കാവനില്‍ റോഡ് അപകടത്തിൽ വഴിയാത്രക്കാരന് മരിച്ചു
കാവനില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് 40 വയസ്സുള്ള ഒരു വഴിയാത്രക്കാരന് മരിച്ചു. ശനിയാഴ്ച രാത്രി 10.45 ഓടെ ക്ലോവർഹിൽ ലെ പ്ലഷ് N54 റോഡില്‍ വച്ചായിരുന്നു അപകടം. മൃതദേഹം പിന്നീട് പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി Cavan General Hospital ലേക്ക് മാറ്റി. കാര്‍ ഓടിച്ചിരുന്ന 20-ഉം വയസ്സുള്ള യുവാവ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ, Garda Forensic Collision Investigators സാങ്കേതിക പരിശോധന നടത്തുന്നതുവരെ റോഡ് അടച്ചിരുന്നു. അപകടത്തിൽ സാക്ഷികളായവർ വിവരങ്ങൾ നല്‍കണമെന്ന് Gardaí അഭ്യർത്ഥിച്ചു.