ഓസ്കർ നേട്ടം: ഐറിഷ് നടൻ കിലിയൻ മർഫിയുടെ വീടിന് മുന്നിലെ പോസ്റ്റ് ബോക്‌സിന് സ്വർണ്ണം പൂശി തപാൽ വകുപ്പ്

ഐറിഷ് നടനായ കിലിയന്‍ മര്‍ഫിയുടെ ഓസ്‌കര്‍ നേട്ടത്തിന് പിന്നാലെ, അദ്ദേഹത്തിന്റെ കോര്‍ക്കിലെ വീടിന് സമീപമുള്ള പോസ്റ്റ് ബോക്‌സ് സ്വര്‍ണ്ണം പൂശി തപാല്‍ വകുപ്പ്. മര്‍ഫിയുടെ കുടുംബവീടിന് സമീപമുള്ള Ballintemple Post Office-ന് മുന്നിലെ പോസ്റ്റ് ബോക്‌സിനാണ് An Post സ്വര്‍ണ്ണവര്‍ണ്ണം നല്‍കിയത്. ലോകപ്രശസ്ത സംവിധായകനായ ക്രിസ്റ്റഫര്‍ നോളന്റെ ‘ഓപ്പണ്‍ഹൈമര്‍’ എന്ന ചിത്രത്തിലെ പ്രകടനമാണ് ഐറിഷുകാരനായ കിലിയന്‍ മര്‍ഫിക്ക് മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടിക്കൊടുത്തത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു പുരസ്‌കാരദാന ചടങ്ങ്. ശാസ്ത്രജ്ഞനും, ആറ്റം ബോംബിന്റെ പിതാവുമായ റോബര്‍ട്ട് … Read more

ഓസ്കറിൽ മികച്ച നടനായി ഐറിഷ് താരം കിലിയൻ മർഫി; ഓപ്പൺ ഹെയ്മറിന് 7 പുരസ്‌കാരങ്ങൾ

ലോക ചലച്ചിത്ര അവാര്‍ഡുകളിലെ തേരോട്ടം ഓസ്‌കറിലും തുടര്‍ന്ന് ‘ഓപ്പണ്‍ഹെയ്മര്‍.’ മികച്ച ചിത്രം, സംവിധായകന്‍, നടന്‍, സഹനടന്‍, ഛായാഗ്രഹണം, പശ്ചാത്തലസംഗീതം, എഡിറ്റിങ് എന്നിങ്ങനെ ഏഴ് അവാര്‍ഡുകളാണ് ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ചിത്രം വാരിക്കൂട്ടിയത്. നായകനായ ജെ. ഓപ്പണ്‍ഹെയ്മറിനെ അവതരിപ്പിച്ച ഐറിഷുകാരനായ കിലിയന്‍ മര്‍ഫിയാണ് മികച്ച നടന്‍. പുവര്‍ തിങ്‌സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് എമ്മ സ്റ്റോണ്‍ മികച്ച നടിയായപ്പോള്‍, ഓപ്പണ്‍ഹെയ്മറിലൂടെ റോബര്‍ട്ട് ഡൗണി ജൂനിയര്‍ മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടു. ദി ഹോള്‍ഡോവേഴ്‌സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന … Read more

SAG അവാർഡുകൾ വാരിക്കൂട്ടി ഓപ്പൺ ഹൈമർ; മികച്ച നടനായി വീണ്ടും കിലിയൻ മർഫി

ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓപ്പണ്‍ഹൈമറിലൂടെ മികച്ച നടനുള്ള മറ്റൊരു അവാര്‍ഡ് കൂടി കരസ്ഥമാക്കി ഐറിഷുകാരനായ കിലിയന്‍ മര്‍ഫി. ഇത്തവണ The Screen Actors Guild Awards (SAG) പുരസ്‌കാരമാണ് നടനെ തേടിയെത്തിയിരിക്കുന്നത്. ഹോളിവുഡില്‍ കഴിഞ്ഞ വര്‍ഷം നടന്ന എക്കാലത്തെയും നീണ്ട അഭിനേതാക്കളുടെ സമരത്തിന് ശേഷം നടക്കുന്ന അവാര്‍ഡ് ചടങ്ങ് എന്ന പ്രത്യേകത ഇത്തവണത്തെ SAG-ക്ക് ഉണ്ടായിരുന്നു. പ്രമുഖരടക്കം ഏകദേശം 120,000 അഭിനേതാക്കളാണ് സമരം നടത്തിയ യൂണിയനില്‍ അംഗങ്ങളായിട്ടുള്ളത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാരണം ഉണ്ടാകുന്ന ജോലിനഷ്ടം തടയുക എന്ന … Read more