അയർലണ്ടിൽ ജനിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്: ഇയുവിൽ ഒമ്പതാം സ്ഥാനത്ത്

അയര്‍ലണ്ടിലെ ജനനനിരക്ക് കഴിഞ്ഞ 60 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിലയില്‍. യൂറോപ്യന്‍ കമ്മിഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ഇയു ശരാശരിയെക്കാള്‍ തൊട്ട് മുകളില്‍ മാത്രമാണ് നിലവില്‍ രാജ്യത്തെ ജനനനിരക്ക്. അതേസമയം 1998-2011 കാലഘട്ടത്തില്‍ യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവുമധികം ജനനിരക്ക് രേഖപ്പെടുത്തിയ രാജ്യങ്ങളിലൊന്ന് അയര്‍ലണ്ടിലായിരുന്നു. എന്നാല്‍ 2010-ന് ശേഷം രാജ്യത്തെ ജനനനിരക്ക് വളരെയധികം കുറയുന്നതായാണ് കണ്ടുവരുന്നത്. 2021-22 കാലയളവിനിടെ ഉണ്ടായ കുറവ് 13.5% ആണ്. ഇതോടെ യൂറോപ്യന്‍ യൂണിയനില്‍ ജനനിരക്കിന്റെ കാര്യത്തില്‍ ഒമ്പതാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് അയര്‍ലണ്ട്. ഒരു … Read more

സെൻസസ് 2022: അയർലണ്ടിൽ ഒരേ ലിംഗത്തിൽ പെട്ട പങ്കാളികളുടെ എണ്ണത്തിൽ വൻ വർദ്ധന; ചൈൽഡ് കെയറിൽ പോകുന്ന കുട്ടികളിൽ അഞ്ചിൽ ഒന്ന് ഇന്ത്യക്കാരും പോളണ്ടുകാരും

അയര്‍ലണ്ടില്‍ ഒരേ ലിംഗത്തില്‍ പെട്ട പങ്കാളികളുടെയും, ഒരേ ലിംഗത്തില്‍ പെട്ട രക്ഷിതാക്കളുള്ള കുട്ടികളുടെയും എണ്ണത്തില്‍ വലിയ വര്‍ദ്ധന. 2022-ലെ സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം ആ വര്‍ഷം രജിസ്റ്റര്‍ ചെയ്ത സമാനലിംഗത്തിലുള്ള പങ്കാളികളുടെ എണ്ണം 10,393 ആണ്. മുമ്പ് സെന്‍സസ് നടന്ന 2016-നെ അപേക്ഷിച്ച് 72% അധികമാണിത്. ഒരേ ലിംഗത്തില്‍ പെട്ട രക്ഷിതാക്കളുള്ള കുട്ടികളുടെ എണ്ണം 86 ശതമാനവും വര്‍ദ്ധിച്ചു. വികസിതരാജ്യമെന്ന നിലയില്‍ ഐറിഷ് സമൂഹം ഭിന്നലൈംഗിക താല്‍പര്യമുള്ളവരെ കൂടുതലായി സ്വീകരിക്കാന്‍ തയ്യാറാകുകയും, സര്‍ക്കാര്‍ സംവിധാനങ്ങളും മറ്റും അവരെ … Read more

അയർലണ്ടിലെ 5-11 പ്രായക്കാരായ എല്ലാ കുട്ടികൾക്കും തിങ്കളാഴ്ച മുതൽ കോവിഡ് വാക്സിനായി ബുക്ക് ചെയ്യാം

