അയർലണ്ടിലെ മോർട്ട്ഗേജ് പലിശനിരക്കിൽ കുതിച്ചുചാട്ടം; യൂറോസോണിൽ ഏറ്റവും വർദ്ധന ഇവിടെ

അയര്‍ലണ്ടിലെ മോര്‍ട്ട്‌ഗേജ് പലിശനിരക്കുകള്‍ വീണ്ടും ഏറ്റവും ഉയര്‍ന്ന നിലയില്‍. 2017 പകുതിക്ക് ശേഷം ഇതാദ്യമായാണ് രാജ്യത്ത് മോര്‍ട്ട്‌ഗേജ് പലിശ നിരക്കുകള്‍ ഇത്രയും ഉയരുന്നതെന്നും Central Bank of Ireland വ്യക്തമാക്കുന്നു. അയര്‍ലണ്ടിലെ ശരാശരി മോര്‍ട്ട്‌ഗേജ് ഇന്ററസ്റ്റ് റേറ്റ് ഫെബ്രുവരിയില്‍ 2.92% ആയിരുന്നു. മാര്‍ച്ച് മാസം ആകുമ്പോഴേയ്ക്കും ഇത് 3.54% ആയി ഉയര്‍ന്നു. യൂറോസോണിലെ വേറെ ഏതൊരു രാജ്യത്തെക്കാളും വര്‍ദ്ധനയാണിത്. അതേസമയം മാസാമാസമുള്ള നിരക്ക് വര്‍ദ്ധിച്ചെങ്കിലും യൂറോസോണില്‍ മോര്‍ട്ട്‌ഗേജ് പലിശനിരക്ക് ഏറ്റവും കുറവുള്ള രാജ്യങ്ങളിലൊന്നാണ് അയര്‍ലണ്ട്. ഫ്രാന്‍സ്, മാള്‍ട്ട … Read more

അയർലണ്ടിൽ ഉപഭോക്തൃച്ചെലവ് വർദ്ധിക്കും; കണക്കുകൾ പുറത്തുവിട്ട് സെൻട്രൽ ബാങ്ക്

അയര്‍ലണ്ടിലെ ഉപഭോക്തൃച്ചെലവ് (consumer price inflation) ഈ വര്‍ഷം 8% വരെ വര്‍ദ്ധിച്ചേക്കാമെന്ന പ്രവചനവുമായി സെന്‍ട്രല്‍ ബാങ്ക്. നേരത്തെ നടത്തിയ പ്രവചനം തിരുത്തിക്കൊണ്ടാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ട ക്വാര്‍ട്ടേര്‍ലി ബുള്ളറ്റിനില്‍ സെന്‍ട്രല്‍ ബാങ്കിന്റെ മുന്നറിയിപ്പ്. നിയന്ത്രണമില്ലാതെ കുതിക്കുന്ന ഗ്യാസിന്റെ വിലയാണ് ഇത്തരത്തില്‍ പണപ്പെരുപ്പത്തിന് കാരണമാകുകയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നിലവില്‍ പണപ്പെരുപ്പത്തിന്റെ കാര്യത്തില്‍ രാജ്യം അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്‌നം ഊര്‍ജ്ജപ്രതിസന്ധിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാരണത്താല്‍ ആഭ്യന്തരമായ വളര്‍ച്ച നേരത്തെ പ്രതീക്ഷിച്ചതിലും താഴെയായിരിക്കും. കോവിഡിന് ശേഷം തൊഴില്‍മേഖല വമ്പന്‍ തിരിച്ചുവരവ് നടത്തിയെങ്കിലും … Read more

ആ കളി ഇനി നടപ്പില്ല! ഇൻഷുറൻസ് കമ്പനികൾ സ്ഥിരഉപഭോക്താക്കളിൽ നിന്നും അമിത പ്രീമിയം ഈടാക്കുന്നത് നിർത്തലാക്കി സെൻട്രൽ ബാങ്ക്

അയര്‍ലണ്ടില്‍ ഉപഭോക്താക്കളില്‍ നിന്നും അധിക പ്രീമിയം ഈടാക്കുന്ന ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രവണതയ്ക്ക് തടയിട്ടുകൊണ്ട് പുതിയ നിയമം പാസാക്കി സെന്‍ട്രല്‍ ബാങ്ക്. വര്‍ഷങ്ങളായി ഒരേ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് തന്നെ പോളിസി പുതുക്കിക്കൊണ്ടിരിക്കുന്ന ഉപഭോക്താക്കളില്‍ നിന്നും, പുതിയ ഉപഭോക്താക്കളെക്കാള്‍ വളരെ കൂടിയ തുക പ്രീമിയമായി വാങ്ങുന്ന രീതിക്കാണ് ഇതോടെ അവസാനമാകുക. ‘ലോയല്‍റ്റി പെനാല്‍റ്റി’ എന്നറിയപ്പെടുന്ന ഈ രീതി ഇനിമുതല്‍ പാടില്ലെന്ന് സെന്‍ട്രല്‍ ബാങ്ക് കര്‍ശന നിര്‍ദ്ദേശം പുറത്തിറക്കി. ജൂലൈ 1 മുതല്‍ നിയന്ത്രണം നിലവില്‍ വരും. Price walking … Read more