മായോ മലയാളീസ് ഈ വർഷത്തെ സമ്മർ ഫെസ്റ്റ് ജൂലൈ 14 ന് Ballyhene community ഹാൾ Castlebar-ൽ നടത്തി

മായോ മലയാളീസ് ഈ വർഷത്തെ സമ്മർ ഫെസ്റ്റ് ജൂലൈ 14 ന് Ballyhene community ഹാൾ Castlebar-ൽ നടത്തി. ജസ്റ്റിൻ വലിയകാലയിൽ ഉൽഘാടനം ചെയ്തു. അനൂപ് , ജോബിൻ എന്നിവർ സ്വാഗതം ചെയ്തു, നന്ദി അറിയിച്ചു. മായോ സമർഫെസ്റ് ടീം ഒരുക്കിയ നാടൻ വിഭവങ്ങൾ എല്ലാവരുടെയും നാവിനു രുചി കൂട്ടി. കുട്ടികളുടെയും മുതിർന്നവരുടെയും ഡാൻസും, മായോ ബീറ്റ്സിന്റെ ഗാനമേളയും അരങ്ങ് തകർത്തു. ജോർജ്, സോണിഷ് എന്നിവരുടെ നേതൃത്വത്തിൽ ആദ്യമായി മായോയുടെ സ്വന്തം മായോ ബീറ്റ്സ് ബാൻഡ് അരങ്ങേറ്റം … Read more

ജയിന്റെ വിയോഗത്തിൽ ക്രാന്തി ദ്രോഗഡ യൂണിറ്റ് അനുശോചനയോഗം സംഘടിപ്പിച്ചു

ദ്രോഗഡ: ക്രാന്തി ദ്രോഗഡ യൂണിറ്റ് അംഗവും അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് ഡബ്ലിൻ ബ്രാഞ്ച് അംഗവുമായ ജെയിൻ പൗലോസ് പുറമടത്തിന്റെ നിര്യാണത്തിൽ ദ്രോഗഡ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അനുശോചന സമ്മേളനം സംഘടിപ്പിച്ചു. Tullyallen Parish ഹാളിൽ വെച്ച് സംഘടിപ്പിച്ച യോഗത്തിൽ യൂണിറ്റ് സെക്രട്ടറി രതീഷ് സുരേഷ് അനുശോചന പ്രഭാഷണം നടത്തി. യോഗത്തിൽ ക്രാന്തി ദേശീയ സെക്രട്ടറി ഷിനിത്ത് എ.കെ, ലോകകേരള മഹാസഭ അംഗം അഭിലാഷ് തോമസ്, എ.ഐ.സി യുകെ -അയർലൻഡ് പ്രവർത്തകസമിതി അംഗം മനോജ് മാന്നാത്ത് എന്നിവർ സംസാരിച്ചു. … Read more

ബ്‌ളാക്ക്‌റോക്ക് സെന്‍റ് ജോസഫ് സീറോ മലബാർ പള്ളിയിൽ ഓണാഘോഷം ആഗസ്റ്റ് 19-ന്

ഡബ്ലിൻ :സെന്റ് ജോസഫ് സീറോ മലബാർ മാസ് സെന്റർ ബ്ളാക്ക്റോക്ക് ഇടവകയുടെ ഈ വർഷത്തെ ഓണാഘോഷം ആഗസ്റ്റ് 19-ന് വിപുലമായി ആഘോഷിക്കുവാൻ തീരുമാനിച്ചു. ആഗസ്റ്റ് 19-ന് രാവിലെ 10 മണിമുതൽ വൈകിട്ട് 7 മണിവരെ ആയിരിക്കും ഓണാഘോഷ പരിപാടികൾ. രാവിലെ 10 മണിക്ക് കായിക മത്സരങ്ങൾക്ക് തുടക്കം കുറിക്കും. സ്ത്രീകളുടെയും പുരുഷൻമാരുടെയും യുവജന സംഘടനകളുടെയും  നേതൃത്വത്തിൽ  ആവേശകരമായ വടം വലി അടക്കം വിവിധ കായിക മത്സരങ്ങൾ ഉണ്ടായിരിക്കും. നാല് യൂണിറ്റുകൾ തിരിച്ചുള്ള കലാ കായിക മത്സരങ്ങൾ ആയിരിക്കും … Read more

