അണക്കെട്ടിൽ പശു കുടുങ്ങി; രക്ഷയ്ക്കെത്തി ഐറിഷ് കോസ്റ്റ് ഗാർഡ്

കൗണ്ടി ഡോണഗലില്‍ അണക്കെട്ടില്‍ (embankment) കുടുങ്ങിയ പശുവിനെ രക്ഷപ്പെടുത്തി കോസ്റ്റ് ഗാര്‍ഡ്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് Lough Swilly തീരത്ത് വെള്ളം കയറാതിരിക്കാനായി കെട്ടിയുണ്ടാക്കിയ ചെറിയ അണക്കെട്ടിലെ കുറ്റിക്കാടുകള്‍ നിറഞ്ഞ പ്രദേശത്ത് പശു കുടുങ്ങിയത്. അണക്കെട്ടിന്റെ ചെരിവിലൂടെ താഴേയ്ക്ക് വീണ പശു, കുടുങ്ങിക്കിടക്കുന്നത് കണ്ട വഴി യാത്രക്കാരന്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ സ്ഥലത്തെത്തിയ ഐറിഷ് കോസ്റ്റ് ഗാര്‍ഡ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പശുവിനെ കുറ്റിക്കാട്ടില്‍ നിന്നും പുറത്തുകടത്തി തീരത്തെത്തിക്കാനുള്ള ശ്രമം വിജയിച്ചു. ഈ സമയം തീരത്തെ അതിശക്തമായ … Read more

ഡബ്ലിനിൽ പാറക്കെട്ടിൽ കുടുങ്ങിയ ബോട്ടിൽ നിന്നും കുടുംബത്തെ സാഹസികമായി രക്ഷപ്പെടുത്തി

വടക്കന്‍ ഡബ്ലിനില്‍ പാറക്കെട്ടില്‍ കുടുങ്ങിയ ബോട്ടില്‍ നിന്നും കുടുംബത്തെ സാഹസികമായി രക്ഷപ്പെടുത്തി. വെള്ളിയാഴ്ചയാണ് Lambay Island-ന് സമീപം ഉല്ലാസ യാത്രയിലേര്‍പ്പെട്ടിരുന്ന കുടുംബത്തിന്റെ ബോട്ട് കേടാകുകയും, പാറക്കെട്ടില്‍ കുടുങ്ങുകയും ചെയ്തത്. വിവരം ലഭിച്ചതോടെ Howth-ല്‍ നിന്നും ലൈഫ് ബോട്ട് ഇവിടേയ്ക്ക് കുതിച്ചെത്തി. ഒപ്പം കോസ്റ്റ്ഗാര്‍ഡിന്റെയും ഹെലികോപ്റ്ററും സഹായത്തിനെത്തി. ഈ സമയം ബോട്ടില്‍ നിന്നും ഇറങ്ങിയ കുടുംബം മറ്റ് വഴികളില്ലാതെ പാറക്കെട്ടില്‍ കുടുങ്ങിയിരിക്കുകയായിരുന്നു. തുടര്‍ന്ന് കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്റ്ററില്‍ നിന്നും കയറില്‍ തൂങ്ങിയിറങ്ങിയ രക്ഷാപ്രവര്‍ത്തകന്‍ ഓരോരുത്തരെയും സാഹസികമായി കോപ്റ്ററില്‍ കയറ്റി രക്ഷപ്പെടുത്തുകയും, … Read more

ഡബ്ലിൻ തീരത്ത് വീശിയടിച്ച കാറ്റിൽ നിയന്ത്രണം വിട്ട് ബോട്ട്; 2 പേരെ സാഹസികമായി രക്ഷിച്ച് കോസ്റ്റ് ഗാർഡ്

ഡബ്ലിന്‍ തീരത്ത് അതിശക്തമായ കാറ്റില്‍ പെട്ട് നിയന്ത്രണം വിട്ട ബോട്ടില്‍ നിന്നും രണ്ട് പേരെ രക്ഷിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് വടക്കന്‍ ഡബ്ലിനിലെ ദ്വീപായ Lambay Island-ന് സമീപം വച്ച് വീശിയടിച്ച കാറ്റില്‍ ഉല്ലാസ നൗകയുടെ നിയന്ത്രണം വിട്ടത്. വിവരമറിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിനായി RNLI സംഘം എത്തിയെങ്കിലും, കടല്‍ക്ഷോഭം കാരണം ആദ്യം വെല്ലുവിളി നേരിട്ടു. തുടര്‍ന്ന് ഏത് പ്രതികൂല കാലാവസ്ഥയെയും ചെറുത്ത് നില്‍ക്കാന്‍ ശേഷിയുള്ള Roy Barker III എന്ന ലൈഫ് ബോട്ട് ഉപയോഗിച്ചാണ് സംഘം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. … Read more

കോർക്ക് തീരത്ത് തീപിടിച്ച ബോട്ടിൽ നിന്നും 11 പേരെ രക്ഷപ്പെടുത്തി

കോര്‍ക്ക് തീരത്ത് തീ പിടിച്ച ബോട്ടില്‍ നിന്നും പതിനൊന്ന് പേരെ രക്ഷപ്പെടുത്തി. ബുധനാഴ്ച രാവിലെ 9 മണിയോടെയാണ് Mizen Head-ന് 60 മൈല്‍ അകലെ കടലില്‍ ഒരു ബ്രിട്ടിഷ് ബോട്ടിന് തീപിടിച്ചതായി കോസ്റ്റ് ഗാര്‍ഡിന് അറിയിപ്പ് ലഭിച്ചത്. Piedras എന്ന് പേരുള്ള ബോട്ടാണ് അപകടത്തില്‍ പെട്ടത്. തീപിടിച്ച് പ്രൊപ്പല്‍ഷന്‍ നഷ്ടപ്പെട്ട ബോട്ടില്‍ വെള്ളം കയറുകയായിരുന്നു. സ്ഥിതി വഷളായതോടെ ഈ ബോട്ട് ഉപേക്ഷിച്ച 11 യാത്രക്കാര്‍ സമീപമുണ്ടായിരുന്ന മറ്റൊരു ഫിഷിങ് ബോട്ടിലേയ്ക്ക് കയറി സുരക്ഷിതരായി. അപ്പോഴേയ്ക്കും പട്രോള്‍ വെസല്‍, … Read more

നിയന്ത്രണം നഷ്ടപ്പെട്ട വിമാനം ബീച്ചിൽ ഇടിച്ചിറക്കി; വെക്സ്ഫോർഡിൽ ഒഴിവായത് വൻദുരന്തം; പൈലറ്റിന് അഭിനന്ദനം

കൗണ്ടി വെക്‌സ്‌ഫോര്‍ഡിലെ ബീച്ചില്‍ ചെറുവിമാനം തകര്‍ന്നുവീണ് നാല് പേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച വൈകിട്ട് 5.10-ഓടെയായിരുന്നു Carnsore Point-ലെ ബീച്ചില്‍ അപകടം നടന്നത്. അതേസമയം പൈലറ്റിന്റെ മനസ്സാന്നിദ്ധ്യമാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. അപകടം നടന്നയുടന്‍ ഡബ്ലിന്‍, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളിലെ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തുകയും, പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. HSE ആംബുലന്‍സിലാണ് രണ്ട് പേരെ ആശുപത്രിയിലെത്തിച്ചത്. Carnsore/Rosslare Coast Guard unit, Dunmore East Lifeboat എന്നിവയും സഹായത്തിനെത്തി. രണ്ട് സ്ത്രീകളും, രണ്ട് പുരുഷന്മാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. പരിക്ക് … Read more