അയര്‍ലണ്ടിലെ 5-11 പ്രായക്കാരായ എല്ലാ കുട്ടികള്‍ക്കും തിങ്കളാഴ്ച മുതല്‍ കോവിഡ് വാക്‌സിനായി ബുക്ക് ചെയ്യാമെന്ന് HSE. കുട്ടികളുടെ രക്ഷിതാക്കള്‍ വേണം അപ്പോയിന്റ്‌മെന്റ് എടുക്കാന്‍. 5-11 പ്രായക്കാരായ ആരോഗ്യപ്രശ്‌നങ്ങളുള്ള കുട്ടികള്‍ക്കുള്ള വാക്‌സിന്‍ രജിസ്‌ട്രേഷന്‍ കഴിഞ്ഞയാഴ്ച തുടങ്ങിയിരുന്നു. ഇവര്‍ക്കുള്ള കുത്തിവെപ്പ് ഹോസ്പിറ്റലുകളില്‍ ആരംഭിക്കുകയും ചെയ്തു. അതിന് ശേഷമാണ് ജനുവരി 3 മുതല്‍ എല്ലാ കുട്ടികള്‍ക്കും വാക്‌സിനായി രജിസ്റ്റര്‍ ചെയ്യാമെന്ന് HSE അറിയിച്ചിരിക്കുന്നത്. വൈകാതെ തന്നെ കുത്തിവെപ്പ് ആരംഭിക്കുമെന്നും HSE വ്യക്തമാക്കിയിട്ടുണ്ട്. Pfizer വാക്‌സിന്റെ കുറഞ്ഞ ഡോസാണ് കുട്ടികള്‍ക്ക് നല്‍കാന്‍ അനുമതി … Read more

രോഗപ്രതിരോധ ശേഷി കുറവായ 5-11 പ്രായക്കാർക്ക് ഇന്നുമുതൽ വാക്സിന് ബുക്ക് ചെയ്യാം

മറ്റ് രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന 5 മുതല്‍ 11 വരെ പ്രായക്കാരായ കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന് വേണ്ടി ഇന്ന് മുതല്‍ ബുക്ക് ചെയ്യാം. മറ്റ് രോഗങ്ങളുള്ളവര്‍ക്കൊപ്പം ജീവിക്കുന്ന കുട്ടികള്‍ക്കും ഇതേ പോര്‍ട്ടലില്‍ തന്നെ ഇപ്പോള്‍ രജിസ്‌ട്രേഷന്‍ നടത്താമെന്ന് അധികൃതര്‍ അറിയിച്ചു. രജിസ്‌ട്രേഷനായി: https://vaccine.hse.ie/ മറ്റ് കുട്ടികള്‍ക്ക് ജനുവരി മുതലാണ് രജിസ്‌ട്രേഷന്‍ ആരംഭിക്കുക. PPS number, Eircode, mobile phone number, email address എന്നിവയാണ് രജിസ്‌ട്രേഷനായി വേണ്ടത്. HSELive-ല്‍ 1800 700 700 എന്ന നമ്പറില്‍ ബന്ധപ്പെട്ടും രജിസ്‌ട്രേഷന്‍ … Read more

അയർലണ്ടിൽ 12 വയസിന് താഴെയുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ ഡിസംബർ 20 മുതൽ; നിങ്ങളുടെ കുട്ടിക്ക് എപ്പോൾ വാക്സിൻ ലഭിക്കും എന്നറിയാം

അയര്‍ലണ്ടിലെ 5-11 പ്രായക്കാരായ കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി HSE. ഈ പ്രായക്കാരില്‍ Pfizer വാക്‌സിന്‍ ഉപയോഗിക്കുന്നതിനായി European Medicines Agency (EMA) നവംബര്‍ അവസാനം അംഗീകാരം നല്‍കിയിരുന്നു. അതേസമയം മുതിര്‍ന്നവരിലും, കൗമാരക്കാരിലും ഉപയോഗിക്കുന്നതിലും കുറഞ്ഞ ഡോസ് മാത്രമേ 12 വയസിന് താഴെയുള്ളവര്‍ക്ക് നല്‍കാവൂ എന്ന് EMA പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് 12-ന് മേല്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണ് കോവിഡ് വാക്‌സിന്‍ നല്‍കിവരുന്നത്. പദ്ധതിയുടെ ഭാഗമായി 12 വയസില്‍ താഴെയുള്ള രോഗപ്രതിരോധ … Read more