ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ നവംബര്‍നു സാക്ഷ്യം വഹിച്ച് ഡബ്ലിൻ, കോർക്ക് വിമാനത്താവളങ്ങൾ

ഈ കഴിഞ്ഞ നവംബര്‍ മാസം ഡബ്ലിൻ, കോർക്ക് വിമാനത്താവളങ്ങൾ  ചരിത്രത്തിലെ ഏറ്റവും യാത്രാ തിരക്കേറിയ മാസമായി മാറി. കഴിഞ്ഞ മാസം, ഡബ്ലിനിൽ 2.3 ദശലക്ഷം യാത്രക്കാരാണ് യാത്ര ചെയ്തത്, ഇത് കഴിഞ്ഞ വർഷത്തെ നവംബറിന്റെ അപേക്ഷിച്ച് 3% വർധനവാണ്. ഡബ്ലിൻ വിമാനത്താവളത്തിൽ നവംബർ മാസത്തിലെ ഏറ്റവും തിരക്കേറിയ ദിവസമായ  നവംബർ 1-ാം തിയതി, വെള്ളിയാഴ്ച, 100,000 യാത്രക്കാരാണ് വിമാനത്താവളത്തിന്റെ രണ്ട് ടെർമിനലുകളും വഴി കടന്നുപോയത്. 2024-ലെ ആകെ യാത്രക്കാരുടെ എണ്ണം 30.97 ദശലക്ഷം ആയി, ഇത് 2023-ലെ … Read more

ഡബ്ലിൻ, കോർക്ക് എയർപോർട്ടുകൾക്ക് റെക്കോർഡ് വരുമാനം; പോയ വർഷം നേടിയ ലാഭം 176 മില്യൺ

ഡബ്ലിന്‍, കോര്‍ക്ക് എയര്‍പോര്‍ട്ടുകളുടെ നടത്തിപ്പുകാരായ daa കഴിഞ്ഞ വര്‍ഷം നേടിയത് റെക്കോര്‍ഡ് ലാഭം. 2023-ല്‍ ആകെ 1,018 ബില്യണ്‍ യൂറോ വരുമാനവും, 176 മില്യണ്‍ യൂറോയുടെ ലാഭവുമാണ് കമ്പനി നേടിയത്. 2019-ന് ശേഷം ആദ്യമായി 31 മില്യണ്‍ യൂറോ സര്‍ക്കാരിന് ഡിവിഡന്‍ഡ് ആയി നല്‍കാനും കമ്പനിക്ക് സാധിച്ചു. 2022-നെ അപേക്ഷിച്ച് 35% അധികവരുമാനമാണ് daa-യ്ക്ക് പോയ വര്‍ഷം ലഭിച്ചത്. ആകെ 36.3 മില്യണ്‍ പേരാണ് 2023-ല്‍ രണ്ട് എയര്‍പോര്‍ട്ടുകളിലുമായി യാത്ര ചെയ്തത്. ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ മാത്രം രണ്ട് … Read more

കോർക്ക് എയർപോർട്ടിൽ നിന്നും 23 പുതിയ Ryanair സർവീസുകൾ; ടിക്കറ്റ് വില 24.99 യൂറോ മുതൽ!

പ്രമുഖ ഐറിഷ് എയര്‍ലൈന്‍ കമ്പനിയായ Ryanair, വരുന്ന ശീതകാലം പ്രമാണിച്ച് കോര്‍ക്ക് എയര്‍പോര്‍ട്ടില്‍ നിന്നും കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് സര്‍വീസുകള്‍ പ്രഖ്യാപിച്ചു. Barcelona, Fuerteventura, Paris, Seville, Treviso തുടങ്ങിയ വിനോദകേന്ദ്രങ്ങളടക്കം 23 എയര്‍പോര്‍ട്ടുകളിലേയ്ക്കാണ് പുതിയ സര്‍വീസുകള്‍. ഇതിന് പുറമെ Lanzarote, Tenerife അടക്കം ആറ് ഇടങ്ങളിലേയ്ക്ക് കൂടുതല്‍ സര്‍വീസുകളും നടത്തും. കോര്‍ക്ക് എയര്‍പോര്‍ട്ടിനായി മൂന്ന് പുതിയ വിമാനങ്ങളും എത്തിക്കുന്നുണ്ട്. 100 മില്യണ്‍ യൂറോ മുടക്കി വിപുലീകരിക്കുന്ന സര്‍വീസ് കാരണം പൈലറ്റുമാര്‍, ക്യാബിന്‍ ക്രൂ, എഞ്ചിനീയര്‍മാര്‍ തുടങ്ങി 30 … Read more

ക്രിസ്മസിന് പാരിസിലേയ്ക്ക് പറക്കാം; കോർക്കിൽ നിന്നും പുതിയ വിമാന സർവീസ്

കോര്‍ക്ക് എയര്‍പോര്‍ട്ടില്‍ നിന്നും ഫ്രാന്‍സിലെ പാരിസിലേയ്ക്ക് പുതിയ വിമാനസര്‍വീസ്. ഒക്ടോബര്‍ 29 മുതലാണ് ആഴ്ചയില്‍ മൂന്ന് വീതം സര്‍വീസുകള്‍ Ryanair-ന്റെ വിമാനങ്ങള്‍ ഫ്രഞ്ച് തലസ്ഥാനത്തേയ്ക്ക് നടത്തുക. ലോകമെങ്ങുമുള്ള സഞ്ചാരികളുടെ പ്രിയനഗരമാണ് പാരിസ്. പുതിയ സര്‍വീസ് എത്തുന്നതോടെ കിഴക്കന്‍ അയര്‍ലണ്ടിലുള്ളവര്‍ക്ക് ഇനി എളുപ്പത്തില്‍ പാരിസിലേയ്ക്ക് പറക്കാം. അയര്‍ലണ്ടില്‍ നിന്നും ക്രിസ്മസ് കാലത്ത് പാരിസില്‍ അവധി ചെലവഴിക്കാന്‍ പോകുന്നവര്‍ നിരവധിയാണ്. അവര്‍ക്ക് ഏറെ പ്രയോജനകരമാകും ഈ സര്‍വീസ്.

