കാർ ഡീഫ്രോസ്റ്റ് ചെയ്യാനായി നിങ്ങൾ എഞ്ചിൻ ഓൺ ചെയ്ത് ഇടാറുണ്ടോ? എങ്കിൽ 3 മാസം തടവും 2,000 യൂറോ പിഴയും ലഭിച്ചേക്കാം

അയര്‍ലണ്ടില്‍ മഞ്ഞുവീഴ്ച കഠിനമായതോടെ രാവിലെകളില്‍ മഞ്ഞുമൂടിക്കിടക്കുന്ന കാറുകള്‍ കണി കണ്ടാണ് പലരും ഉറക്കമുണരുന്നത്. കാറിന്റെ വിന്‍ഡ് സ്‌ക്രീനും മറ്റും ഡീഫ്രോസ്റ്റ് ചെയ്യാനായി കാര്‍ എഞ്ചിന്‍ ഓണ്‍ ചെയ്തിടുന്ന പതിവും പലര്‍ക്കുമുണ്ട്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് ഒരുപക്ഷേ 2,000 യൂറോ വരെ പിഴയ്ക്കും, മൂന്ന് മാസം വരെ തടവിനും കാരണമാകുമെന്നറിയാമോ? അയര്‍ലണ്ടിലെ നിയമമനുസരിച്ച് വാഹനത്തിന്റെ എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്തിട്ട ശേഷം വാഹനത്തില്‍ നിന്നും ഇറങ്ങിപ്പോകുന്നത് കുറ്റകരമാണ്. 1,000 മുതല്‍ 2,000 യൂറോ വരെ പിഴ വിധിക്കാനും, മൂന്ന് മാസം … Read more