അയർലണ്ട് മലയാളികളുടെ ഓണാഘോഷം ആരവം 2023 സെപ്റ്റംബർ 3 ഞായറാഴ്ച

അയര്‍ലണ്ട് മലയാളികളുടെ ഓണാഘോഷം ‘ആരവം 2023’ സെപ്റ്റംബര്‍ 3 ഞായറാഴ്ച നടത്തപ്പെടുന്നു. Letterkenny-യിലെ Aura Leisure Centre-ല്‍ വച്ച് രാവിലെ 9 മണി മുതല്‍ വൈകിട്ട് 7 മണി വരെയാണ് ആഘോഷപരിപാടികള്‍. റോയല്‍ കാറ്ററേഴ്‌സ് ഒരുക്കുന്ന 24 വ്യത്യസ്തവിഭവങ്ങളോടെയാണ് രുചികരമായ ഓണസദ്യ വിളമ്പുക. സദ്യയ്ക്ക് പുറമെ വടംവലി, ശിങ്കാരി മേളം, കുമ്പളം നോര്‍ത്ത് അവതരിപ്പിക്കുന്ന ലൈവ് ഗാനമേള, ലൈറ്റ് ആന്‍ഡ് സൗണ്ട് അകമ്പടിയോടെയുള്ള മാസ് സ്‌റ്റേജ് ഇവന്റുകള്‍ എന്നിവയാണ് ‘ആരവ’ത്തില്‍ അയര്‍ലണ്ട് മലയാളികളെ കാത്തിരിക്കുന്നത്. എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന … Read more

മലയാളം മിഷന്‍ ബ്ളാക്ക്റോക്ക് മേഖല കമ്മറ്റിക്ക് സര്‍ക്കാര്‍ അംഗീകാരം; രജിസ്ട്രേഷന്‍ ആരംഭിച്ചു; ക്ലാസുകൾ സെപ്റ്റംബറില്‍ തുടങ്ങും

ഡബ്ലിൻ :പ്രവാസി മലയാളികള്‍ക്കു മലയാള ഭാഷാപഠനത്തിന് അവസരം ഒരുക്കുന്നതിനായി കേരള സര്‍ക്കാര്‍ ആവിഷ്ക്കരിച്ച മലയാളം മിഷന്‍ പദ്ധതിയില്‍ അയര്‍ലണ്ട് ബ്ളാക്ക്റോക്ക് മേഖലയ്ക്ക് കേരള സര്‍ക്കാര്‍ അംഗീകാരം നല്‍കി. എവിടെയെല്ലാം മലയാളിയുണ്ടോ അവിടെയെല്ലാം മലയാള ഭാഷയും വളരണം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കേരള സര്‍ക്കാരിന്റെ കീഴില്‍ മലയാളം മിഷന്‍ പ്രവര്‍ത്തിക്കുന്നത്. ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടില്‍ രക്ഷാധികാരിയായ അയര്‍ലണ്ട് ബ്ളാക്ക്റോക്ക് മേഖല കമ്മറ്റിക്കാണ് മലയാളം മിഷന്‍ കേന്ദ്ര ഓഫീസ് അംഗീകാരം നല്‍കിയിരിക്കുന്നത് . തിരഞ്ഞെടുക്കപ്പെട്ട മറ്റു ഭാരവാഹികള്‍ : … Read more

റ്റിഎസ്കെ ഓസ്കാർ ട്രോഫി: വാട്ടർഫോർഡ് ടൈഗേഴ്സ് ജേതാക്കൾ

ഡബ്ലിനിൽ വെച്ചു നടന്ന റ്റിഎസ്കെ ഓസ്കാർ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ വാട്ടർഫോർഡ് ടൈഗേഴ്സിന് കിരീടം. ഇഞ്ചോടിഞ്ചു നടന്ന പോരാട്ടത്തിൽ ശക്തരായ കെസിസിയെ പരാജയപ്പെടുത്തിയാണ് ടൈഗേഴ്സ് കപ്പിൽ മുത്തമിട്ടത്. ഈ സീസണിലെ ടൈഗേഴ്സിന്റെ രണ്ടാം കിരീടമാണിത്. അയർലണ്ടിലെ വിവിധ കൗണ്ടികളിൽ നിന്നുള്ള പതിനെട്ടു ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു.

ടിപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ സമ്മർ ഫെസ്റ്റ്ന് ആശംസകളുമായി ആയി ടീം ‘അഭ്യൂഹം’

ക്ലോന്മേൽ:- ഈ വരുന്ന ജൂലൈ 22 ആം തീയതി, ക്ലോൺമെന്റിലെ ഫെറി ഹൗസ് കോംപ്ലക്സിൽ വച്ച് ടിപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സമ്മർ ഫെസ്റ്റിന് ആശംസകളുമായി ജൂലൈ 21ആം തീയതി റിലീസ് ആകുന്ന “അഭ്യൂഹം” അണിയറ പ്രവർത്തകർ. ഈ വരുന്ന ജൂലൈ ഇരുപത്തിയൊന്നാം തീയതി റിലീസ് ആകുന്ന പുതിയ മലയാളം ചലച്ചിത്രം അഭ്യൂഹത്തിന്റെ അണിയറ പ്രവർത്തകർ, സമർ ഫെസ്റ്റ് 2023 ന്, എല്ലാവിധ ആശംസകളും നേരുകയും ഒപ്പം ഏവരും പടം കണ്ട് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. … Read more