ഫ്രാൻസിന്റെ സൈനിക വിമാനം അടിയന്തരമായി കോർക്ക് എയർപോർട്ടിൽ ഇറക്കി

ഫ്രാന്‍സിന്റെ സൈനിക വിമാനം അടിയന്തരമായി കോര്‍ക്ക് എയര്‍പോര്‍ട്ടില്‍ ഇറക്കി. വെള്ളിയാഴ്ച രാവിലെയാണ് ഫ്രാന്‍സ് സൈന്യത്തിന്റെ ATR-ല്‍ പെടുന്ന ഇരട്ട എഞ്ചിന്‍ വിമാനം 23 യാത്രക്കാരടക്കം കോര്‍ക്കില്‍ ഇറക്കിയത്. വിമാനത്തിന്റെ പിന്‍ഭാഗത്ത് തീപിടിത്തം ഉണ്ടായേക്കുമെന്ന സംശയത്തിലായിരുന്നു അടിയന്തര ലാന്‍ഡിങ്. ലാന്‍ഡിങ് സമയത്ത് എയര്‍പോര്‍ട്ട് പോലീസ്, ഫസര്‍ സര്‍വീസ് എന്നിവര്‍ അടിയന്തരസഹായത്തിനായി എയര്‍പോര്‍ട്ടിലെത്തിയിരുന്നു. രാവിലെ 8 മണിയോടെ വിമാനം സുരക്ഷിതമായി നിലത്തിറക്കി. സൈനിക വിമാനത്തിന്റെ അടിയന്തര ലാന്‍ഡിങ് കാരണം മാഞ്ചസ്റ്ററിലേയ്ക്കുള്ള Ryanair ഏഴ് മിനിറ്റ് വൈകിയാണ് പുറപ്പെട്ടത്.

റൺവേ നവീകരണം പൂർത്തിയായി; 10 ആഴ്ചയ്ക്ക് ശേഷം കോർക്ക് എയർപോർട്ട് പ്രവർത്തനം പുനഃരാരംഭിക്കുന്നു

10 ആഴ്ച നീണ്ട നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം കോര്‍ക്ക് എയര്‍പോര്‍ട്ട് പ്രവര്‍ത്തനം പുനഃരാരംഭിച്ചു. പ്രധാന റണ്‍വേയുടെ പുനഃര്‍നിര്‍മ്മാണ ജോലിയാണ് ഇക്കാലയളവില്‍ തീര്‍ത്തത്. തിങ്കളാഴ്ച മുതല്‍ എട്ട് വിമാനക്കമ്പനികളുടെയും ഫ്‌ളൈറ്റുകള്‍ എയര്‍പോര്‍ട്ടില്‍ സര്‍വീസ് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച നടന്ന പരിപാടിയില്‍ പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പുതിയ റണ്‍വേ നാടിനായി സമര്‍പ്പിച്ചു. ഗതാഗതവകുപ്പില്‍ നിന്നും 10 മില്യണ്‍ യൂറോയുടെ അധികസഹായം കൂടി ലഭിച്ച പദ്ധതി 430 പേരുടെ ശ്രമഫലമായാണ് പൂര്‍ത്തീകരിച്ചത്. റണ്‍വേ അടച്ചിരുന്നില്ലെങ്കില്‍ 10 മാസത്തോളം ജോലി നീളുമെന്നതിനാലായിരുന്നു 10 … Read more

വികസനക്കൊടുമുടിയേറാൻ കോർക്ക്; കോർക്ക്, ഡബ്ലിൻ എയർപോർട്ടുകളിൽ നിന്നും പാരിസിലേയ്ക്ക് പുതിയ വിമാന സർവീസ്

ഈ മഞ്ഞുകാലത്ത് അവധിയാഘോഷങ്ങള്‍ ലക്ഷ്യമിട്ട് കോര്‍ക്ക്, ഡബ്ലിന്‍ എയര്‍പോര്‍ട്ടുകളില്‍ നിന്നും പാരിസിലേയ്ക്ക് വിമാനസര്‍വീസുമായി Vueling. Aer Lingus ഉടമകളായ അന്താരാഷ്ട്ര സ്പാനിഷ് കമ്പനിയാണ് Vueling-ന്റെയും ഉടമകള്‍. ഡബ്ലിന് പുറമെ നിലവില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ക്കായി അടച്ചിട്ടിരിക്കുന്ന കോര്‍ക്ക് എയര്‍പോര്‍ട്ടില്‍ നിന്നും പാരിസിലെ Orly-യിലേയ്ക്ക് സര്‍വീസ് ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കോര്‍ക്കില്‍ നിന്നും അന്താരാഷ്ട്ര സര്‍വീസുകളാരംഭിക്കുമെന്ന് Ryanair-ഉം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ഇളവ് ചെയ്തതോടെ ടൂറിസം മേഖലയില്‍ വലിയ രീതിയിലുള്ള ഉണര്‍വ്വ് സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് വിമാനക്കമ്പനികളുടെ ഈ നീക്കം. … Read more