കാർ വാങ്ങാനെത്തി പണം ബാങ്ക് ട്രാൻസ്ഫർ ചെയ്‌തെന്ന് വ്യാജ സ്ക്രീൻഷോട്ട് കാണിച്ചു; കോർക്കിൽ കാറുമായി മുങ്ങിയ പ്രതി പിടിയിൽ
കാര്‍ വാങ്ങാനെത്തിയ ആളെന്ന വ്യാജേന കോര്‍ക്കിലെ ഡീലറില്‍ നിന്നും ബിഎംബ്ല്യു കാര്‍ തട്ടിയെടുത്തു. ഇതേ ആള്‍ കൗണ്ടി വിക്ക്‌ലോയില്‍ നിന്നും രണ്ട് കാറുകള്‍ കൂടി തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതി. നേരത്തെ നടന്ന സംഭവത്തില്‍ ഗാര്‍ഡ എടുത്ത കേസിന്റെ വിചാരണ കോടതിയില്‍ നടക്കവേയാണ് വിശദാംശങ്ങള്‍ ലഭ്യമായത്. കാറിന്റെ വില ബാങ്കിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി കാണിക്കുന്ന സ്‌ക്രീന്‍ഷോട്ട് ഫോട്ടോഷോപ്പ് വഴി ഉണ്ടാക്കിയാണ് 23-കാരനായ പ്രതി തട്ടിപ്പ് നടത്തിയത്. 2023 നവംബര്‍ 14-ന് കൗണ്ടി വിക്ക്‌ലോയിലെ Rathnew-വിലുള്ള Ashford Motors-ല്‍ … Read more