മാധ്യമ മന്ത്രിയും RTE ബോർഡും ഇടഞ്ഞു: പുതിയ വിവാദം എന്ത്?

ഒരിടവേളയ്ക്ക് ശേഷം ഐറിഷ് സര്‍ക്കാരിന്റെ ഒദ്യോഗിക സംപ്രേഷണനിലയമായ RTE-യില്‍ വിവാദം കൊഴുക്കുകയാണ്. Late Late Show അവതാരകനായിരുന്ന റയാന്‍ ടബ്രിഡിക്ക് അധികശമ്പളം നല്‍കിയതുമായി ബന്ധപ്പെട്ട് RTE ഡയറക്ടര്‍ ജനറലായ ഡീ ഫോര്‍ബ്‌സ് രാജിവച്ചതിനും, ടബ്രിഡി അവതാരക സ്ഥാനത്തു നിന്ന് നീക്കപ്പെടുന്നതിനുമാണ് പോയ വര്‍ഷം സാക്ഷ്യം വഹിച്ചതെങ്കില്‍ ഈയാഴ്ചത്തെ വിവാദം മാധ്യമമന്ത്രി കാതറിന്‍ മാര്‍ട്ടിനും, RTE-യും ബന്ധപ്പെട്ടാണ്. കഴിഞ്ഞ വ്യാഴാഴ്ച RTE-യുമായി നടത്തിയ ഒരു അഭിമുഖപരിപാടിയില്‍, RTE ബോര്‍ഡ് ചെയര്‍പേഴ്‌സനായ Siún Ní Raghallaigh-യുടെ കാര്യത്തില്‍ മന്ത്രി മാര്‍ട്ടിന്‍ … Read more

അയർലണ്ടിൽ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇത്തവണ സെന്റ് പാട്രിക്സ് ഡേ ദിന പരേഡ് നടക്കും: ടൂറിസം മന്ത്രി

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇത്തവണ അയര്‍ലണ്ടില്‍ സെന്റ് പാട്രിക്‌സ് ഡേ ദിന പരേഡ് നടക്കുമെന്ന് സര്‍ക്കാര്‍. കോവിഡ് ഭീഷണി കാരണമാണ് കഴിഞ്ഞ രണ്ട് വര്‍ഷവും പരേഡിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ മിക്ക നിയന്ത്രണങ്ങളും ഇന്നുമുതല്‍ പിന്‍വലിക്കപ്പെടുന്നതോടെ സെന്റ് പാട്രിക്‌സ് ദിന പരേഡും പതിവ് പോലെ മാര്‍ച്ചില്‍ നടത്തപ്പെടുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. അയര്‍ലണ്ടിന്റെ പാലകപുണ്യവാളനായ സെന്റ് പാട്രിക്‌സിന്റെ സ്മരണാര്‍ത്ഥം നടത്തുന്ന പരേഡ് രാജ്യത്തിന്റെ അഭിമാനമായ പരിപാടികളിലൊന്നാണ്. 2020-ലും, 2021-ലും ഓണ്‍ലൈന്‍ ആയാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. ഇത്തവണ … Read more