ഡബ്ലിനിൽ കനേഡിയൻ ടൂറിസ്റ്റിനെ ആക്രമിച്ച പ്രതിക്ക് ജാമ്യമില്ല; ടൂറിസ്റ്റ് ബോധരഹിതനായി ആശുപത്രിയിൽ തുടരുന്നു
ഡബ്ലിനില്‍ കനേഡിയന്‍ ടൂറിസ്റ്റിനെ മര്‍ദ്ദിച്ച് ബോധരഹിതനാക്കിയ കേസില്‍ പ്രതിയായ 23-കാരന് ജാമ്യം നിഷേധിച്ച് കോടതി. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് Cathal Brugha Street, O’Connell Street Upper എന്നിവിടങ്ങളില്‍ വച്ച് പ്രതിയായ Madalin Ghiuzan, കാനഡയില്‍ നിന്നെത്തിയ 40-ലേറെ പ്രായമുള്ള വിനോദസഞ്ചാരിയെ ക്രൂരമായി ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കനേഡിയന്‍ പൗരന്‍ ഇപ്പോഴും ബോധമില്ലാതെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അന്നുതന്നെ റൊമാനിയില്‍ നിന്നുള്ള കുടിയേറ്റക്കാരനായ Madalin Ghiuzan-നെയും മറ്റൊരാളെയും ഗാര്‍ഡ അറസ്റ്റ് ചെയ്തിരുന്നു. ശേഷം കൂടെയുള്ള ആളെ … Read more