന്‍ അറിയപ്പെടുന്നു) വാക്‌സിന്റെ ഡോസ് 10 മില്ലിഗ്രാം ആണെന്നാണ് ആരോഗ്യസമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 30 മില്ലിഗ്രാമും. എന്നാല്‍ ഏതാനും കുട്ടികള്‍ക്ക് ആദ്യ ഡോസ് … Read more

അയർലണ്ടിലെ പകുതിയോളം നഴ്‌സിങ് ഹോമുകളിലും വീണ്ടും കോവിഡ് ബാധ; ഭൂരിഭാഗം പേരിലും ആരോഗ്യപ്രശ്നങ്ങളില്ലെന്ന് മന്ത്രി

അയര്‍ലണ്ടിലെ നഴ്‌സിങ് ഹോമുകളില്‍ കോവിഡ് വ്യാപനം രൂക്ഷമായതായി റിപ്പോര്‍ട്ട്. രാജ്യത്തെ 40% ഹോമുകളിലും നിലവില്‍ കോവിഡ് വ്യാപനം നടന്നുകഴിഞ്ഞതായാണ് അനുമാനം. ബുധനാഴ്ച വരെയുള്ള കണക്കനുസരിച്ച് 225 നഴ്‌സിങ് ഹോമുകളില്‍ കോവിഡ് വ്യാപനം നടന്നതായി വയോജനക്ഷേമ വകുപ്പ് മന്ത്രി മേരി ബട്ട്‌ലര്‍ പാര്‍ലമെന്റില്‍ പറഞ്ഞു. ഇതോടെ അന്തേവാസികളെയും, ജീവനക്കാരെയും സ്ഥിരമായി കോവിഡ് ടെസറ്റിന് വിധേയരാക്കുന്നത് പുനരാരംഭിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ഹോമുകളിലെ രോഗികളില്‍ അസുഖം ഗുരുതരമാകാതിരിക്കാന്‍ പ്രതിരോധ വാക്‌സിനുകള്‍ സഹായിക്കുന്നതായും, പോസിറ്റീവാകുന്ന രോഗികളില്‍ ഭൂരിഭാഗവും ആരോഗ്യപ്രശ്‌നങ്ങളൊന്നും കാണിക്കുന്നില്ലെന്നും മന്ത്രി … Read more

270 ദിവസത്തിലധികം പഴക്കമുള്ള വാക്സിൻ സർട്ടിഫിക്കറ്റുകൾ യാത്രയ്ക്കിടെ തെളിവായി സ്വീകരിക്കില്ല; പുതിയ നിയന്ത്രണവുമായി ഐറിഷ് സർക്കാർ

വിദേശത്ത് നിന്നും അയര്‍ലണ്ടിലേയ്ക്ക് എത്തുന്നവര്‍ക്കുള്ള പുതിയ യാത്രാനിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ഐറിഷ് സര്‍ക്കാര്‍. കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി സംബന്ധിച്ചുള്ളതാണ് പുതിയ നിയന്ത്രണത്തിലെ പ്രധാന ഭാഗം. പ്രൈമറി വാക്‌സിനേഷന്‍ എടുത്തവരുടെ (ആദ്യ രണ്ട് ഡോസ്) വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് 270 ദിവസത്തില്‍ കൂടുതല്‍ (ഏകദേശം 9 മാസം) പഴക്കമുള്ളതാണെങ്കില്‍, അവ വാക്‌സിനേറ്റ് ചെയ്തു എന്നതിന് തെളിവായി സ്വീകരിക്കില്ല എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഫെബ്രുവരി 1 മുതല്‍ ഈ നിയന്ത്രണം നിലവില്‍ വരും. അതേസമയം ബൂസ്റ്റര്‍ ഷോട്ടുകള്‍ എടുത്ത ശേഷം എത്ര … Read more

അഞ്ചാമത്തെ കോവിഡ് വാക്സിന് അംഗീകാരം നൽകി അയർലണ്ട്; Nuvaxovid അടുത്ത മാസം ലഭ്യമാകും

കോവിഡ് പ്രതിരോധത്തിന് ശക്തി പകര്‍ന്നുകൊണ്ട് അഞ്ചാമത്തെ വാക്‌സിന് അയര്‍ലണ്ടില്‍ അംഗീകാരം. യുഎസ് കമ്പനിയായ Novavax നിര്‍മ്മിച്ച Nuvaxovid എന്ന വാക്‌സിനാണ് കഴിഞ്ഞ ദിവസം അധികൃതര്‍ ഉപയോഗാനുമതി നല്‍കിയത്. നിലവിലെ 18 വയസിന് മേലുള്ളവര്‍ക്കുള്ള ബൂസ്റ്റര്‍ ഷോട്ട് പദ്ധതിയില്‍ ഇനിമുതല്‍ Nuvaxovid-ഉം ഉണ്ടാകും. കോവിഡിനെതിരെ വലിയ രീതിയില്‍ ഫലം ചെയ്യുന്നതായി തെളിഞ്ഞിട്ടുള്ള വാക്‌സിന്‍ അടുത്ത മാസം മുതല്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി പറഞ്ഞു. National Immunisation Advisory Committee (NIAC) ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. … Read more

വാക്സിന് ആവശ്യക്കാർ കുറഞ്ഞു; അയർലണ്ടിൽ കാലാവധി കഴിഞ്ഞ 1 ലക്ഷം ഡോസുകൾ ഉപേക്ഷിച്ചു

അയര്‍ലണ്ടില്‍ കോവിഡ് വാക്‌സിനുകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതോടെ കഴിഞ്ഞാഴ്ച 1 ലക്ഷം വാക്‌സിനുകള്‍ കാലാവധി കഴിഞ്ഞത് കാരണം ഉപേക്ഷിക്കേണ്ടിവന്നതായി റിപ്പോര്‍ട്ട്. ഇതിന് പുറമെ വരും ദിവസങ്ങളിലും ആവശ്യക്കാര്‍ എത്തിയില്ലെങ്കില്‍ കാലാവധി തീരാനിരിക്കുന്ന 5 ലക്ഷം വാക്‌സിനുകള്‍ കൂടി കളയേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജിപിമാര്‍, ഫാര്‍മസികള്‍, മാസ് വാക്‌സിനേഷന്‍ സെന്ററുകള്‍ എന്നിവര്‍ക്ക് നല്‍കിയ ഡോസുകളാണ് കാലാവധി തീരാനിരിക്കുന്നത്. ഡിസംബറിലാണ് ഈ വാക്‌സിനുകള്‍ എത്തിച്ചത്. രാജ്യത്ത് 26 ലക്ഷത്തോളം ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കിയെങ്കിലും കഴിഞ്ഞ ഏതാനും ആഴ്ചകളായി വാക്‌സിന് ആവശ്യക്കാര്‍ കുറഞ്ഞുവരികയാണ്. … Read more