അയർലൻഡിലെ കോളേജുകളിൽ ലൈംഗികാതിക്രമം റിപ്പോർട്ട് ചെയ്യാൻ പുതിയ സംവിധാനം; Speak Out വഴി രഹസ്യമായി പരാതി നൽകാം

അയര്‍ലന്‍ഡിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും, ജീവനക്കാര്‍ക്കും തങ്ങള്‍ ലൈംഗികാതിക്രമം നേരിട്ടാല്‍ അത് അധികൃതരെ അറിയിക്കാന്‍ പുതിയ സംവിധാനവുമായി സര്‍ക്കാര്‍. അതിക്രമം നേരിട്ടയാളുടെ പേരും മറ്റും രഹസ്യമായിരിക്കുന്ന തരത്തിലുള്ള സംവിധാനത്തിന് Speak Out എന്നാണ് പേര് നല്‍കിയിരിക്കുന്നത്. സംവിധാനം ഉന്നതവിദ്യാഭ്യാസമന്ത്രി സൈമണ്‍ ഹാരിസ് പുറത്തിറക്കി. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ Speak Out വഴി ഉപദ്രവം, ഓണ്‍ലൈന്‍ ബുള്ളിയിങ്, അപമാനിക്കല്‍, വിവേചനം, വിദ്വേഷ കുറ്റകൃത്യം, സ്വാധീനിക്കാന്‍ ശ്രമിക്കല്‍, പുറകെ നടന്ന് ശല്യം ചെയ്യല്‍, ആക്രമണം, ലൈഗികാതിക്രമം, പീഡനം എന്നിങ്ങനെയുള്ള പരാതികളെല്ലാം തന്നെ … Read more

അയർലൻഡിൽ കോളജുകൾ തുറന്നെങ്കിലും താമസിക്കാൻ ഇടമില്ല; ഇന്ത്യക്കാർ അടക്കമുള്ള വിദ്യാർത്ഥികൾ തലചായ്ക്കാനിടമില്ലാതെ വലയുന്നതായി റിപ്പോർട്ട്

ഐറിഷ് സര്‍ക്കാരിന്റെ കൃത്യമായ ഇടപെടലില്ലാത്തതിനാല്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കാണ് രാജ്യത്ത് ഈ വിദ്യാഭ്യാസ വര്‍ഷം താമസസ്ഥലം ലഭിക്കാതെ പോയതെന്ന് Union of Students in Ireland (USI). കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് കോളജുകളിലേയ്ക്ക് വിദ്യാര്‍ത്ഥികള്‍ തിരികെയെത്താന്‍ തുടങ്ങിയെങ്കിലും പലരും ഹോട്ടല്‍ റൂമുകളിലും, B&B-കളിലുമാണ് താമസിക്കുന്നത്. മറ്റ് ചിലര്‍ വളരെ ദൂരെ നിന്നും കോളജുകളിലേയ്ക്ക് യാത്ര ചെയ്ത് എത്തേണ്ടിവരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായ താമസസൗകര്യമൊരുക്കാനോ, വാടകയ്ക്ക് വീട് നല്‍കുന്നവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനോ സര്‍ക്കാര്‍ തയ്യാറാകാത്തതാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. ഇന്ത്യക്കാരടക്കമുള്ള വിദേശവിദ്യാര്‍ത്ഥികളാണ് … Read more