കോർക്കിൽ ട്രാക്ടറുകളുമായി സംഘടിച്ചെത്തി കർഷകരുടെ പ്രതിഷേധം
കോര്‍ക്ക് എയര്‍പോര്‍ട്ടിലേയ്ക്കും, കോര്‍ക്ക് കൗണ്ടി കൗണ്‍സില്‍ യോഗം നടക്കുന്ന കെട്ടിടത്തിലേയ്ക്കും ട്രാക്ടറുകളുമായി എത്തി പ്രതിഷേധിച്ച് കര്‍ഷകര്‍. അറുപതിലധികം ട്രാക്ടറുകളുമായി എത്തിയാണ് ദി ഐറിഷ് ഫാര്‍മേഴ്‌സ് അസോസിയേഷന്റെ (IFA) നേതൃത്വത്തില്‍ 100-ലേറെ കര്‍ഷകര്‍ തിങ്കളാഴ്ച രാവിലെ പ്രതിഷേധം സംഘടിപ്പിച്ചത്. കര്‍ഷകര്‍ക്ക് നേരെയുള്ള സര്‍ക്കാരിന്റെ സമീപനങ്ങള്‍ തെറ്റാണെന്ന് കാട്ടിയായിരുന്നു പ്രതിഷേധം. വിമാനയാത്രകള്‍ വര്‍ദ്ധിച്ചിരിക്കുന്നതിലൂടെ പുക പുറന്തള്ളല്‍ കൂടിയ കാലഘട്ടത്തില്‍, കൃഷിയില്‍ നിന്നുള്ള വാതകം പുറന്തള്ളല്‍ കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയാണ് സര്‍ക്കാര്‍ എന്ന് IFA പറഞ്ഞു. കാര്‍ഷികമേഖലയോട് മാത്രമാണ് ഉല്‍പ്പാദനത്തില്‍ കുറവ് വരുത്താന്‍ … Read more