‘അയർലണ്ട് പറഞ്ഞു NO…!’: ഐറിഷ് ഭരണഘടന നിലവിലെ പോലെ തുടരും; ജനാഭിപ്രായ വേട്ടെടുപ്പിൽ തോറ്റ് സർക്കാർ

അയര്‍ലണ്ടിന്റെ ഭരണഘടനയിലെ കുടുംബം, കെയര്‍ എന്നിവ സംബന്ധിച്ചുള്ള നിര്‍വ്വചനങ്ങളില്‍ ഭേദഗതി വരുത്താനുദ്ദേശിച്ച് സര്‍ക്കാര്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങളിലെ വോട്ടെടുപ്പില്‍ കൂടുതല്‍ പേരും ‘No’ എന്ന് വോട്ട് ചെയ്തതോടെ ഭരണഘടന നിലവിലെ പോലെ തുടരും. വനിതാ ദിനമായ മാര്‍ച്ച് 8-ന് നടന്ന വോട്ടെടുപ്പിലെ ഫലങ്ങള്‍ ഒരു ദിവസത്തിന് ശേഷം മാര്‍ച്ച് 9-നാണ് പുറത്തുവന്നത്. ഭരണഘടനയിലെ രണ്ട് നിര്‍വ്വചനങ്ങള്‍ മാറ്റുന്നത് സംബന്ധിച്ചായിരുന്നു ജനഹിത പരിശോധന നടന്നത്. ഭരണഘടനയില്‍ കുടുംബം എന്നാല്‍ വിവാഹം കഴിച്ചവര്‍ എന്നാണ് നിര്‍വ്വചിച്ചിരിക്കുന്നത്. ഇതില്‍ ഡ്യൂറബിള്‍ റിലേഷന്‍ഷിപ്പ് … Read more

ഐറിഷ് ഭരണഘടന ഭേദഗതി ചെയ്യണോ? ചരിത്രപ്രധാനമായ വോട്ടെടുപ്പ് ഇന്ന്

അയര്‍ലണ്ടിന്റെ ഭരണഘടനയില്‍ വരുത്താനുദ്ദേശിക്കുന്ന മാറ്റങ്ങള്‍ സംബന്ധിച്ചുള്ള പൊതുഅഭിപ്രായ വോട്ടെടുപ്പ് ഇന്ന്. കുടുംബം, ഹോം കെയര്‍ എന്നിവ സംബന്ധിച്ച് നിലവില്‍ ഭരണഘടനയിലുള്ള നിര്‍വ്വചനങ്ങള്‍ മാറ്റി, കൂടുതല്‍ ബൃഹത്തും, വിശാലവുമായ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നത് സംബന്ധിച്ചുള്ള ജനഹിത പരിശോധനയാണ് ഇന്ന് നടക്കുന്നത്. സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ ഉദ്ദേശിച്ചുള്ള ഈ ഭേദഗതികള്‍ വനിതാ ദിനമായ ഇന്നാണ് നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന ബാലറ്റ് പേപ്പറുകളില്‍ Yes അല്ലെങ്കില്‍ No എന്നാണ് രേഖപ്പെടുത്തേണ്ടത്. രാത്രി 10 മണിയോടെ വോട്ടെടുപ്പ് അവസാനിക്കും. Yes … Read more